| Monday, 15th March 2021, 9:20 pm

ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിച്ചാലും പോകില്ല; കാരണം വ്യക്തമാക്കി നിഖില വിമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: കുറച്ചുകാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ആളാണ് നടി നിഖില വിമല്‍. ഏറ്റവും പുതിയ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നിഖിലയാണ്.

ഇപ്പോഴിതാ ഏറ്റവും വലിയ റിയാലിറ്റി ഷോകളില്‍ ഒന്നായ ബിഗ്‌ബോസില്‍ തനിക്കും ക്ഷണം കിട്ടിയിരുന്നുവെന്ന് തുറന്നുപറയുകയാണ് നിഖില. തമിഴ് ബിഗ്‌ബോസിലേക്കാണ് ക്ഷണം ലഭിച്ചത്. എന്നാല്‍ അത് നിരസിക്കുകയായിരുന്നുവെന്നാണ് നിഖില പറഞ്ഞത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നിഖിലയുടെ പ്രതികരണം.

ബിഗ്‌ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിച്ചാല്‍ പോകുമോ എന്നായിരുന്നു അവതാരകന്റെ ചോദ്യം.

‘ഇല്ല. ബിഗ്‌ബോസിലേക്ക് പലപ്രാവശ്യം എന്‍ട്രി കിട്ടിയിട്ടുണ്ട് പോയിട്ടില്ല. തമിഴ് ബിഗ്‌ബോസിലേക്ക് വിളിച്ചിട്ടുണ്ട്. എനിക്ക് താല്പര്യമില്ലായിരുന്നു’, നിഖില പറഞ്ഞു.

ബാലതാരമായാണ് നിഖില സിനിമയിലെത്തിയത്. പിന്നീട് നായികയായി. മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മമ്മൂക്കയ്ക്കൊപ്പം ഒരു സിനിമയെന്നത് തന്നെ സംബന്ധിച്ച് സ്വപ്ന സാക്ഷാത്ക്കാരമാണെന്ന് താരം പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ വലിയൊരു ആരാധിക കൂടിയാണ് താനെന്ന് നിഖില പറഞ്ഞിട്ടുണ്ട്.

മമ്മൂട്ടിയും മഞ്ജുവാര്യരും ഒന്നിക്കുന്ന ഒരു ചിത്രത്തില്‍ ഇത്രയും വലിയൊരു കഥാപാത്രം ലഭിക്കുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും നിഖില മുമ്പ് ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന് ശേഷം താന്‍ ചെയ്തതെല്ലാം ചെറിയ ചെറിയ കഥാപാത്രങ്ങളായിരുന്നെന്നും ഒരു അവസരത്തില്‍ ഇനി അത്തരം കഥാപാത്രങ്ങള്‍ ചെയ്യേണ്ടതില്ലെന്ന് തീരുമാനിക്കേണ്ടി വന്നെന്നും നിഖില അഭിമുഖത്തില്‍ പറയുന്നുണ്ട്.

അതേസമയം പ്രീസ്റ്റിലെ കഥാപാത്രത്തിന് സിനിമയില്‍ വളരെ പ്രാധാന്യമുണ്ട്. ഒരു സൂപ്പര്‍സ്റ്റാര്‍ സിനിമയില്‍ അത്രയും പ്രധാന്യമുള്ള ഒരു പ്രധാനപ്പെട്ട കഥാപാത്രം കിട്ടിയപ്പോള്‍ അതിന് കുറച്ചുകൂടി റീച്ച് കിട്ടി.

മഞ്ജു ചേച്ചിയും മമ്മൂട്ടി സാറുമെല്ലാം വന്നതോടെ സിനിമ വലുതായി. വലിയ ക്യാരക്ടര്‍ വലിയ സിനിമയില്‍ ചെയ്യാന്‍ പറ്റി എന്നതാണ് പ്രീസ്റ്റിന്റെ പ്രത്യേകത, നിഖില പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Nikhila Vimal Talks About Big boss

Latest Stories

We use cookies to give you the best possible experience. Learn more