നവ്യ നായരെ മുന്നിലിരുത്തികൊണ്ട് ട്രോള്‍ വീഡിയോ കാണിച്ച് ‘കിടിലം’ റിയാലിറ്റി ഷോയിലെ അണിയറ പ്രവര്‍ത്തകര്‍. മഴവില്‍ മനോരമയിലെ കിടിലം എന്ന പരിപാടിക്കിടെ നവ്യ പറഞ്ഞ ഒരു പ്രസ്താവന ഏറെ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇടയായിരുന്നു.
ചില സ്വാമിമാര്‍ ആന്തരികാവയവങ്ങള്‍ പുറത്തെടുത്തു കഴുകാറുള്ള കഥ താന്‍ കേട്ടിട്ടുണ്ടെന്ന് നവ്യ പറഞ്ഞതായിരുന്നു ട്രോളിന് ഇടയായത്. അതേ വേദിയില്‍ വെച്ച് ഇപ്പോഴിതാ നവ്യയുടെ ഈ പരാമര്‍ശം വെച്ചുള്ള ഒരു വൈറല്‍ ട്രോള്‍ വീഡിയോ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്.
നവ്യയുടെയും മുകേഷിന്റെയും വാക്കുകള്‍ കടമെടുത്തായിരുന്നു ഒരുകൂട്ടം യുവാക്കള്‍ സ്‌കിറ്റുമായി എത്തിയത്. വിധികര്‍ത്താക്കളായ നവ്യയും മുകേഷും റിമി ടോമിയും ട്രോള്‍ കണ്ട് പൊട്ടിചിരിക്കുന്നുണ്ട്.
ഈ വീഡിയോ ഇത്രയൊക്കെ സംഭവമായോയെന്ന് റിമി ടോമി വേദിയില്‍ വെച്ച് ചോദിക്കുന്നതും കാണാം. വളരെ രസകരമായെന്നും ഒരുപാട് പേരുകേട്ട സംഭവമായിരുന്നെന്നും നവ്യ പറഞ്ഞു.
View this post on Instagram
ഭാരതത്തിലെ സന്യാസിമാര്‍ മനുഷ്യരുടെ ആന്തരിക അവയവങ്ങള്‍ പുറത്തെടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വെക്കുമായിരുന്നുവെന്ന് പറഞ്ഞ് താന്‍ കേട്ടിട്ടുണ്ടെന്ന നവ്യയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.
അതേ വേദിയില്‍ തന്നെ നടന്‍ മുകേഷിന്റെ മറുപടിയും ഏറ്റെടുത്തിരുന്നു. ”ഞാന്‍ പണ്ട് കൊല്ലത്ത് നിന്ന് സെക്കന്‍ഡ് ഷോ കഴിഞ്ഞ് വരുമ്പോള്‍ ഒരു സന്യാസി ഇത് പോലെ ആന്തരികാവയവങ്ങള്‍ കഴുകി അകത്തെടുത്ത് വെക്കുന്നത് കണ്ടിട്ടുണ്ട്,” എന്ന് നവ്യയെ ട്രോളിയ മുകേഷിന്റെ കൗണ്ടറും വൈറലായി മാറിയിരുന്നു.
content highlight:actress navya nair viral troll video