| Saturday, 13th March 2021, 11:38 am

മമ്മൂക്കയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നിഖില; ട്രോളര്‍മാര്‍ക്കൊപ്പം ചേര്‍ന്ന് ഫോട്ടോ പങ്കുവെച്ച് കമന്റുമായി നടി ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ് തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ചിത്രംകൂടിയാണ് ദ പ്രീസ്റ്റ്. മഞ്ജു വാര്യര്‍ക്കൊപ്പം പ്രധാനപ്പെട്ട കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് നടി നിഖില വിമല്‍ ആണ്.

ബാലതാരമായാണ് നിഖില സിനിമയിലെത്തിയത്. പിന്നീട് നായികയായി. മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മമ്മൂക്കയ്‌ക്കൊപ്പം ഒരു സിനിമയെന്നത് തന്നെ സംബന്ധിച്ച് സ്വപ്‌ന സാക്ഷാത്ക്കാരമാണെന്ന് താരം പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ വലിയൊരു ആരാധിക കൂടിയാണ് താനെന്ന് നിഖില പറഞ്ഞിട്ടുണ്ട്.

എന്നാല്‍ മമ്മൂക്കയ്‌ക്കൊപ്പമുള്ള നിഖില വിമലിന്റെ ചില ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ മമ്മൂട്ടി ഫാന്‍സും ട്രോളന്‍മാരും ഒരുപോലെ ഏറ്റെടുക്കുകയാണ്.

സംഗതി മറ്റൊന്നുമല്ല മമ്മൂക്കയുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെയിരിക്കുന്ന നിഖില വിമലിന്റെ വീഡിയോകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ദ പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കാണുന്നതിനിടെ മമ്മൂട്ടിയുടെ തൊട്ടടുത്ത സീറ്റില്‍ ഇരുന്നുകൊണ്ടാണ് നിഖില മമ്മൂട്ടിയുടെ മുഖം തന്നെ നോക്കി നില്‍ക്കുന്നത്.

മാധ്യമങ്ങളോട് സംസാരിക്കുന്ന മമ്മൂക്കയുടെ മുഖത്തുനിന്നും കണ്ണെടുക്കാതെയുള്ള നിഖിലയുടെ രസകരമായ നോട്ടം വലിയ രീതിയില്‍ ട്രോളന്‍മാര്‍ ആഘോഷമാക്കി. ഒരു മയത്തിനൊക്കെ നോക്കെന്നും ഇതെന്തൊരു നോട്ടമാണെന്നും എല്ലാം പറഞ്ഞാണ് ട്രോളന്‍മാര്‍ നിഖിലയെ ട്രോളുന്നത്.
ഈ ട്രോള്‍ പങ്കുവെച്ച് നടിയും നിഖിലയുടെ സുഹൃത്തുമായ ഐശ്വര്യ ലക്ഷ്മിയും രംഗത്തെത്തിയിട്ടുണ്ട്. ‘ഈ ട്രോള്‍ ഞാനും ഷെയര്‍ ചെയ്യുന്നു. കൊല്ലരുത്’ എന്ന അടിക്കുറിപ്പോടെയാണ് ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്.

നേരത്തെ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുമ്പോള്‍ പേടിയുണ്ടായിരുന്നില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. മമ്മൂക്ക കുറച്ച് സീരിയസ് ആയിരിക്കുമെന്ന് കേട്ടിട്ടുണ്ടെങ്കിലും അങ്ങനെ അല്ലായിരുന്നുവെന്നും കൂടെ അഭിനയിക്കുന്നവരെ കൂളായിട്ട് നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും അദ്ദേഹവുമൊത്ത് വളരെ കംഫര്‍ട്ടബിള്‍ ആയി വര്‍ക്ക് ചെയ്യാന്‍ തനിക്ക് സാധിച്ചെന്നും നിഖില പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Nikhila Vimal Photo With Actor Mammootty Trolls

Latest Stories

We use cookies to give you the best possible experience. Learn more