ചെറിയ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് മലയാളത്തിൽ സജീവമായി അഭിനയ രംഗത്ത് തുടരുന്ന നടിയാണ് മഞ്ജുശ്രീ നായർ. വാഴ 2, ആലപ്പുഴ ജിംഖാന, ഓടും കുതിര ചാടും കുതിര, തുടരും, കേരള ക്രൈം ഫൈൽസ്, മധുര മനോഹര മോഹം തുടങ്ങിയ സിനിമകളിൽ എല്ലാം തന്നെ ചെറിയ റോളുകൾ ചെയ്തു കൊണ്ട് നടി ശ്രദ്ധനേടിയിരുന്നു.
250 കോടിയിലതികം കളക്ഷൻ നേടിക്കൊണ്ട് തിയേറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുന്നു ബെത്ലഹേം കുടുംബ യൂണിറ്റിൽ മമിത ബൈജുവിന്റെ അമ്മയായും താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇപ്പോഴിതാ ആലപ്പുഴ ജിംഖാനയിൽ നസ്‌ലിന്റെ കൂടെ അഭിനയിച്ചതിന്റെ അനുഭവവും ബെത്‌ലഹേമിൽ മമിതയോടൊപ്പം അഭിനയിച്ചതിന്റെ അനുഭവവും തുറന്നു പറയുകയാണ് നടി. ദി ജേർണലിസ്റ്റ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
ആലപ്പുഴ ജിംഖാന. Photo. IMDb
‘ജിംഖാനയിൽ നസ്‌ലിൻ ഇതുപോലെ ഭയങ്കര ഈസിയായിട്ട് അഭിനയിക്കുന്ന ആളാണ്. നസ്‌ലിൻ ഇൻബോൺ ടാലന്റുണ്ട്. വളരെ ക്യാഷുവാലായി ഡയലോഗുകളൊക്കെ പടപടെന്ന് പറയും. അവന്റെ കൂടെ അഭിനയിക്കുമ്പോൾ നമ്മളും മോശമാകരുത്, ആ ഫ്ലോ കളയരുത് എന്നൊക്കെ തോന്നും. വളരെ കൂളായിട്ടുള്ള ആളാണ്. ഒരു ടെൻഷനും കാര്യങ്ങളൊന്നും മുഖത്ത് അഭിനയിക്കുന്നതായി കാണാൻ പറ്റില്ല,’ മഞ്ജുശ്രീ പറഞ്ഞു.
ഡയറക്ടർ ആവശ്യപ്പെടുന്ന മാറ്റങ്ങൾ വളരെ പെട്ടെന്ന് ഉൾക്കൊള്ളാനും നസ്ലിന് കഴിയുമെന്ന് മഞ്ജുശ്രീ ചൂണ്ടിക്കാട്ടി.
‘ഇത് വേണ്ടെടാ, അത് മാറ്റി ചെയ്യ് എന്ന് പറഞ്ഞാൽ അപ്പോൾ സ്പോട്ടിൽ മാറ്റി ചെയ്യും. ഡയറക്ടർക്ക് എന്താണോ ആവശ്യം അത് കൊടുക്കാൻ അവനറിയാം. നല്ല മിടുക്കനായ പയ്യനാണ്, വളരെ ടാലന്റഡാണ് അവൻ. അവരുടെ കൂടെ ഒക്കെ അഭിനയിക്കുമ്പോൾ അവരിൽ നിന്നൊക്കെ ഞാൻ കുറെ പഠിക്കുന്നുണ്ട്. ഓരോരുത്തരുടെയും കൂടെ ഓരോ ദിവസവും ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്,’ മഞ്ജുശ്രീ കൂട്ടിച്ചേർത്തു.
മമിത ബൈജുവിന്റെ കൂടെയുള്ള അഭിനയത്തത്തെ കുറിച്ചുള്ള നടി പറഞ്ഞു. സൂര്യ, വിജയ് തുടങ്ങിയ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടും അതിന്റെ യാതൊരു സ്റ്റാർഡവും മമിതയുടെ പെരുമാറ്റത്തിൽ കാണാനില്ലെന്നും താരം കൂട്ടിച്ചേർത്തു.
‘നല്ല മോളാണ് നമ്മുടെ വീട്ടിലെ ഒരു കുട്ടിയെ പോലെ തന്നെയാണ്. അങ്ങനെ ഒരു സ്റ്റാർഡം ഒന്നും ആ കുട്ടിക്കില്ല. സൂര്യ സാറിന്റെ കൂടെയും വിജയിന്റെ കൂടെയുമൊക്കെ അഭിനയിച്ചിട്ടാണ് നമ്മുടെ സെറ്റിലേക്ക് വരുന്നത്. എന്നാൽ അതിന്റെ ഒന്നും ആ കുട്ടിക്ക് ഇല്ല. ഷോട്ട് കഴിഞ്ഞാലും നമ്മുടെ കൂടെ വന്നിരിക്കും. എപ്പോഴും നമ്മുടെ കൂടെ തന്നെയുണ്ടാകും. എല്ലാം കഴിഞ്ഞിട്ടേ പോകുകയുള്ളൂ. നമുക്ക് ഒരു വേർതിരിവ് തോന്നുകയേയില്ല, നമ്മുടെ കൂട്ടത്തിലുള്ള ഒരു കൊച്ചിനെ പോലെ തോന്നുകയുള്ളൂ,’ മഞ്ജുശ്രീ പറഞ്ഞു.
മമിത ബൈജു. Photo. Facebook.com
തനിക്ക് രണ്ട് പെൺമക്കളുള്ളതിനാൽ മമിതയോട് മകളോടുള്ള സ്നേഹമാണ് തോന്നുന്നതെന്നും മഞ്ജുശ്രീ കൂട്ടിച്ചേർത്തു. ‘എനിക്ക് രണ്ട് പെൺമക്കളാണ്. അതുകൊണ്ട് തന്നെ എന്റെ മോളെ പോലെ എനിക്ക് തോന്നാറുണ്ട്,’ എന്നും മഞ്ജുശ്രീ പറഞ്ഞു.
Content Highlight: Actress manjusree talks about naslen and mamitha baiju