| Sunday, 8th September 2019, 2:12 pm

കമല്‍ഹാസനെതിരെ മാനസിക പീഡനത്തിന് പരാതി നല്‍കി നടി മധുമിത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: നടന്‍ കമല്‍ഹാസനെതിരെ പീഡനത്തിന് പരാതി നല്‍കി നടി മധുമിത. ബിഗ് ബോസ് മൂന്നാം സീസണിലെ മുന്‍ താരം കൂടിയാണ് മധുമിത. മാനസികമായി പീഡിപ്പിച്ചെന്നു കാണിച്ചാണ് നടി പരാതി നല്‍കിയിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കമല്‍ഹാസനു പുറമെ ബിഗ് ബോസിലെ മറ്റു മത്സരാര്‍ഥികള്‍ക്കെതിരേയും നടി പരാതി നല്‍കിയിട്ടുണ്ട്. കമല്‍ഹാസനും സഹ മത്സരാര്‍ഥികളും തന്നെ മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി. ചെന്നൈ നസ്രത്ത്പേട്ട് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

തനിക്കു സഹ മത്സരാര്‍ഥികളില്‍ നിന്ന് മാനസിക പീഡനം നേരിട്ടപ്പോള്‍ കമല്‍ഹാസന്‍ മൗനം പാലിച്ചുവെന്നും അദ്ദേഹം പ്രശ്നത്തില്‍ ഇടപ്പെട്ടില്ലെന്നും മധുമിത പരാതിയില്‍ പറയുന്നു.

ബിഗ് ബോസ് തമിഴിന്റെ അവതാരകനാണ് കമല്‍ഹാസന്‍. മധുമിത ഈയിടെ ഷോയില്‍ നിന്ന് പുറത്തായിരുന്നു. ഷോയിലെ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് മധുമിതയെ പുറത്താക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സ്റ്റാര്‍ ഗ്രൂപ്പിന്റെ തമിഴ് ചാനലായ വിജയ് ടി.വി സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസില്‍ സംവിധായകനും നടനുമായ ചേരന്‍, നടി ഫാത്തിമാ ബാബു, വനിത വിജയകുമാര്‍, സാക്ഷി അഗര്‍വാള്‍, അഭിരാമി വെങ്കിടാചലം, കവിന്‍, ഷെറിന്‍ തുടങ്ങി 12 താരങ്ങളാണ് മത്സരാര്‍ഥികള്‍.

Latest Stories

We use cookies to give you the best possible experience. Learn more