ഇന്ത്യന്‍ സിനിമയില്‍ നിലവില്‍ തിളങ്ങി നില്‍ക്കുന്ന അഭിനേത്രിയാണ് രുക്മിണി വാസന്ത്. രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങിയ കന്നട ചിത്രം സപ്തസാഗര ദച്ചേലോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം മദരാസി എന്ന ചിത്രത്തിലൂടെ തമിഴിലും ജനപ്രീതി നേടിയിരുന്നു. എന്നാല്‍ സൗത്ത് ഇന്ത്യക്ക് പുറത്തേക്ക് താരത്തിന് വലിയ പോപ്പുലാരിറ്റി നല്‍കിയത് റിഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താരയുടെ പ്രീക്വല്‍ കാന്താര ചാപറ്റര്‍ വണ്ണിലൂടെയാണ്.
രുക്മിണി വാസന്ത്. Photo: NDTV
എന്നാല്‍ സിനിമക്ക് പുറത്ത് അഭിനേത്രികള്‍ നേരിടേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് രുക്മിണി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സിനിമക്ക് പുറത്ത് പൊതുപരിപാടികളില്‍ പങ്കെടുക്കാനെത്തുന്ന നടിമാരുടെ ചിത്രങ്ങള്‍ ദ്വയാര്‍ത്ഥത്തോടെ പകര്‍ത്തുന്ന പാപരാസികള്‍ക്കെതിരെയാണ് രുക്മിണി ശക്തമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചത്.
‘സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീയെന്ന നിലയില്‍ ആവര്‍ത്തിക്കുന്ന ഒരു പ്രശനത്തിനെതിരെ ഞങ്ങള്‍ ഒന്നിച്ച് നില്‍ക്കുകയാണ്. ചെയ്ത് വെക്കുന്ന വര്‍ക്കുകളെക്കാള്‍ പല ആംഗിളുകളില്‍ നിന്നും സൂം ചെയ്തും മറ്റും എടുക്കുന്ന ഞങ്ങളുടെ ശരീരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെടുന്നത്. ചില ആളുകള്‍ ചെയ്യുന്ന ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ അവമതിപ്പുണ്ടാക്കുന്നതും അംഗീകരിക്കാന്‍ സാധിക്കാത്തതുമാണ്.
ഞങ്ങള്‍ ക്രാഫ്റ്റുകള്‍ക്കും സിനിമകള്‍ക്കും വേണ്ടിയാണ് ഇവിടെ നില്‍ക്കുന്നത്. ഇത്തരത്തിലുള്ള സൂം ഇന്നുകളെയും ആംഗിളിനെയും ഞങ്ങള്‍ ഒറ്റക്കെട്ടായി അപലപിക്കുന്നു. ഇത് ഞങ്ങളുടെ അന്തസ്സിന് മേലുള്ള കടന്നുകയറ്റമാണ് ഒരു കാരണവശാലും ഇത് നോര്‍മലൈസ് ചെയ്യുകയോ സഹിക്കുകയോ ചെയ്യില്ല. പൊതുപരിപാടികള്‍ കവര്‍ ചെയ്യുന്നവരുടെ ഭാഗത്ത് നിന്നും സാമാന്യ മര്യാദയും പ്രൊഫഷണലിസവും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
രുക്മിണി വാസന്ത്.. Photo: Telugubulletin.com
ഇത്തരത്തില്‍ ഒരു അതിര്‍ത്തി വെക്കുന്നതില്‍ ഞങ്ങള്‍ ഒന്നിച്ച് നില്‍ക്കുന്നു. ഇത്തരത്തില്‍ ഒരു സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വന്ന എല്ലാ സ്ത്രീകള്‍ക്കും ഞങ്ങള്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു. നീതി ഉറപ്പാക്കുന്നതില്‍ പര്‌സപരം മറ്റുള്ളവര്‍ക്കൊപ്പം നിലകൊള്ളുകയും ചെയ്യും,’ രുക്മിണി സമൂഹമാധ്യമത്തില്‍ കുറിച്ചു.
Content Highlight: Actress Rukmini Vasanth criticizes Paparazzi’s culture
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ