| Monday, 15th June 2026, 6:13 pm

ഈ 15 കാരിയെയാണോ എന്റെ നായികയാക്കുന്നതെന്ന് മമ്മൂക്ക, ഞാന്‍ തിരുത്തി; ദുല്‍ഖറിന്റെ തുടക്കം എനിക്കൊപ്പമായത് നിമിത്തം: മധുബാല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റോജ, ജന്റില്‍മാന്‍, യോദ്ധ എന്നീ സിനിമകളിലൂടെ മൂന്ന് പതിറ്റാണ്ടോളം ഇന്ത്യന്‍ സിനിമയില്‍ സുപരിചിതയായ നടി മധുബാല ഒരിടവേളക്ക് ശേഷം എത്തുന്ന മലയാള ചിത്രം ആണ് വര്‍ഷ വാസുദേവന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിന്ന ചിന്ന ആസൈ.

ഇന്ദ്രന്‍സ് നായകനായി എത്തുന്ന ചിത്രം ജൂണ്‍ 19 ആണ് തീയേറ്ററുകളില്‍ എത്തുന്നത്. വാരണാസിയുടെ പശ്ചാത്തലത്തില്‍ കണ്ടുമുട്ടുന്ന രണ്ട് ആളുകളുടെ ഇടയില്‍ ഉടലെടുക്കുന്ന ബന്ധത്തിന്റെ കഥ പറയുന്ന സിനിമയില്‍ ഇന്ദ്രന്‍സിന്റെ നായികയായാണ് നടി വേഷമിടുന്നത്.

സിനിമയിലെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനിടയില്‍ നടന്‍ മമ്മൂട്ടിയുമായുള്ള തന്റെ ആത്മബന്ധത്തെ കുറിച്ച് പറയുക ആണ് നടി. തന്റെ ആദ്യ സിനിമയായ അഴകനില്‍ മമ്മൂട്ടിയായിരുന്നു നായകനെന്ന് മധുബാല പറയുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ തമിഴ് സിനിമയായ ‘വായി മൂടി പെസവില്‍ ‘ കോ ആക്ടര്‍ ആയി താന്‍ എത്തിയെന്നും ഇപ്പോള്‍ ചിന്ന ചിന്ന ആസൈയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനി ആയ വേഫറെര്‍ ഫിലിംസ് ആണെന്നും താരം പറയുന്നു.

മമ്മൂട്ടി, മധുബാല Photo: Youtube/Screen Grab

‘ഐ ബിലീവ് ഇന്‍ സൈന്‍സ്, ആദ്യ സിനിമയായ അഴകനില്‍ എന്റെ നായകന്‍ മമ്മൂട്ടി ആയിരുന്നു. കൂടാതെ ദുല്‍ഖറിന്റെ ആദ്യ തമിഴ് സിനിമ ‘വായ മൂടി പെസവില്‍’ കോ ആക്ടര്‍ ആയതും ഞാന്‍ ആയിരുന്നു, ഇപ്പോള്‍ ഈ സിനിമയുടെ വിതരണവും ദുല്‍ഖുര്‍ സല്‍മാന്‍ കമ്പനി ആയ വേഫറെര്‍ ഫിലിംസ് ആണ് ചെയ്യുന്നത് ‘, മധുബാല പറഞ്ഞു

മമ്മൂട്ടി, മധുബാല Photo: Youtube/Screen Grab

തന്റെ ആദ്യ സിനിമയായ അഴകനില്‍ നടന്‍ മമ്മൂട്ടിയുമൊത്തുള്ള അനുഭവം താരം പങ്കുവെച്ചു, സിനിമയുടെ ചിത്രീക്കരണത്തിന്റെ ആദ്യ ദിനം തന്നെ കണ്ട് ഈ കുട്ടിയാണോ തന്റെ നടി ആയി അഭിനയിക്കാന്‍ പോകുന്നത് എന്ന് നടന്‍ ചോദിക്കുകയുണ്ടായി എന്ന് നടി പറഞ്ഞു .

‘എന്നെ കണ്ട ആദ്യ ദിവസം തന്നെ മമ്മൂട്ടി കെ.ബി സാറിന്റെ അടുത്ത് ചെന്ന് ഈ പതിനഞ്ചു വയസുള്ള കുട്ടിയെ ആണോ എന്റെ നായിക ആയി അഭിനയിക്കുന്നത് എന്ന് ചോദിച്ചിരുന്നു. എന്നാല്‍ എനിക്കു ഇരുപത്തിയൊന്നു വയസുണ്ടെന്ന് ഞാന്‍ തിരുത്തുകയായിരുന്നു’, താരം പറഞ്ഞു.

മമ്മൂട്ടി, മധുബാല Photo: Youtube/Screen Grab

അഴകന്‍ സിനിമയിലെ ‘ തുടികിരാതേ നെഞ്ചം താനേ’ എന്ന പാട്ടിലെ മമ്മൂട്ടിയുടെ നൃത്തത്തെ കുറിച്ചുള്ള രസകരമായ ഓര്‍മ്മകളും നടി പങ്കുവെക്കുകയുണ്ടായി.

‘സിനിമയിലെ ഡാന്‍സ് മാസ്റ്റര്‍ രഘു സാറിനോടൊപ്പം മറ്റൊരു മുറിയില്‍ ആയിരുന്നു മമ്മൂട്ടി ആ സ്റ്റെപ്പുകള്‍ പ്രാക്ടീസ് ചെയ്യിതിരുന്നത്. പിന്നീട് റോജ സിനിമക്ക് ശേഷം മ്മൂട്ടിയെ കാണ്ടിട്ടില്ല’, മധുബാല പറഞ്ഞു.

Content Highlight: Actress Madhubala about Mammootty and Dulquer

Latest Stories

We use cookies to give you the best possible experience. Learn more