| Sunday, 22nd November 2026, 6:04 pm

'മറ്റു നടന്മാരുമായുള്ള അനാവശ്യ ഗോസിപ്പുകളെ കാര്യമാകാറില്ല, പങ്കാളി നൽകുന്ന പിന്തുണ വലുതാണ്; കീർത്തി സുരേഷ്

അജ്മല്‍ കെ

ബന്ധങ്ങളെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമുള്ള ഗോസിപ്പുകൾ തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്ന് നടി കീർത്തി സുരേഷ്. താനും പങ്കാളി ആന്റണിയും പരസ്പരം മനസിലാക്കുന്നവരാണെന്നും മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് മറുപടി നൽകേണ്ട ആവശ്യമില്ലെന്നും കീർത്തി പറയുന്നു. ആന്റണി തന്റെ ജോലിയെ ഏറെ മനോഹരമായി പിന്തുണയ്ക്കുന്ന വ്യക്തിയാണെന്നും നടി എസ്.എസ് മ്യൂസിക് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞു.

‘എന്നെക്കുറിച്ച് മറ്റ് അഭിനേതാക്കളുമായി ചേർത്തുള്ള അനാവശ്യ ഗോസിപ്പുകൾ ഉണ്ടാകാറുണ്ട്. ഞാൻ ജീവിതത്തിൽ ഒരു ബന്ധത്തിലായിരുന്നതുകൊണ്ടാകാം ഇത്തരം കാര്യങ്ങൾ വരുന്നത്. ആന്റണി എന്നോട് അതിനെക്കുറിച്ചൊന്നും ചോദിക്കാറില്ല. ഒരിക്കൽ അദ്ദേഹം ചോദിച്ചത്, ഇതിനെക്കുറിച്ച് റിയാക്ട് ചെയ്യാൻ നിനക്ക് ആഗ്രഹമുണ്ടോ എന്നാണ്. ഞങ്ങൾ രണ്ടുപേരും ഓക്കെയാണെങ്കിൽ മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട കാര്യമെന്താണ്? എനിക്ക് അതിലൊന്നും താത്പര്യമില്ല’, കീർത്തി പറഞ്ഞു.

കീർത്തി സുരേഷ്. Photo. Facebook.com. Screen Grab/ Youtube

ആന്റണി തന്നെ എങ്ങനെയാണ് പിന്തുണയ്ക്കുന്നതെന്നും കീർത്തി വിശദീകരിച്ചു. സന്തോഷത്തിലായാലും വിഷമത്തിലായാലും സംസാരിക്കാൻ കഴിയുന്ന വ്യക്തിയാണ് ആന്റണി. താൻ തളർന്നിരിക്കുന്ന സമയങ്ങളിൽ തന്നെ ചേർത്തുപിടിക്കാനും അതിൽനിന്ന് പുറത്തുവരാൻ സഹായിക്കാനും അദ്ദേഹത്തിന് അറിയാമെന്നും കീർത്തി പറയുന്നു.

‘ആൾക്ക് നല്ല വ്യക്തിത്വമാണ്. ഒരു ജെന്റിൽമാനാണ്. എന്റെ ജോലിയെ അദ്ദേഹം വളരെ മനോഹരമായി പിന്തുണയ്ക്കുന്നുണ്ട്. ഞാൻ സന്തോഷത്തിലായിരിക്കുമ്പോഴും വിഷമത്തിലായിരിക്കുമ്പോഴും സംസാരിക്കുന്ന വ്യക്തി അദ്ദേഹമാണ്. എന്തെങ്കിലും തകർച്ചയുണ്ടാകുമ്പോൾ എന്നെ എങ്ങനെ പരിചരിക്കണമെന്ന് അദ്ദേഹത്തിന് അറിയാം. ഒരു ചെറിയ കുട്ടിയെ കൈകാര്യം ചെയ്യുന്നതുപോലെ എന്നെ നോക്കും. ആ അവസ്ഥയിൽനിന്ന് ഞാൻ പുറത്തുവരുന്നുണ്ടെന്ന് ഉറപ്പാക്കും. ഒരുപാട് പ്രചോദനവും നൽകാറുണ്ട്’, കീർത്തി പറഞ്ഞു.

പുതിയ ചിത്രം ‘ഡൊറോത്തി’യുടെ കാര്യത്തിലും ആന്റണി നൽകിയ പിന്തുണയെക്കുറിച്ച് കീർത്തി സംസാരിച്ചു. സിനിമയുടെ ദൈർഘ്യം കുറവായിരിക്കുമെന്നും ചിത്രം ചെയ്യണോ എന്നുമൊക്കെ തുടക്കത്തിൽ ചിലർ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സിനിമയുടെ കഥ വായിച്ച ആന്റണി ഇത് ചെയ്യണമെന്ന് നിർബന്ധിച്ചുവെന്നും കീർത്തി പറയുന്നു.

‘ഡൊറോത്തിയുടെ ആമുഖം വായിച്ചപ്പോൾ തന്നെ ആന്റണി സിനിമയുടെ ഭാഗമാകണമെന്ന് തന്നോട് പറഞ്ഞിരുന്നു. അഞ്ച് ദിവസമോ ആറു ദിവസമോ ഷൂട്ടുണ്ടെങ്കിലും സിനിമ ചെയ്യണമെന്നും ബോക്സ് ഓഫീസിൽ വിജയിക്കുമോ എന്നതൊന്നും നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞതായി കീർത്തി പറഞ്ഞു.

കീർത്തി സുരേഷ്. Photo. Screen Grab/ Youtube

പരസ്പരം വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും മാനിക്കുന്നതാണ് തങ്ങളുടെ ബന്ധമെന്നും കീർത്തി പറയുന്നു. ആന്റണിക്ക് ക്യാമറയും ലൈംലൈറ്റും ഇഷ്ടമല്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അസ്വസ്ഥനാക്കുന്ന സാഹചര്യങ്ങളിലേക്ക് കൊണ്ടുപോകാൻ താൻ ആഗ്രഹിക്കുന്നില്ല. സിനിമയുടെ പ്രീമിയറുകൾക്ക് അദ്ദേഹം വരാത്തതിലും തനിക്ക് പ്രശ്നമില്ലെന്നും കീർത്തി വ്യക്തമാക്കി.

‘ഒരു പ്രീമിയറിന് പോകുമ്പോൾ അദ്ദേഹം വരില്ല. കൈപിടിച്ച് കൂടെ വരുന്നതിനേക്കാൾ അദ്ദേഹത്തിന് എന്താണ് ഇഷ്ടം, എന്താണ് സുഖകരം എന്നതാണ് എനിക്ക് പ്രധാനം. അദ്ദേഹത്തിന് ഇഷ്ടമുള്ളത് ഞാൻ ചെയ്യുന്നു. അതുപോലെ അദ്ദേഹം എനിക്കും എന്റെ സ്പേസും തരുന്നുണ്ട്’, കീർത്തി പറഞ്ഞു.

Content Highlight: Actress Keerthy Suresh says that gossip regarding her relationships and personal life has hurt her.

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more