ജയരാജ് സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ സ്‌നേഹം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് ലെന. മലയാളത്തില്‍ സംപ്രേക്ഷണം ചെയ്ത ഓമനത്തിങ്കള്‍ പക്ഷി എന്ന ടെലിവിഷന്‍ സീരിയലിലൂടെ വലിയ ജനപ്രീതി സ്വന്തമാക്കിയ ലെന ട്രാഫിക്, ഈ അടുത്ത കാലത്ത്, സ്‌നേഹവീട്, സ്പിരിറ്റ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ലെന. Photo: K4 Fashion
അഭിനേതാവിന് പുറമെ എഴുത്തുകാരി എന്ന നിലയിലും ലെന ശ്രദ്ധേയയാണ്. ദി ഓട്ടോബയോഗ്രാഫി ഓഫ് ഗോഡ്, വുമണ്‍ ഒ പോസ് തുടങ്ങിയ ബുക്കുകള്‍ ലെനയുടെ രചനയില്‍ പുറത്തിറങ്ങിയതാണ്. കഴിഞ്ഞ ദിവസം സെല്ലുലോയ്ഡ് മാഗസിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മലയാളത്തിലെ സൂപ്പര്‍ താരം മോഹന്‍ലാലിനെ കുറിച്ച് ലെന പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരു എഴുത്തുകാരി എന്ന നിലയില്‍ തന്നെ എങ്ങനെയാണ് മോഹന്‍ലാല്‍ പിന്തുണയ്ക്കുന്നത് എന്നതിനെ കുറിച്ചും താരം സംസാരിച്ചു.
‘ലാലേട്ടന്‍ എല്ലാവര്‍ക്കും ഒരു വിസ്മയകരമായ പേഴ്‌സണാലിറ്റി ആണ്. വളരെയധികം മിസ്റ്റീരിയസ് ആയിട്ടുള്ള വളരെ ഹൈ എനര്‍ജിയുള്ള, വളരെ റെയറായിട്ടുള്ള ഒരു സോളാണ് അദ്ദേഹം. ലാലേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ ആ എനര്‍ജി സെറ്റിലുള്ളവര്‍ക്കെല്ലാം ഉണ്ടാകും. അദ്ദേഹം സെറ്റിലെത്തിയാല്‍ തന്നെ എല്ലാവരും ഒരു എനര്‍ജി ഫീല്‍ഡിലായിരിക്കും. അത്രയും ആശ്ചര്യപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ രീതി.
എന്തൊക്കെ തന്നെ ആയാലും വളരെ സിംപിള്‍ ആയ രീതിയിലാണ് നമ്മളോടെല്ലാം അദ്ദേഹം പെരുമാറുന്നത്. അതുപോലെ നമ്മളെ പ്രോത്സാഹിപ്പിക്കാനായി വുമണ്‍ ഒ പോസ് ബുക്ക് ഞാന്‍ ഗിഫ്റ്റ് കൊടുത്തപ്പോള്‍ അത് പിടിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ എനിക്ക് തിരിച്ച് അയച്ച് തന്നു. പ്രൊമോഷന്‍ ചെയ്യാനാണ് അങ്ങനെ ചെയ്തത്. എന്നോട് അങ്ങനെ ചെയ്യാന്‍ ഒരാള്‍ ചോദിച്ചാല്‍ അത്ര എളുപ്പത്തില്‍ ചെയ്ത് കൊടുക്കുമോ എന്ന് ആലോചിച്ചിട്ടുണ്ട്.
ലെന മോഹന്‍ലാലിനൊപ്പം. Photo: Lenaasmagazine/ Instagram.com
ഇത്രയും വലിയ താരമായിട്ടും ഇത്രയും ഹമ്പിള്‍ ആയി പെരുമാറാന്‍ സാധിക്കുന്നത് വലിയ കാര്യമാണ്. അത്രയും ഒരു സ്പിരിച്ച്വല്‍ പ്രെസന്‍സുണ്ട്. ഇപ്പോള്‍ എന്റെ ‘ദൈവത്തിന്റെ ആത്മകഥ’യില്‍ ആമുഖം എഴുതിയിരിക്കുന്നത് ലാലേട്ടനാണ്,’ ലെന പറഞ്ഞു.
Content Highlight: Actress Lenaa talks about Mohanlal and how he promotes her books