| Thursday, 29th October 2015, 12:11 pm

നടി കസ്തൂരിയുടെ മാതൃത്വം തുളുമ്പുന്ന അര്‍ദ്ധനഗ്‌നചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹം

ഡൂള്‍ന്യൂസ് ഡെസ്‌ക്

  നടി കസ്തൂരിയുടെ മെഡിക്കല്‍ പ്രമോ ഫോട്ടോഷൂട്ട് ഫേസ്ബുക്കില്‍ വൈറലാവുന്നു. മാതൃത്വത്തിന്റെ സ്‌നേഹവും വാത്സല്യവും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ ചര്‍ച്ചയായിമാറിയിരിക്കുന്നത്.

ടോപ് ലസായി കുഞ്ഞിനെ ഓമനിക്കുകയും മുലയൂട്ടുകയും ചെയ്യുന്ന കസ്തൂരിയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ജെയ്ഡ് ബീല്‍ ഫോട്ടോഗ്രഫിയെന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

അറിസോണ സ്വദേശിയായ ജെയ്ഡ് ബീലാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. നേരത്തെ ജെയ്ഡ് ബീല്‍ അവരുടെ മൂന്നരവയസുകാരനെ മുലയൂട്ടുന്ന ചിത്രം പുറത്തുവിട്ടത് ഏറെ ചര്‍ച്ചയായിരുന്നു.

മാതൃവാത്സല്യം തുളുമ്പുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ അഭിനന്ദനങ്ങള്‍ വാരിക്കൂട്ടുകയാണ്. കസ്തൂരിയുടെ ധീരമായ ഉദ്യമത്തെ പ്രശംസിച്ച് നിരവധിയാളുകളാണ് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, പതിവു ശൈലിയില്‍ “നിങ്ങളുടെ അമ്മയോ പെങ്ങളോ ആണെങ്കില്‍ ഇത് പ്രോത്സാഹിപ്പിക്കുമോ” എന്ന് ചോദിച്ച് ചിത്രങ്ങളെ വിമര്‍ശിച്ചുകൊണ്ടും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഫോട്ടോഗ്രാഫറായ ജെയ്ഡ് ബീല്‍

ഗര്‍ഭകാലത്തിന്റെ മാതൃത്വത്തിന്റെയും മനോഹാരിത വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുന്നതിലൂടെ പ്രശസ്തമാണ് ജെയ്ഡ്ബീല്‍ ഫോട്ടോഗ്രാഫിയെന്ന ഫേസ്ബുക്ക് പേജ്.

അനിയന്‍ ബാവ ചേട്ടന്‍ ബാവ, മംഗല്യ പല്ലക്ക്, പഞ്ചപാണ്ഡവര്‍ എന്നീ മലയാളചിത്രങ്ങളില്‍ നായികയായെത്തിയ കസ്തൂരി മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ്.

Latest Stories

We use cookies to give you the best possible experience. Learn more