| Thursday, 23rd October 2025, 12:45 pm

പ്രേക്ഷകര്‍ക്ക് എന്നെ കുറിച്ച് അറിയാത്ത കാര്യം ഒരുപക്ഷേ അതായിരിക്കും: മമിത ബൈജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ പേരെടുത്ത നടിയാണ് മമിത ബൈജു. വളരെ കൂളായ, ചില്ലായ കോണ്‍ഫിഡന്റ് ആയ ഒരാളായിട്ടാണ് മമിതയെ പലരും കാണുന്നത്.

ഒരുപക്ഷേ അവര്‍ ചെയ്ത കഥാപാത്രങ്ങളുടെ സ്വാധീനം കൊണ്ടുകൂടിയായിരിക്കാം അത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ താന്‍ എന്താണെന്നും തന്നെ കുറിച്ച് പലര്‍ക്കും അറിയാത്ത ചില കാര്യങ്ങളുണ്ടെന്നും മമിത പറയുന്നു. പേളി മാണി ഷോയില്‍ സംസാരിക്കുകയായിരുന്നു മമിത.

‘ ആള്‍ക്കാര്‍ക്ക് ഞാന്‍ കുറച്ച് കോണ്‍ഫിഡന്റായിട്ടുള്ള ഒരാളായിട്ടാണ് തോന്നുന്നത്. വെല്‍ പ്രിപ്പയേര്‍ഡ് ആയിട്ട്, അല്ലെങ്കില്‍ അധികം പേടിയൊന്നും ഇല്ലാത്ത കെയര്‍ ഫ്രീ ആയിട്ടുള്ള ഒരാളായിട്ട് ചിലപ്പോള്‍ തോന്നിയേക്കും.

പക്ഷേ ശരിക്കും ഞാന്‍ അങ്ങനെയല്ല. ഒരു ക്രൗഡിന് മുന്‍പാകെ കയറുന്നതിന് മുന്‍പ് നെര്‍വസാകുന്ന ആളാണ് ഞാന്‍. എനിക്ക് ഭയങ്കരമായ ആംങ്‌സൈറ്റി വരും. അതെന്റെ ടീമിന് അറിയാം.

ചില സമയത്ത് എന്റെ മുഖം കാണുമ്പോള്‍ തന്നെ അവര്‍ എന്റെ കൈ പിടിക്കും. കൈ വിറയ്ക്കുന്നുണ്ടാകും. നിങ്ങള്‍ വളരെ ഫ്രീയായിട്ടുള്ള ഒരാളെന്ന നിലയ്ക്ക് എനിക്ക് കുറേ കോംപ്ലിമെന്റ്‌സ് കിട്ടിയിട്ടുണ്ട്. എന്നാല്‍ ശരിക്കും ഞാന്‍ അങ്ങനെയല്ല,’ മമിത പറയുന്നു.

സിനിമാതാരമായിരുന്നില്ലെങ്കില്‍ ആരാകുമായിരുന്നെന്ന ചോദ്യത്തിന് തീര്‍ച്ചയായും ഒരു ഡോക്ടര്‍ ആകുമായിരുന്നെന്നാണ് മമിതയുടെ മറുപടി. അച്ഛന്‍ ഡോക്ടര്‍ ആയതുകൊണ്ട് തന്നെ സ്വാഭാവികമായും അങ്ങനെ ഒരു പ്രൊഫഷനിലേക്ക് തന്നെ പോയെനെയെന്നും തനിക്ക് ഏറെ ഇഷ്ടമുള്ള പ്രൊഫഷനാണ് അതെന്നും മമിത പറഞ്ഞു.

മുന്‍പൊക്കെ എപ്പോഴും പേടിച്ചിരുന്ന ഒരു കാര്യം എന്തായിരുന്നെന്ന ചോദ്യത്തിന് ആളുകള്‍ ജഡ്ജ് ചെയ്യുന്നത് തനിക്ക് പേടിയുള്ള ഒരു കാര്യമായിരുന്നെന്നാണ് മമിത പറയുന്നത്.

ആളുകള്‍ എന്തുവിചാരിക്കുമെന്നൊക്കെയോര്‍ത്ത് പേടിച്ചിരുന്ന ഒരു സമയമുണ്ടായിരുന്നെന്നും അന്നൊക്കെ ഒരു അഭിമുഖത്തില്‍ പോലും എന്തെങ്കിലും എന്റെ വായില്‍ നിന്ന് തെറ്റുവന്നാല്‍ പ്രശ്‌നമാണല്ലോ എന്നൊക്കെ വിചാരിക്കുമായിരുന്നെന്നും താരം പറഞ്ഞു.

എന്നാല്‍ താന്‍ എങ്ങനെയാണോ അങ്ങനെ തന്നെ ഇരിക്കുന്നതാണ് നല്ലതെന്ന് പിന്നീട് തോന്നിയെന്നും നമ്മള്‍ കൂടുതലായി ഒന്നിനേയും കവര്‍ അപ്പ് ചെയ്യാന്‍ ശ്രമിക്കാതിരിക്കുന്നതാണ് ഉചിതമെന്നും താരം പറഞ്ഞു.

നമുക്ക് നമ്മുടേതായ സ്‌ട്രെങ്തും ഫ്‌ളോസും ഉണ്ടാകും. ആള്‍ക്കാര്‍ കാണുന്ന വേര്‍ഷനും കാണാത്ത വേര്‍ഷനും ഉണ്ടാകും. നമ്മള്‍ നമ്മളായി തന്നെ നില്‍ക്കുന്നതാണ് ഏറ്റവും നല്ലത്. എത്ര ഫ്‌ളോപ്പ് ഉണ്ടെങ്കിലും കുഴപ്പമില്ല. ഇപ്പോള്‍ ജഡ്ജ്‌മെന്റിനെ പേടിക്കാറില്ല. അവര്‍ക്ക് ആഗ്രഹമുള്ള രീതിയില്‍ അവര്‍ നമ്മളെ ജഡ്ജ് ചെയ്യട്ടെ,’ മമിത പറഞ്ഞു.

Content Highlight: Actress Mamitha Baiju about His Fears and Peoples Judgment

We use cookies to give you the best possible experience. Learn more