| Thursday, 5th January 2023, 7:49 am

പേടിച്ചിട്ട് എന്നെ ഇതുവരെ ആരും ഫ്‌ളേര്‍ട്ട് ചെയ്തിട്ടില്ല; പക്ഷെ ഞാന്‍ ചീറ്റ് ചെയ്തിട്ടുണ്ട്: ലെന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്നെ ഇതുവരെ ആരും ഫ്‌ളേര്‍ട്ട് ചെയ്തിട്ടില്ലെന്ന് നടി ലെന. മുഖത്ത് നോക്കി കാര്യം പറയുന്ന തന്റെ സ്വഭാവം കൊണ്ടായിരിക്കും ആളുകള്‍ക്ക് ഫ്‌ളേര്‍ട്ട് ചെയ്യാനുള്ള ധൈര്യമില്ലാത്തതെന്നാണ് താരം പറയുന്നത്.

തന്റെ സ്വഭാവം ആര്‍ക്കും ഇഷ്ടമാവില്ലെന്നും പെട്ടെന്ന് അടുപ്പത്തില്‍ സംസാരിക്കുന്ന വ്യക്തിയല്ല താനെന്നും ലെന പറഞ്ഞു. കോളേജില്‍ താന്‍ റാങ്ക് ഹോള്‍ഡര്‍ ആയിരുന്നിട്ടും ടീച്ചര്‍മാരെ ചീറ്റ് ചെയ്തിട്ടുള്ളതിനെക്കുറിച്ചും ലെന സംസാരിച്ചു. ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തിലാണ് ലെ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”അത്രക്ക് ധൈര്യമുള്ള ആരാണ് ഉള്ളത്. എന്നെ കണ്ടാല്‍ ഫ്‌ളേര്‍ട്ട് ചെയ്യാന്‍ ആള്‍ക്കാര്‍ക്ക് തോന്നണ്ടെ. ആരും ഇതുവരെ എന്റെ അടുത്ത് ഫ്‌ളേര്‍ട്ട് ചെയ്യാന്‍ വന്നിട്ടില്ല. ഇപ്പോഴത്തെ കാലത്ത് പോട്ടെ, ആളുകള്‍ മീറ്റൂ മൂവ്‌മെന്റ് പേടിച്ചിട്ടാണെന്ന് കരുതാം.

ചിലപ്പോള്‍ എന്റെ സ്വഭാവം കൊണ്ടായിരിക്കുമോ. ഞാന്‍ സംസാരിക്കുന്ന രീതി ആര്‍ക്കും ഇഷ്ടമാവില്ലാലോ. ഞാന്‍ ആളുകളുടെ മുഖത്ത് നോക്കി തോന്നുന്ന കാര്യങ്ങള്‍ പറയാറുണ്ട്. ഞാന്‍ കൊഞ്ചിക്കൊഴയാനൊന്നും നില്‍ക്കാത്തത് കൊണ്ട് ആര്‍ക്കും അതിന് തോന്നാത്തത് ആകും.

കോളേജില്‍ ഞാന്‍ റാങ്ക് ഹോള്‍ഡറായിരുന്നു. പക്ഷെ ഞാന്‍ ടീച്ചര്‍മാരെ ചീറ്റ് ചെയ്തിട്ടുണ്ട്. എന്റെ ഉത്തരകടലാസ് ഞാന്‍ മറ്റുള്ളവര്‍ക്ക് എഴുതാന്‍ കൊടുത്തിട്ടുണ്ട്. അതും ചീറ്റിങ് ആണ്. അത് ഞാന്‍ കുറേ ചെയ്തിട്ടുണ്ട്.

വേറെ ഒരാളുടെ സഹായമില്ലാതെ ഒരാള്‍ക്ക് ചീറ്റ് ചെയ്യാന്‍ കഴിയില്ല. കോപ്പി അടിക്കാന്‍ എന്റെ പേപ്പര്‍ ഞാന്‍ ഒരുപാട് കൊടുത്തിട്ടുണ്ട്. എന്റെ പേപ്പര്‍ ക്ലാസ് മുഴുവന്‍ കറങ്ങിയാണ് വരുക,” ലെന പറഞ്ഞു.

എന്നാലും ന്റെളിയാ ആണ് ലെനയുടെ പുതിയ ചിത്രം. സുരാജ്, സിദ്ദിഖ്, ഗായത്രി അരുണ്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ബാഷ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്തത്. ജനുവരി ആറിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

content highlight:actress lena about her experiences

Latest Stories

We use cookies to give you the best possible experience. Learn more