മഴവിൽ മനോരമ എന്ന ടെലിവിഷൻ ചാനലിലെ ‘നായികാ നായകൻ’, ‘ഉടൻ പണം’ തുടങ്ങിയ പരിപാടികളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് മീനാക്ഷി രവീന്ദ്രൻ. ലാൽ ജോസ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ തട്ടുംപുറത്ത് അച്ചുതൻ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മീനാക്ഷി, മാലിക്ക് എന്ന ഫഹദ് ഫാസിൽ ചിത്രത്തിലെ റംലത്ത് എന്ന കഥാപാത്രമായും വലിയ ശ്രദ്ധ നേടിയിരുന്നു.
ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ 2024ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ പ്രേമലുവിലെ നിഹാരിക എന്ന കഥാപാത്രം പ്രേക്ഷകരിൽ ചിരി പടർത്തിയിരുന്നു. ഗിരീഷിന്റെ തന്നെ സംവിധാനത്തിൽ ഓണം റിലീസായി എത്തി വൻ വിജയം നേടിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലും മീനാക്ഷി പ്രധാനവേഷത്തിലെത്തിയിരുന്നു.
മീനാക്ഷി.Photo. Screen grab/ Youtube. Facebook.com
നിവിൻ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ചിത്രം 350 കോടിയിലധികം സ്വന്തമാക്കി വലിയ കുതിപ്പാണ് ബോക്സ് ഓഫീസിൽ നടത്തിയത്. ഏജ് ഗ്യാപ്പ് റൊമാൻസിനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിൽ സുരേഷ് കൃഷ്ണ, റോഷൻ ഷാനവാസ്, സംഗീത് പ്രതാപ്, ശ്യാം മോഹൻ, ശ്രിന്ദ തുടങ്ങി വലിയ താരനിര തന്നെ അണിനിരന്നിരുന്നു. പ്രേമലുവിന്റെ തന്നെ നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ് നിർമിച്ച ചിത്രത്തിൽ റിയ മൊറേലി എന്ന കഥാപാത്രമായാണ് താരം വേഷമിട്ടത്.
ഇപ്പോഴിതാ തന്റെ ജീവിതപങ്കാളിക്ക് എന്തെല്ലാം ഗുണങ്ങൾ വേണമെന്ന് തുറന്നുപറയുകയാണ് നടി മീനാക്ഷി രവീന്ദ്രൻ. ബഹുമാനത്തോടെ സംസാരിക്കുന്ന, ക്ഷമയുള്ള, സ്വന്തമായ വ്യക്തിത്വമുള്ള, അനാവശ്യമായ അരക്ഷിതാവസ്ഥകളില്ലാത്ത, വിശ്വസ്തനായ ഒരാളായിരിക്കണം പങ്കാളിയെന്നാണ് മീനാക്ഷി പറയുന്നത്. തനിക്ക് ചില കാര്യങ്ങളിൽ ധൃതി കൂടുതലാണെന്നും അതുകൊണ്ടുതന്നെ ക്ഷമയോടെ കാര്യങ്ങളെ സമീപിക്കുന്ന ഒരാളെയാണ് ആഗ്രഹിക്കുന്നതെന്നും താരം ഒർജിനൽസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
മീനാക്ഷി.Photo. Facebook.com
‘റെസ്‌പെക്ട്‌ഫുള്ളായി സംസാരിക്കുന്ന ആളായിരിക്കണം. ഭയങ്കര പേഷ്യന്റായിരിക്കണം. ബേസിക്കലി സ്വന്തമായിട്ട് ഒരു ഐഡന്റിറ്റി ഉള്ള ഒരാളായിരിക്കണം. അനാവശ്യമായ ഇൻസെക്യൂരിറ്റികളൊന്നുമില്ലാത്ത, ലോയലായിട്ടുള്ള ഒരാളായിരിക്കണം എന്നത് എനിക്ക് നിർബന്ധമാണ്,’ മീനാക്ഷി പറഞ്ഞു.
Content Highlight: Actress Meenakshi Raveendran opens up about the qualities she looks for in a life partner