2009ല്‍ പുറത്തിറങ്ങിയ ഭാഗ്യദേവത എന്ന ചിത്രത്തില്‍ ചൈല്‍ഡ് ആര്‍ടിസ്റ്റായി എത്തുകയും പിന്നീട് 2015ല്‍ പുറത്തിറങ്ങിയ ലൗ 24*7 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുകയും ചെയ്ത അഭിനേത്രായാണ് നിഖില വിമല്‍. പിന്നാലെ മുന്‍നിര തമിഴ് തെലുങ്ക് ചിത്രങ്ങളിലും താരം പ്രധാനവേഷങ്ങളിലെത്തുകയും സൗത്ത് ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തുകയും ചെയ്തിരുന്നു.
ശക്തമായ അഭിനയവും തുറന്ന അഭിപ്രായപ്രകടനവും കൊണ്ട് മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടാന്‍ നിഖില വിമലിന് സാധിച്ചിരുന്നു. വ്യക്തമായ നിലപാടുകള്‍ തുറന്നുപറയുന്ന സ്വഭാവം കാരണം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, പ്രൊഫഷണല്‍ ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ച് നിഖില പലപ്പോഴും നിലപാടുകള്‍ വ്യക്തമാക്കാറുണ്ട്.
നിഖില വിമല്‍. Photo: Nikhila Vimal/ Facebook.com
സമീപകാലത്ത് രേഖാ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ വിവാഹത്തെ കുറിച്ച് നിഖില പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. താന്‍ നല്‍കിയ അഭിമുഖങ്ങള്‍ കണ്ട് വിവാഹാലോചനകള്‍ വന്നിട്ടുണ്ടെന്ന് പറയുകയാണ് നിഖില.
‘എന്റെ ഇന്റര്‍വ്യൂ കണ്ടിട്ട് എനിക്ക് കല്യാണാലോചനകള്‍ വരാറുണ്ട്. ഇന്റര്‍വ്യൂവിലുള്ള എന്റെ സംസാരം അടിപൊളിയാണെന്നെല്ലാം പറഞ്ഞിട്ടാണ് അഭിമുഖത്തിന് വിളിക്കാറുള്ളത്. അതെല്ലാം കാണുമ്പോള്‍ ഞാനങ്ങനെയല്ല എന്ന് അവരോട് പറയാനെല്ലാം ഞാന്‍ അമ്മയോട് പറഞ്ഞിട്ടുണ്ട്. എന്നെ കല്യാണം കഴിക്കാന്‍ ബുദ്ധിമുട്ടാണെന്നും ഒരുപാട് പേര്‍ പറഞ്ഞിട്ടുണ്ട്. അതിനെ കുറിച്ച് ഞാനും ആലോചിക്കാറുണ്ട്.
നിഖില വിമല്‍. Photo: Nikhila Vimal/ Facebook.com
അതുകൊണ്ട് എന്നെ കല്യാണം കഴിക്കാന്‍ ഇപ്പോള്‍ ആരും മുട്ടി നില്‍ക്കുന്നില്ലെന്നാണ് തോന്നുന്നത്. പിന്നെ വാട്‌സ് ആപ്പിലും ഇന്‍സ്റ്റഗ്രാമിലും ക്ലോസ് ഫ്രണ്ട്‌സിലെല്ലാം ഇട്ടിട്ട് വിവാഹം കഴിച്ചോട്ടെ എന്ന് ചോദിക്കുന്ന ആള്‍ക്കാര്‍ ഉണ്ട്. അത്തരക്കാരെയൊന്നും മൈന്‍ഡ് ചെയ്തിട്ടില്ല. ചത്ത പോലെ കിടക്കും. ഞാന്‍ വെറുതെ പോലും ഒരാളെ കുറിച്ച് സങ്കല്പിച്ചിട്ടില്ല. പിന്നെയല്ലേ ഒരാളെ കല്യാണം കഴിക്കുന്നത്,’ നിഖില പറഞ്ഞു.
Content Highlight: Actress Nikhila Vimal talks about her marriage