| Monday, 9th March 2020, 6:23 pm

കാവേരി സംവിധായികയാവുന്നു; ഒരുങ്ങുന്നത് റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നടി കാവേരി സംവിധായികയാവുന്നു. രണ്ട് ഭാഷകളിലായി പുറത്തിറങ്ങുന്ന റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലറിലൂടെയാണ് കാവേരിയുടെ സംവിധാന രംഗത്തേക്കുള്ള അരങ്ങേറ്റം.

തെലുങ്ക് നടന്‍ ചേതന്‍ ചീനു ആണ് ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കെ.2.കെ പ്രൊഡക്ഷന്‍സാണ് ചിത്രം പുറത്തിറക്കുന്നത്. നടന്‍ ഗൗതം മേനോന്‍ ചിത്രത്തിന്റെ പ്രീ ലുക്കും ടീസര്‍ രംഗങ്ങളും പുറത്തിറക്കി.

കല്യാണിയെന്നും അറിയപ്പെടുന്ന കാവേരി മലയാള സിനിമയില്‍ ബാലതാരമായാണ് അഭിനയ രംഗത്തെത്തിയത്. തെന്നിന്ത്യന്‍ ഭാഷകളിലെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more