| Monday, 20th July 2026, 11:36 am

ജനനായകന്റെ റിസള്‍ട്ട് എന്തും ആയിക്കോട്ടെ, ഒരു കുഴപ്പവുമില്ല; എനിക്ക് കിട്ടിയത് അപൂര്‍വ അവസരമല്ലേ: മമിത

ആര്യ.പി

വിജയ് നായകനായ ജനനായകന്‍ ഒടുവില്‍ തിയേറ്ററകളില്‍ എത്തുകയാണ്. തമിഴ്നാട് മുഖ്യമന്ത്രിയായ ശേഷം തിയേറ്ററിലെത്തുന്ന ആദ്യ വിജയ് ചിത്രമാണ് ജനനായകന്‍. അതിനൊപ്പം മലയാളികളുടെ സ്വന്തം മമിതയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു എന്നത് ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്.

ജനനായകനെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് ഫില്‍മി ബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ മമിത.

ജനനായകന്റെ കാര്യത്തില്‍ എന്തെങ്കിലും പ്രഷര്‍ ഉണ്ടോ എന്ന ചോദ്യത്തിന് ഒരു പ്രഷറും ഇല്ലെന്നും ഭയങ്കരമായി എന്‍ജോയ് ചെയ്ത് ചെയ്ത പടമാണെന്നുമായിരുന്നു മമിതയുടെ മറുപടി.

‘എനിക്ക് കിട്ടിയ റേറസ്റ്റ് മൊമെന്റ് ആയിരുന്നല്ലോ ജനനായകന്‍. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ പറ്റുക എന്നത് തന്നെ വലിയ കാര്യം. അതില്‍ ഞാന്‍ ഗ്രേറ്റ് ഫുള്ളാണ്. അതിന്റെ റിസള്‍ട്ട് എന്തും ആയിക്കോട്ടെ, ഒരു കുഴപ്പവുമില്ല,’ മമിത പറഞ്ഞു.

ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ ഓണം റിലീസായെത്തുന്ന പുതിയ ചിത്രമായ ബത്ലഹേം കുടുംബ യൂണിറ്റിനെ കുറിച്ചുള്ള ചോദ്യത്തിനും അഭിമുഖത്തില്‍ താരം മറുപടി നല്‍കി.

‘ബത്ലഹേം കുടുംബ യൂണിറ്റ് ഒരു ഫണ്‍ പരിപാടിയാണ്. ഏന്റേത് നല്ലൊരു കഥാപാത്രമാണ്. എന്നാല്‍ അതൊരു ടിപ്പിക്കല്‍ ഗിരീഷ് എ.ഡി പടമല്ല, എന്നാല്‍ ഗിരീഷ് എ.ഡി ഫ്ളേവര്‍ തീര്‍ച്ചയായും ഉണ്ട്. വളരെ എക്സൈറ്റഡായി കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ബത്ലഹേം കുടുംബയൂണിറ്റ്,’ മമിത പറഞ്ഞു.

കല്യാണി പ്രിയദര്‍ശന്‍- നസ്ലെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്രയെ കുറിച്ചും മമിത സംസാരിച്ചു.

ലോക പോലുള്ള ഒരു സിനിമയൊക്കെ ഏതൊരു ആക്ടേഴ്സും ആഗ്രഹിക്കുന്നതാണെന്നും ആ സിനിമ കണ്ടപ്പോള്‍, ചെയ്യുകയാണെങ്കില്‍ ഇങ്ങനെയുള്ള കഥാപാത്രങ്ങളൊക്കെ ചെയ്യണമെന്നാണ് തനിക്ക് തോന്നിയതെന്നും മമിത പറയുന്നു.

ലോകയുടെ വിജയം തന്നെ സംബന്ധിച്ച് വളരെ പേഴ്സണല്‍ ആയിരുന്നെന്നും സ്വന്തം സിനിമ എന്നൊരു ഫീലായിരുന്നു തനിക്കെന്നും മമിത പറയുന്നു.

‘ ചന്ദ്ര പോലൊരു കഥാപാത്രം എന്റെ ഡ്രീം കഥാപാത്രം തന്നെയാണ്. അങ്ങനെയൊക്കെ ഒരു പരിപാടി നമ്മള്‍ ആഗ്രഹിക്കും. ലോക കണ്ട് ഞാന്‍ ഭയങ്കര ഹാപ്പിയായി. എന്താണെന്ന് അറിയില്ല നമ്മുടെയൊരു സ്വന്തം ജയം പോലെയൊക്കെ തോന്നില്ലേ. അങ്ങനെയാണ് തോന്നിയത്.

ലോക സിനിമയില്‍ നിന്നുള്ള രംഗം photo: IMDB

ലോക ഞാന്‍ രണ്ട് തവണ പോയി കണ്ടിരുന്നു. ബേസിക്കലി അങ്ങനെയൊരു പടം, അങ്ങനെയൊരു വിഷന്‍, അങ്ങനെയൊരു പ്രൊഡക്ഷന്‍ ബാക്ക് ചെയ്യുന്നു, വന്‍ ഹിറ്റാകുന്നു. അതൊക്കെ വലിയ സംഭവമാണ്.

എല്ലാ മേഖലയും മികവ് പുലര്‍ത്തിയ ഒരു സിനിമ. സംവിധാനം, മ്യൂസിക്, എഡിറ്റിങ്, സിനിമാറ്റോഗ്രാഫി എല്ലാം ഓണ്‍ പോയിന്റിലാണ്. നമുക്ക് ഇങ്ങനെയൊരു പടം കിട്ടണം എന്ന് തോന്നില്ലേ, അങ്ങനെ ഒരു മൊമെന്റായിരുന്നു സിനിമ കണ്ടപ്പോള്‍ എനിക്ക്. വളരെ എന്‍ജോയ് ചെയ്തു കണ്ട പടമായിരുന്നു.

ലോക സിനിമയില്‍ നിന്നുള്ള രംഗം photo: IMDB

ഇതുവരെ അങ്ങനെയുള്ള പരിപാടിയൊന്നും വന്നിട്ടില്ല. ഫീമെയില്‍ സെന്‍ട്രിക് പരിപാടിയൊക്കെ വരുന്നുണ്ട്. പക്ഷേ ഇതുപോലെ ഒരു പരിപാടിയൊന്നും ഇതുവരെ വന്നിട്ടില്ല,’ മമിത പറഞ്ഞു

Content Highlight: Actress Mamitha Baiju about Lokah Movie and her Dream Role

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more