അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായയിൽ ഡെലൂലു എന്ന യക്ഷിയായി എത്തിയ റിയ ഷിബു വളരെ പെട്ടെന്നാണ് മലയാളികളുടെ മനസിലേക്ക് കയറിക്കൂടിയത്.
സാധാരണ പ്രേതങ്ങളെ പോലെ പേടിപ്പിക്കാതെ, മനുഷ്യരെ കണ്ടാൽ പേടിക്കുന്ന ഒരു യക്ഷി എന്ന പുതുമയുള്ള, രസകരമായ യക്ഷിയായാണ് റിയയെത്തിയത്. പ്രേക്ഷകർ ഡെലുലുവിനെ ഏറെ ഇഷ്ടപ്പെടാൻ കാരണവുമതുതന്നെ.
നസ്രിയ, Photo: IMDb
ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഒരുപോലെ ഉയരുന്ന അഭിപ്രായമാണ് റിയ ഷിബുവിന്റെ അഭിനയം പണ്ടത്തെ നസ്രിയയെ ഓർമിപ്പിക്കുന്നു എന്നത്. തന്നെ നസ്രിയയുമായി കംപെയർ ചെയ്യുന്നതിലും പ്രേക്ഷകർ തന്നെ ഇഷ്ടപെടുന്നതിലും വളരെ സന്തോഷമുണ്ടെന്നും പറയുകയാണ് റിയ. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകായായിരുന്നു താരം.
റിയയുടെ സ്വഭാവ രീതിയും എക്സ്പ്രഷനുകളും സ്‌ക്രീൻ പ്രസൻസുമാണ് നസ്രിയയുമായി താരതമ്യം ചെയ്യാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്.
ഈ താരതമ്യത്തെക്കുറിച്ച് പ്രതികരിക്കുകയാണ് ഇപ്പോൾ റിയ ഷിബു. നസ്രിയ ഫഹദിനെ ഏറെ ഇഷ്ടമാണെന്നും, ഈ കോംപ്ലിമെന്റ് തനിക്ക് വലിയ സന്തോഷം നൽകിയതാണെന്നും റിയ പറയുന്നു.
റിയ ഷിബു, Photo: Screen grab/ YouTube
‘നസ്രിയ ചേച്ചിയുടെ കഥാപാത്രങ്ങൾ എല്ലാം എല്ലാവർക്കും ഇഷ്ടപ്പെടുന്നതാണ്. സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഒരുപോലെ ലൈക്കബിൾ ആയ ഒരു വ്യക്തിയാണ് നസ്രിയ ചേച്ചി. അങ്ങനെയൊരു ആർട്ടിസ്റ്റിനോടും ക്യാരക്ടറുകളോടും പ്രേക്ഷകർ കാണിക്കുന്ന സ്നേഹവുമായി എന്നെ കംപെയർ ചെയ്യുമ്പോൾ അത് എനിക്ക് വലിയ ഒരു അംഗീകാരമാണ്. അത്രയും സ്നേഹം എനിക്ക് കിട്ടുമ്പോൾ ഞാൻ വളരെ ഗ്രേറ്റ്ഫുളാണ്,’ റിയ പറഞ്ഞു.
നസ്രിയയോടുള്ള ആരാധനയും താരം തുറന്നു പറയുന്നുണ്ട്. തനിക്ക് നസ്രിയ ചേച്ചിയെ വളരെ ഇഷ്ടമാണ്. അവരോടൊപ്പം ടൈം സ്പെൻഡ് ചെയ്യാനും ഇഷ്ടമാണെന്ന് റിയ കൂട്ടിച്ചേർത്തു.
നിവിൻ പോളി നായകനായെത്തിയ സർവ്വം മായ 50 കോടി നേടി തിയേറ്ററിൽ മുന്നേറുകയാണ്. ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം അജു വർഗീസ്, ജനാർദ്ദനൻ, രഘുനാഥ്, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Content Highlight: Actress Riya Shibu says she likes being compared to actress Nazriya