ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലുമായി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് രശ്മി ബോബൻ. ടെലിവിഷൻ പരമ്പരകളിലൂടെയാണ് രശ്മി മലയാളികളുടെ പ്രിയങ്കരിയാകുന്നത്, എങ്കിലും പിന്നീട് സിനിമയിലുമെത്തി.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത മനസ്സിനക്കരെയായിരുന്നു രശ്മിയുടെ ആദ്യ സിനിമ. തുടർന്ന് നിരവധി സിനിമകളുടെ ഭാഗമായി മാറാൻ രശ്മിയ്ക്ക് സാധിച്ചു. സംവിധായകൻ ബോബൻ സാമുവലാണ് രശ്മിയുടെ ഭർത്താവ്.
അഖിൽ സത്യന്റെ സർവ്വം മായ എന്ന ചിത്രത്തിൽ കുറെ സീനുകളിലൊന്നും പ്രത്യക്ഷപെട്ടില്ലെങ്കിലും പ്രേക്ഷക മനസിൽ ഇടം പിടിക്കാൻ ആ കഥാപാത്രത്തിന് സാധിച്ചിരുന്നു. ഇപ്പോളിതാ മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ തനിക്കെന്നും പേർസണൽ ഫേവറിറ്റ് മമ്മൂട്ടി തന്നെയാണെന്ന് പറയുകയാണ് താരം.
നിവിൻ പോളി, രശ്മി ബോബൻ, Photo: Reshmi Decha/ Fcebook
‘ പേർസണൽ ഫേവറിറ്റ് എന്ന് ചോദിച്ചാൽ അത് എല്ലാ കാലവും മമ്മൂക്ക തന്നെയാണ്. അത് അങ്ങോട്ടും ഇങ്ങോട്ടും മാറില്ല. കാരണം ലെജന്റ്സ് എന്ന് പറഞ്ഞാൽ നമ്മുടെ മുന്നിലുള്ള രണ്ട് പാഠപുസ്‌തകങ്ങളാണ് മമ്മൂക്കയും മോഹൻലാലും. പക്ഷെ ഈ പറയുന്ന പോലെ എല്ലാവർക്കും ഒരു പേർസണൽ ഫേവറിറ്റ് ഉണ്ടാകുമല്ലോ അത് മമ്മൂക്കയാണ്,’ രശ്മി ബോബൻ പറഞ്ഞു.
രശ്മിയെപ്പോലെതന്നെ മലയാളികൾക്ക് പ്രിയങ്കരനാണ് താരത്തിന്റെ ഭർത്താവ്, മലയാളത്തിലെ പ്രശസ്‌തനായ സംവിധായകൻ ബോബൻ സാമുവലും. ഒന്നിച്ച് ഒരു പരമ്പരയിൽ വർക്ക് ചെയ്യുന്നതിനിടെയായിരുന്നു ഇരുവരുടെയും വിവാഹം.
രശ്മി ബോബൻ, ബോബൻ സാമുവൽ, Photo: Reshmi Decha/ Facebook
ഭർത്താവ് ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നത് തെറ്റില്ലെന്ന് ഒരഭിമുഖത്തിൽ രശ്മി പറഞ്ഞത് വലിയ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. ആ വിമര്ശനങ്ങൾക്കുള്ള മറുപടിയും രശ്മി അഭിമുഖത്തിനിടെ നൽകി.
‘അദ്ദേഹം ഒരു ആർട്ടിസ്റ് ആണ് അങ്ങനെയൊരു രംഗം ചെയ്തപ്പോൾ ചിലർ ചോദിച്ചു രശ്മി എങ്ങനെയാണ് അത് കണ്ടുനിൽക്കുന്നത് എന്ന്. ഞാൻ എന്റെ വീടിന്റെ ബെഡ്‌റൂം തുറക്കുമ്പോൾ അല്ലാലോ അത് കണ്ടത്. അദ്ദേഹം ഒരു ആർട്ടിസ്റ്റ് ആണ്.
‘നിനക്ക് പറ്റിയ ആളല്ല’ എന്ന് എന്നോട് ചിലർ പറഞ്ഞിട്ടുണ്ട്. ഇതേ ആളുകൾ തന്നെ, ഞങ്ങളുടെ കല്യാണം കഴിഞ്ഞതിനു ശേഷം, എന്തു ചേർച്ചയാ മക്കളേ എന്നും പറഞ്ഞിട്ടുണ്ട്. വിവാഹം എന്നു പറയുന്നത് പൂമെത്തക്കു മുകളിലൂടെയുള്ള നടത്തമല്ല. അവരൊക്കെ പറഞ്ഞത് കേട്ടാൽ മതിയായിരുന്നു എന്ന് നല്ല വഴക്കൊക്കെ ഉണ്ടാകുമ്പോൾ ഞാൻ പറയാറുണ്ട്,’ രശ്മി പറഞ്ഞു.
Content Highlight: Actress Rashmi Boban says Mammootty is her favorite actor