| Wednesday, 5th September 2018, 2:06 pm

ഞാന്‍ സിനിമയില്‍ വന്ന കാലത്തും ഇതുണ്ടായിരുന്നു; കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തലുമായി നടി മീന

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി നടി മീന. തെലുങ്കു സിനിമയിലെ കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.

സിനിമയില്‍ മാത്രമല്ല എല്ലാ രംഗത്തും സ്ത്രീകള്‍ക്കെതിരായ അതിക്രമം നടക്കുന്നുണ്ടെന്നും ഇത് വളരെ വേദനാജനകമാണെന്നും മീന പ്രതികരിച്ചു.

“എനിക്ക് ഇതുവരെ അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. എന്നാല്‍ ഞാന്‍ സിനിമയില്‍ വരുന്ന കാലത്തും ഇത്തരം അക്രമങ്ങള്‍ സിനിമയില്‍ നിലനിന്നിരുന്നു. പുരുഷന്മാര്‍ ഇനിയെങ്കിലും മാറിചിന്തിക്കണം. ഇങ്ങനെയുള്ള കാര്യങ്ങള്‍ മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ സ്വന്തം ഭാര്യയെയും മകളെയും കുറിച്ച് ചിന്തിച്ച് നോക്കണം. കരിയറില്‍ വിജയത്തിലെത്തണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകള്‍ അവരുടെ കഴിവില്‍ മാത്രം വിശ്വാസമര്‍പ്പിക്കണം”- മീന പറഞ്ഞു.


മോഹന്‍ലാല്‍ സ്ഥാനാര്‍ത്ഥിയായാല്‍ സന്തോഷം; വീണുകിട്ടുന്ന അവസരങ്ങള്‍ക്ക് കാത്തിരുന്ന് കരുക്കള്‍ നീക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും ശ്രീധരന്‍ പിള്ള


കഴിവിലും ജോലിയോടുള്ള ആത്മസമര്‍പണത്തിലുമാണ് സ്ത്രീകളുടെ വിജയമിരിക്കുന്നതെന്നും മീന പറഞ്ഞു. തെലുങ്കില്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന ശ്രീ റെഡ്ഡി വിവാദവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു മീന.

ശ്രീനിവാസ് സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രമാണ് മീനയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം. നായികയുടെ അമ്മ വേഷത്തിലാണ് മീന ചിത്രത്തില്‍ അഭിനയിച്ചത്. മീനയുടെ മകള്‍ ഏഴ് വയസുകാരി നൈനിക വിജയ് നായകനായ തെരി എന്നചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റം കുറിച്ചിരുന്നു.

രജനീകാന്ത്, കമല്‍ഹാസന്‍, ചിരഞ്ജീവി, നാഗാര്‍ജുന, വിജയകാന്ത്, വെങ്കിടേഷ്, മോഹന്‍ലാല്‍ മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി ഇന്ത്യന്‍ സിനിമയിലെ ഒട്ടുമിക്ക ഹീറോകളുടേയും നായികയായി വേഷമിട്ട താരം കൂടിയാണ് മീന.

We use cookies to give you the best possible experience. Learn more