നീറ്റ് പരീക്ഷ പേപ്പര്‍ ലീക്കിനെ തുടര്‍ന്ന് വലിയ സംഭവ വികാസങ്ങള്‍ക്കായിരുന്നു രാജ്യം സാക്ഷ്യം വഹിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കൊണ്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ന്യൂ ദല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. സമരം ദിവസങ്ങള്‍ നീളുകയും വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യം അറിയിച്ചുകൊണ്ട് സെലിബ്രിറ്റികളടക്കം ഒട്ടനവധി പേര്‍ രംഗത്തെത്തുകയും ചെയ്തതോടെ ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ച് ഒഴിയുകയായിരുന്നു.
Photo: NDTV
ജ്യോതിക, വിസ്മയ മോഹന്‍ലാല്‍, ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങി നിരവധി സൗത്ത് ഇന്ത്യന്‍ അഭിനേതാക്കളായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. അതേസമയം ബോളിവുഡിലും ടോളിവുഡിലും അടക്കമുള്ള പല വമ്പന്‍ താരങ്ങളും ദിവസങ്ങളോളം സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അനുകൂലിച്ച് രംഗത്തെത്താത്തതില്‍ വലിയ വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.
ഇപ്പോഴിതാ ആലപ്പുഴ ജിംഖാന എന്ന ചിത്രത്തിലെ ഷെറിന്‍ എന്ന കഥാപാത്രമായി വേഷമിട്ട് പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി നോയ്‌ല ഫ്രാന്‍സി ജന്തര്‍ മന്ദര്‍ വിഷയത്തില്‍ ഷാരൂഖ് ഖാന്‍ പ്രതികരിക്കാത്തതിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ജന്തര്‍ മന്ദര്‍ പ്രൊട്ടസ്റ്റിന്റെ ഭാഗമായി പ്രതിഷേധിച്ച നോയ്‌ല ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു ഷാരൂഖിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് ഷാരൂഖിനൊപ്പം അഭിനയിക്കണമെന്നതാണെന്ന് നോയ്‌ല നേരത്തേ പറഞ്ഞിരുന്നു.
നോയ്‌ല ഫ്രാന്‍സി. Photo: Noila Francy/ Facebook.com
എന്തുകൊണ്ടാണ് പലരും വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ നിശബ്ദരായിരിക്കുന്നതെന്ന് തനിക്കറിയില്ലെന്ന് പറയുകയാണ് നോയ്‌ല. തന്നെ സംബന്ധിച്ച് പ്രതിഷേധിച്ചതുകൊണ്ട് ഒന്നും നഷ്ടപ്പെടാനില്ലെന്നും എന്നാല്‍ അവര്‍ക്ക് അങ്ങനെയായിരിക്കില്ലെന്നും അതുകൊണ്ടായിരിക്കാം വിഷയത്തില്‍ താരങ്ങള്‍ മൗനം പാലിക്കുന്നതെന്നും താരം പറയുന്നു. എന്നാല്‍ എപ്പോഴെങ്കിലും ഷാരൂഖ് ഖാനെ നേരില്‍ കാണുകയാണെങ്കില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയെ കുറിച്ചും ജന്തര്‍ മന്ദിര്‍ പ്രതിഷേധത്തെ കുറിച്ചും എന്തുകൊണ്ട് സംസാരിച്ചില്ലെന്ന് താന്‍ ചോദിക്കുമെന്നും നോയ്‌ല പറഞ്ഞു.
Content Highlight: Actress Noila Francy says she will question Sharuk khan on his silence on Jantar Mantar protest