| Saturday, 1st August 2026, 12:32 pm

ഉന്മാദത്തിലെ എന്റെ ആ സീനുകൾ കട്ട് ചെയ്തതിൽ എനിക്ക് വിയോജിപ്പുണ്ട്: ലിജോ മോൾ

അജ്മല്‍ കെ

കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ലിജോമോൾ. ജയ് ഭീം, പൊന്മാൻ, ദാവീദ്, സംശയം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്. തനിക്ക് കൂടുതലും ഇമോഷണൽ കഥാപാത്രങ്ങളാണ് ലഭിക്കാറുള്ളതെന്നും, ഹാസ്യവും ലളിതമായ സിനിമകളുടെ ഭാഗമാകാൻ ആഗ്രഹമുണ്ടെന്നും ലിജോമോൾ പറഞ്ഞു.

‘ഡിപ്രഷൻ സ്റ്റാർ’ എന്നൊരു ടാഗ് വന്നിട്ടുണ്ടല്ലോ, എന്തുകൊണ്ടാണ് ലളിതമായ കഥാപാത്രങ്ങൾ ചെയ്യാത്തത് എന്ന ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. ‘ഉന്മാദം’ സിനിമയുടെ പ്രസ് മീറ്റിലായിരുന്നു നടിയുടെ പ്രതികരണം.

ലിജോ മോൾ Photo. Facebook.com

എനിക്ക് കൂടുതലും ഇമോഷണൽ കഥാപാത്രങ്ങളാണ് ലഭിക്കാറുള്ളത്. പക്ഷേ, ഒന്നിനെയും മറ്റൊന്നിനോട് താരതമ്യം ചെയ്യാൻ കഴിയില്ല. ചെയ്ത എല്ലാ കഥാപാത്രങ്ങൾക്കും ഇമോഷൻ ഉണ്ടെങ്കിലും അവയുടെ കഥാസാഹചര്യങ്ങളും അതിന് പിന്നിലെ കാരണങ്ങളും വ്യത്യസ്തമാണ്. ഉന്മാദത്തിലെ സൗമ്യ എന്ന കഥാപാത്രം ബേബി ഗേൾ അല്ലെങ്കിൽ പൊന്മാൻ എന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങളുമായി താരതമ്യേനെ വ്യത്യസ്തമാണ്. ഒരോ കഥാപാത്രത്തിനും അതിന്റേതായ വികാരങ്ങളും യാത്രയുമുണ്ട് എന്നും ലിജോമോൾ പറഞ്ഞു.

എന്നാൽ എല്ലാവരും പറയുന്ന ഒരു കാര്യം താൻ ശ്രദ്ധിക്കാറുണ്ട്. ഞാൻ ചെയ്യുന്ന കഥാപാത്രങ്ങളിൽ ചിരി എന്ന എലമെന്റ് കുറവാണെന്നാണ് പലരും പറയുന്നത്. പക്ഷേ, തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ അങ്ങനെയുള്ളവയാണ്. ലൈറ്റർ കഥാപാത്രങ്ങളും ലൈറ്റർ സിനിമകളുടെയും ഭാഗമാകാൻ തനിക്ക് എപ്പോഴും ആഗ്രഹമുണ്ടെന്നും താരം വ്യക്തമാക്കി.

‘ഉന്മാദം സിനിമയോട് എനിക്ക് ഒരു ചെറിയ വിയോജിപ്പുണ്ട്. ആ സിനിമയിൽ ഞാൻ ചെയ്ത ലൈറ്റർ മോമെന്റുകൾ കട്ട് ചെയ്തിരുന്നു. ഇന്ന് സിനിമ കണ്ടപ്പോൾ ആകെ ഉണ്ടായിരുന്ന ആ ലൈറ്റർ മോമെന്റ് പോലും അതിൽ ഉണ്ടായിരുന്നില്ല. ഡിലീറ്റഡ് സീനിൽ അത് ഉൾപ്പെടുത്താമെന്ന് സംവിധായകൻ പറഞ്ഞിട്ടുണ്ട്. എല്ലാ അഭിനേതാക്കളെയും പോലെ തന്നെ എല്ലാ ഴോണറുകളിലുമുള്ള കഥാപാത്രങ്ങൾ ചെയ്യാനും നല്ല സിനിമകളുടെ ഭാഗമാകാനും ആഗ്രഹമുണ്ട്,’ ലിജോമോൾ പറഞ്ഞു.

ഉന്മാദം.ലിജോ മോൾ. Photo.Youtube

ഷാഹി കബീറിന്റെ തിരക്കഥയിൽ കിരൺ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഉന്മാദം’. പാവ, ഇഷ്ക്, അമ്പിളി, മൂത്തോൻ, ജോജി തുടങ്ങി നിരവധി സിനിമകളുടെ എഡിറ്ററായാണ് കിരൺ ദാസ് ശ്രദ്ധ നേടിയത്. ഇഷ്ക് എന്ന ചിത്രത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ജൂലൈ 31ന് തിയേറ്ററുകളിലെത്തി. മികച്ച പ്രേക്ഷക പ്രതികരണത്തോടെ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.

Content Highlight: Actress  Lijo Mol Talks About her Character in Unmadham 

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more