| Sunday, 29th March 2026, 1:04 pm

എനിക്ക് സ്വർണം വേണമെങ്കിൽ ഞാനല്ലേ വാങ്ങിയിടേണ്ടത്, വീട്ടുകാർ അതിന് വേണ്ടി സമ്മർദത്തിലാകേണ്ട കാര്യമില്ല: മീനാക്ഷി അനൂപ്

നന്ദന എം.സി

മലയാളികളുടെ പ്രിയ താരമാണ് മീനാക്ഷി അനൂപ്. തന്റെ ഉറച്ച നിലപാടുകളിലൂടെയും ക്യാപ്‌ഷനുകളിലൂടെയും കയ്യടി നേടാൻ മീനാക്ഷിക്ക് പലപ്പോഴും കഴിയാറുണ്ട്. ഇപ്പോഴിതാ വിവാഹ ചെലവ് മാതാപിതാക്കളുടെ ഉത്തരവാദിത്തമല്ലെന്നും തനിക്ക് സ്വർണം വേണമെങ്കിൽ താൻ തന്നെ വാങ്ങുമെന്നും പറയുകയാണ് മീനാക്ഷി അനൂപ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഇത്രകാലം അച്ഛനും അമ്മയും വളർത്തി. ഇനിയങ്ങോട്ട് വളരേണ്ടത് എൻ്റെ ഉത്തരവാദിത്തമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഏറ്റവും യോജിച്ച അല്ലെങ്കിൽ എനിക്ക് ഏറ്റവും അടുത്തു നിൽക്കാൻ കഴിയുന്നയാളെ കണ്ടെത്താനും എനിക്കല്ലേ പറ്റൂ.

മീനാക്ഷി അനൂപ്, Photo: Meenakshi Anoop:/ Facebook

വിവാഹച്ചെലവിന് അച്ഛനെയും അമ്മയെയും സമ്മർദത്തിലാക്കാൻ എനിക്കിഷ്‌ടമല്ല. അപ്പോഴത്തെ സാമ്പത്തിക നിലവാരത്തിനനുസരിച്ച് ലളിതമായോ ആഘോഷമായോ ഒക്കെ നടത്താൻ തീരുമാനിക്കാവുന്നതല്ലേയുള്ളൂ.

സ്വന്തമായി വീട് വേണമെന്ന് ചെറിയ പ്രായത്തിലേ ആഗ്രഹമുണ്ട്. വിവാഹത്തിലൂടെ ഒരു പറിച്ചു നടൽ വേണ്ട എന്നാണ് കരുതുന്നത് ആൺകുട്ടി ഇങ്ങോട്ട് വന്നാലും ഞാൻ അങ്ങോട്ടു പോയാലും അത് പറിച്ചുനടലാകും.

രണ്ടു പേർ ഒരുമിക്കുമ്പോളുള്ള പുതുമ എല്ലാ കാര്യത്തിലും വേണം. ഒരുമിച്ച് പുതിയൊരിടത്തു നിന്നു തുടങ്ങുന്നതാകും നല്ലത്. നിലവിലുള്ള ജീവിതരീതികളൊന്നും അതിനായി മാറേണ്ടി വരരുത്.

മീനാക്ഷി അനൂപ്, Photo: Meenakshi Anoop:/ Facebook

അതുപോലെ സ്വർണം വെച്ച് വിവാഹം നടത്തുന്നതിനോടൊന്നും എനിക്കു തീരെ താത്പര്യമില്ല എനിക്കു സ്വർണം വേണമെങ്കിൽ ഞാനല്ലേ വാങ്ങിയിടേണ്ടത് വീട്ടുകാർ അതിനുവേണ്ടി സമ്മർദത്തിലാകേണ്ട കാര്യമേയില്ല,’ മീനാക്ഷി പറഞ്ഞു.

കൂടാതെ തന്റെ സോഷ്യൽ മീഡിയ ക്യാപ്‌ഷനുകളെ കുറിച്ചും താരം സംസാരിച്ചു. വീട്ടിൽ എല്ലാവരും തമാശകൾ പറഞ്ഞും പ്രാസമൊപ്പിച്ചും സംസാരിച്ചു രസിക്കുന്നവരാണെന്നും. ക്യാപ്ഷനുകൾ തന്റേത് മാത്രമാണെന്ന് പറയാനാവില്ലെന്നും മീനാക്ഷി പറഞ്ഞു.

സംസാരങ്ങൾക്കിടയിൽ വരുന്ന പലതും ക്യാപ്ഷനായി പോസ്‌റ്റ് ചെയ്യാറുണ്ടെന്നും ഫെയ്‌സ്‌ബുക്കിൽ കമന്റിൽ വരുന്ന രസകരമായ മറുപടികളിൽ നിന്നും ക്യാപ്ഷൻ കിട്ടാറുണ്ടെന്നും താരം പറഞ്ഞു.

Content Highlight: Actress Meenakshi Anoop says wedding expenses are not her parents’ responsibility

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more