പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. അഭിനേത്രി, ഗായിക എന്ന നിലയിലും താരം ശ്രദ്ധ നേടിയിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും നടി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പ്രേമം, കിംഗ് ലയർ, കാതലും കടന്തു പോകും, ലിയോ തുടങ്ങിയ നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് 2023ൽ പുറത്തിറങ്ങിയ ‘ലിയോ’യിൽ വിജയ്‌യുടെ സഹോദരിയായ എലിസ എന്ന കഥാപാത്രത്തെയാണ് മഡോണ സെബാസ്റ്റ്യൻ അവതരിപ്പിച്ചത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രം ബോക്സ് ഓഫീസിലും മികച്ച വിജയം സ്വന്തമാക്കിയിരുന്നു
ലിയോ മൂവി. Photo: Facebook
എന്നാൽ വിജയ്‌ക്കൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് താരം. ഐ ആം വിത്ത് ധന്യ വർമ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
തമിഴ് സിനിമ എനിക്ക് തികച്ചും വ്യത്യസ്‌തമായ ഒരിടമായിരുന്നു. വിജയ്‌ക്കൊപ്പവും വിജയ് സേതുപതിയോടൊപ്പവും ഞാൻ അഭിനയിച്ചിട്ടുണ്ട്. വിജയ് സാറിനൊപ്പം അഭിനയിച്ചപ്പോൾ എനിക്ക് കുറച്ചുകൂടി കാര്യങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരുന്നു.
മഡോണ സെബാസ്റ്റ്യൻ. Photo: Screengrab / Youtube
സാറിനെ ആദ്യമായി കാണുമ്പോൾ സെറ്റ് മുഴുവൻ ഡാൻസേഴ്സും ക്രൂവും കൊണ്ട് നിറഞ്ഞിരുന്നു. അമ്മയോട് ‘മമ്മാ, എല്ലാം ഓക്കേ ആയിരിക്കാൻ ഒന്ന് പ്രാർത്ഥിച്ചേക്കണേ’ എന്ന് ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ, നമ്മളും ഒരു ജോലി ചെയ്യുകയല്ലേ, അവിടെയുണ്ടായിരുന്ന എല്ലാവരും എന്നെ വളരെ കംഫർട്ടബിളാക്കി. അവർ എല്ലാം കലാകാരന്മാരായതുകൊണ്ട് പുതിയ ഒരാൾക്ക് ഉണ്ടാകുന്ന ടെൻഷൻ അവർക്ക് നന്നായി മനസ്സിലാകും എന്നും താരം പറഞ്ഞു.
‘വിജയ് സാർ വന്ന ഉടനെ എന്നെ ഇരുത്തി സംസാരിച്ചു. എന്നെ വളരെ കംഫർട്ടബിളാക്കി. ‘കുറേ നാളായി ഈ കഥാപാത്രത്തിന് വേണ്ടി ഒരാളെ അന്വേഷിക്കുകയായിരുന്നു. ആരാണ് ഈ കഥാപാത്രത്തിന് ഏറ്റവും യോജിച്ചതെന്ന് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ ഒടുവിൽ നല്ല ഒരാളെ കിട്ടി. ഇയാളും ഓക്കേയല്ലേ’ എന്നൊക്കെയാണ് അദ്ദേഹം എന്നോട് പറഞ്ഞത്.
Content Highlight: Actress Madonna Sebastian about a leo Movie