തിയേറ്ററുകളിൽ ചരിത്രവിജയം നേടിയ നിവിൻ പോളി ചിത്രം ബെത്ലഹേം കുടുംബ യൂണിറ്റ് ഈ വർഷം ഇറങ്ങിയ മികച്ച സിനിമകളിൽ ഒന്നായിരുന്നു. ഒരു ഫീൽ ഗുഡ് റോം കോം സിനിമയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ കളക്ഷനും ചിത്രം സ്വന്തമാക്കിയിരുന്നു. ചിത്രത്തിൽ മൊറേലി സിസ്റ്റേഴ്സ് എന്ന പേരിൽ, നിവിൻ പോളി അവതരിപ്പിച്ച ജസ്റ്റിന്റെ കസിൻ കഥാപാത്രമായുള്ള മീനാക്ഷി രവീന്ദ്രന്റെ അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നു. 2018ൽ ഇറങ്ങിയ ‘തട്ടിൻ പുറത്ത് അച്യുതൻ’ എന്ന സിനിമയിലൂടെയാണ് മീനാക്ഷി സിനിമയിലേക്കെത്തുന്നത്. നടിയായും അവതാരകയായും താരം ഇപ്പോൾ ശ്രദ്ധേയമാണ്.
ഇപ്പോഴിതാ വിവാഹം ജീവിതം എന്നത് മുൻഗണനയല്ലെന്നും എന്നാൽ അതിനോട് എതിർപ്പില്ലെന്നും പറയുകയാണ് നടി മീനാക്ഷി രവീന്ദ്രൻ. നല്ലൊരു വ്യക്തിയെ കണ്ടെത്തുകയും ആ ബന്ധവുമായി മുന്നോട്ടുപോകാൻ കഴിയുമെന്ന് ഉറപ്പുണ്ടാകുകയും ചെയ്താൽ വിവാഹത്തെക്കുറിച്ച് ആലോചിക്കാമെന്നാണ് തന്റെ നിലപാടെന്നും താരം പറഞ്ഞു. വിവാഹത്തെക്കുറിച്ചുള്ള വീട്ടിലെ സംസാരങ്ങളെക്കുറിച്ചും തനിക്കെതിരെ ഉയരുന്ന ചില വിലയിരുത്തലുകളെക്കുറിച്ചും മീനാക്ഷി ഒർജിനൽസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മീനാക്ഷി.Photo. Screen grab/ Youtube.
‘നല്ലൊരു ആളെ കാണുകയാണെങ്കിൽ, അങ്ങനെയൊരാളെ കിട്ടുകയാണെങ്കിൽ കല്യാണം കഴിക്കാം. പക്ഷേ, കല്യാണം പ്രയോറിറ്റിയായി വരുമ്പോഴാണ് ആരാണെങ്കിലും കുഴപ്പമില്ല, കല്യാണം കഴിക്കാം എന്ന തോന്നലുണ്ടാകുന്നത്. വിവാഹം എനിക്ക് പ്രയോറിറ്റിയല്ല. നല്ലൊരു ആളുണ്ട്, അയാളുമായി മുന്നോട്ടുപോകാൻ കഴിയുമെന്ന് ഉറപ്പുണ്ടെങ്കിൽ കല്യാണം കഴിക്കാം. അത്രയേ ഉള്ളൂ. അല്ലാതെ അതിന് ഞാൻ മുൻഗണന കൊടുക്കുന്നില്ല,’ മീനാക്ഷി പറഞ്ഞു.
വിവാഹത്തോട് എതിർപ്പില്ലെന്നും അതിനെ എതിർക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ലെന്നും താരം വ്യക്തമാക്കി. വീട്ടിൽ സ്വാഭാവികമായും വിവാഹത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. എന്നാൽ തനിക്ക് ഇപ്പോൾ വിവാഹം വേണ്ടെന്നാണ് പറയാറുള്ളതെന്നും അപ്പോൾ വീട്ടുകാർ വിഷയം അവിടെ അവസാനിപ്പിക്കാറുണ്ടെന്നും മീനാക്ഷി പറഞ്ഞു.
‘വിവാഹത്തോടും അത്തരം സങ്കൽപ്പങ്ങളോടും എനിക്ക് എതിർപ്പില്ല. അതിനെ എതിർക്കേണ്ട ഒരു ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. വീട്ടിൽ ഇതിനെ കുറിച്ചുള്ള സംസാരങ്ങൾ ഒക്കെ ഉണ്ടാകാറുണ്ട്. എനിക്ക് ഇപ്പോൾ വിവാഹം വേണ്ട എന്നാണ് പറയാറുള്ളത്. അവർ അപ്പോൾ തന്നെ അത് വിടും,’ നടി പറഞ്ഞു.
താൻ ജാഡക്കാരിയാണെന്നും അഹങ്കാരിയാണെന്നും ചിലർ പറയാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
മീനാക്ഷി.Photo. Facebook.com
‘കാണുമ്പോൾ വലിയ ജാഡയാണെന്ന് ആളുകൾക്ക് തോന്നും. എന്നാൽ സംസാരിച്ചുകഴിഞ്ഞാൽ അങ്ങനെയൊന്നുമില്ലെന്ന് എന്നോട് പറഞ്ഞവരുണ്ട്. അതൊക്കെ ആളുകൾ നടത്തുന്ന വിലയിരുത്തലുകളാണ്. അതിനെക്കുറിച്ച് ഞാൻ കാര്യമായി ചിന്തിക്കാറില്ല,’ മീനാക്ഷി പറഞ്ഞു.
Content Highlight: Actress Meenakshi Raveendran states that marriage is not a priority in her life, though she has no objection to it