| Wednesday, 29th April 2026, 1:59 pm

ട്രെയ്‌ലറിൽ ഞാനുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ട്രെയ്‌ലർ ലോഞ്ചിനെങ്കിലും പോയി കുറച്ച് ഷൈൻ ചെയ്തേനെ: ശ്രീക്കുട്ടി കെ

നന്ദന എം.സി

മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിൽ വമ്പൻ വിജയത്തോടെ മുന്നേറുകയാണ് നവാഗതനായ സവിൻ സ സംവിധാനം ചെയ്ത വാഴ 2. ഒരു കൂട്ടം പുതുമുഖ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം ബോക്സ് ഓഫീസിൽ അതിശയിപ്പിക്കുന്ന മുന്നേറ്റമാണ് നടത്തുന്നത്. വലിയ താരനിരയോ അമിത ഹൈപ്പോ ഇല്ലാതെ എത്തിയ ചിത്രം കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ കീഴടക്കിയിരിക്കുകയാണ്.

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസുകളിൽ ഇടം നേടിയപ്പോൾ, കുറച്ച് സീനുകളിൽ മാത്രം എത്തിയിട്ടും ഏറെ ശ്രദ്ധ നേടിയ കഥാപാത്രമാണ് ലേഖ ടീച്ചർ.

ശ്രീക്കുട്ടി കെ, Photo: YouTube/ Screengrab

‘ഒരു പ്രേമത്തിൽ തുടങ്ങിയ കൊഴപ്പമാ…’ എന്ന ഒറ്റ ഡയലോഗിലൂടെ തന്നെ സോഷ്യൽ മീഡിയയിലും ട്രോളുകളിലും നിറഞ്ഞുനിന്ന കഥാപാത്രമായി ലേഖ ടീച്ചർ മാറി. ചിത്രം കണ്ടിറങ്ങിയ പലർക്കും ഇന്നും ആ രംഗവും ഡയലോഗും മറക്കാനായിട്ടില്ല.

ലേഖ ടീച്ചർ എന്ന കഥാപാത്രത്തെ അത്രയും സ്വാഭാവികമായി അവതരിപ്പിച്ച് ശ്രദ്ധേയയായത് നടി ശ്രീക്കുട്ടി കെ നായരാണ്. ചെറിയൊരു കഥാപാത്രമായിരുന്നെങ്കിലും തന്റേതായ സ്‌ക്രീൻ പ്രസൻസും അഭിനയ മികവും കൊണ്ട് ശ്രീക്കുട്ടി പ്രേക്ഷകരുടെ കൈയടി നേടി. ഇപ്പോഴിതാ, ആ കഥാപാത്രത്തെ കുറിച്ചും പ്രേക്ഷകർ നൽകിയ സ്നേഹത്തെ കുറിച്ചും താരം തുറന്നു സംസാരിച്ചിരിക്കുകയാണ്.

ദി ഷോ സ്‌കേപ്പ് ജേർണലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീക്കുട്ടി മനസുതുറന്നത്. ലേഖ ടീച്ചർ ഇത്ര വലിയ രീതിയിൽ ജനങ്ങൾ ഏറ്റെടുക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് താരം പറഞ്ഞു.

വാഴ2, Photo: IMDb

ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിറഞ്ഞ പ്രതികരണങ്ങളും മീമുകളും കണ്ടപ്പോൾ വലിയ സന്തോഷമായിരുന്നുവെന്നും ശ്രീക്കുട്ടി വ്യക്തമാക്കി’ഈ ട്രെയ്‌ലറിൽ ഞാനുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ഈ ട്രെയ്‌ലർ ലോഞ്ചിനെങ്കിലും പോയി കുറച്ച് ഷൈൻ ചെയ്തേനെയെന്നും താരം തമാശയായി പറഞ്ഞു.

‘ഈ ട്രെയ്‌ലർ കണ്ടപ്പോൾ ഫസ്റ്റ് ഡയലോഗ് തന്നെ എന്റേത്. ആ ഡയലോഗ് ശ്രദ്ധിക്കപെടുമെന്ന് തോന്നിയിരുന്നു കാരണം അൽഫോൺസ് പുത്രൻ സാർ സാറിനെ തന്നെ ട്രോളുകളയാണല്ലോ, അത് തിയേറ്ററിൽ ശ്രദ്ധിക്കപ്പെടും എന്ന് തോന്നിയിരുന്നു.

എന്നാൽ സിനിമയിൽ ട്രെയ്ലറിൽ തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നില്ലല്ലോ. ദൈവം സഹായിച്ച് ഞാൻ അഭിനയിച്ച ഒരു അഞ്ച് ആറ് സീൻ ഒന്നും കട്ട് ചെയ്തിട്ടില്ല. അതൊരു തുടക്കക്കാരി എന്ന നിലയിൽ ഭയങ്കര ഭാഗ്യമാണ്, കൂടാതെ എന്റെ സൗണ്ടും കൊടുക്കാൻ കഴിഞ്ഞു. എല്ലാം കൊണ്ടും ഒരു ഡ്രീം തന്നെയായിരുന്നു വാഴ 2,’ ശ്രീക്കുട്ടി പറഞ്ഞു.

വാഴ2, Photo: YouTub e/ Screengrab

വിപിൻ ദാസിന്റെ തിരക്കഥയിൽ ഒരുക്കിയ വാഴ 2 വാണ് താരത്തിന്റേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. ഇൻസ്റ്റാഗ്രാം റീലിസിലൂടെ പ്രേക്ഷക മനസിൽ കയറിക്കൂടിയ ഹാഷിർ. അലൻ, അജിൻ, വിനായക് തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തിയ ചിത്രത്തിൽ സുധീഷ്, അൽഫോൺസ്പുത്രൻ, അജു വർഗീസ് എന്നിവരും മറ്റ് പ്രധാന വേഷത്തിലെത്തിയിരുന്നു.

Content Highlight: Actress Lakshmi k nair talk about the movie vazha2

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more