കേരള ബോക്‌സ് ഓഫീസിൽ നിന്ന് ഇൻഡസ്ട്രി ഹിറ്റും ആഗോളതലത്തിൽ 300 കോടിയിലധികം കളക്ഷനും നേടി സ്വപ്‌നക്കുതിപ്പ് നടത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നിവിൻ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ചിത്രം ഏജ്-ഗ്യാപ് റൊമാൻസിനെ പശ്ചാത്തലമാക്കിയായിരുന്നു സംവിധായകൻ ഒരുക്കിയത്.
ചിത്രത്തിലെ നിവിനും മമിതയും തമ്മിലുള്ള കോമ്പോയെ പ്രേക്ഷകർ ഏറ്റെടുത്തതോടെ ലോകഃയെയും വെട്ടി മലയാളത്തിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടമാണ് ബെത്‌ലഹേം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഒ.ടി.ടി റീലിസിനു പിന്നാലെയും സിനിമയെ കുറിച്ചുള്ള ചർച്ചകളും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്.
ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. Screen Grab/ Youtube
ഇപ്പോഴിതാ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന സിനിമയിലെ നായികാ വേഷം ചെയ്യാൻ തനിക്ക് പോലും വിശ്വാസമില്ലാതിരുന്ന സമയത്ത് തന്നിൽ വിശ്വാസമർപ്പിച്ച സംവിധായകൻ ഗിരീഷ് എ.ഡിയോട് നന്ദി പറയുകയാണ് നടി മമിത ബൈജു. സിനിമയുടെ സക്സസ് മീറ്റിൽ സംസാരിക്കുകയായിരുന്നു താരം.
‘സൂപ്പർ ശരണ്യ കഴിഞ്ഞ സമയത്ത്, സിനിമയുടെ ഷൂട്ട് കഴിഞ്ഞതേയുള്ളൂ, റിലീസ് ആയിട്ടില്ല. അപ്പോൾ തന്നെ ഗിരീഷേട്ടൻ എന്നോട് ബെത്‌ലഹേമിന്റെ കഥ പറഞ്ഞിരുന്നു. അന്ന് തന്നെ ഈ കഥാപാത്രം നീ ചെയ്താൽ നന്നായിരിക്കുമെന്ന് പറഞ്ഞു. എന്ത് വിചാരിച്ചിട്ടാണ് ഗിരീഷേട്ടൻ എന്നോട് അങ്ങനെ പറഞ്ഞതെന്നും എന്ത് കോൺഫിഡൻസിലാണ് എന്നെ വിശ്വസിച്ചതെന്നും ഇന്നും എനിക്കറിയില്ല.
ഇന്ന് ബെത്‌ലഹേമിന്റെ സക്സസ് മീറ്റിൽ വന്നു നിൽക്കുമ്പോൾ ഗിരീഷേട്ടനോട് പറയാനുള്ളത് നന്ദി മാത്രമാണ്. എന്നെപ്പോലെ ഒന്നുമല്ലാത്ത ഒരാളെ കൂടെ നിർത്തുമ്പോൾ അവർക്ക് കൊടുക്കേണ്ട ഒരു വാല്യൂ ഉണ്ട്. ഗിരീഷേട്ടനോട് എനിക്ക് അങ്ങനെയാണ്.
പ്രേമലുവായാലും ബെത്‌ലഹേമായാലും, ഇതുപോലെ ഒരു മെയിൻ ഹീറോയിൻ കഥാപാത്രം ചെയ്യാൻ എനിക്ക് കഴിയുമെന്ന് എനിക്ക് തന്നെ വിശ്വാസമില്ലാതിരുന്ന സമയത്ത് എന്നിൽ വിശ്വാസമുണ്ടായിരുന്ന ഗിരീഷേട്ടനോട് ഒരുപാട് നന്ദിയുണ്ട്,’ മമിത പറഞ്ഞു.
സിനിമയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും മമിത നന്ദി പറഞ്ഞു. ബെത്‌ലഹേം കുടുംബ യൂണിറ്റിലെ സഹപ്രവർത്തകരെയും താരം പ്രത്യേകം പരാമർശിച്ചു.
ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. Fcaebook.com
‘എന്റെ ബെത്‌ലഹേം കുടുംബ യൂണിറ്റ് അംഗങ്ങൾക്കും ഒരുപാട് നന്ദി. നമ്മളെല്ലാവരും ചേർന്ന് ഒരു ബ്യൂട്ടിഫുൾ സിനിമ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചു. അതിൽ ഒരുപാട് സന്തോഷമുണ്ട്. പ്രേക്ഷകർ ഇരുകൈയും നീട്ടി സിനിമയെ സ്വീകരിച്ചു. താങ്ക്യൂ ഓഡിയൻസ്, താങ്ക്യൂ മീഡിയ,’ മമിത പറഞ്ഞു.
Content Highlight: Actress Mamitha Baiju was speaking at the success meet of the film ‘Bethlehem Kudumba Unit