| Monday, 23rd January 2023, 5:18 pm

ഞങ്ങളുടെ നാട്ടില്‍ സ്ത്രീവേഷംകെട്ടി ഡാന്‍സ് ചെയ്തിരുന്നത് എന്റെ പപ്പയായിരുന്നു: ഗ്രേസ് ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും എന്നാല്‍ തന്റെ അച്ചനും അമ്മയും കലാകാരന്മാരാണെന്നും നടി ഗ്രേസ് ആന്റണി.

അച്ചനും അമ്മക്കും നന്നായി പാട്ടുപാടാനും ഡാന്‍സ് ചെയ്യാനും അറിയാമെന്നും നാട്ടില്‍ ചെറിയ പരിപാടികള്‍ക്കൊക്കെ അച്ചന്‍ സ്ത്രീ വേഷംകെട്ടി ഡാന്‍സ് ചെയ്യുമായിരുന്നെന്നു ഗ്രേസ് പറഞ്ഞു. ധന്യാ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗ്രേസ്.

‘അവര്‍ രണ്ടുപേരും കലാകാരന്മാരാണ്. അമ്മ പാട്ടുപാടുകയും ഡാന്‍സ് കളിക്കുകയും ചെയ്യുമായിരുന്നു. പക്ഷെ അന്ന് അമ്മയെ പാട്ടും ഡാന്‍സും പഠിപ്പിക്കാനൊന്നും സാമ്പത്തികമുണ്ടായിരുന്നില്ല, അതുകൊണ്ട് അമ്മ കളിച്ചില്ല.

പപ്പ അടിപൊളിയായിട്ട് ഡാന്‍സ് കളിക്കും. പപ്പ ബ്രേക്ക് ഡാന്‍സൊക്കെ കളിക്കുന്നത് കണ്ടാല്‍ നമ്മള്‍ നോക്കി നിന്നുപോകും. ഞങ്ങളുടെ നാട്ടില്‍ ചെറിയ ഫങ്ഷന്‍സൊക്കെ വരുമ്പോള്‍ സാരിയൊക്കെ ഉടുത്ത് ഡാന്‍സ് കളിക്കുക പപ്പയായിരുന്നു.

അത്ര അടിപൊളിയായിട്ടാണ് പപ്പ കളിക്കുക. പിന്നെ മൈക്കല്‍ ജാക്‌സന്റെ ഡാന്‍സൊക്കെ പപ്പ ചെയ്യും. ഫാമിലിയില്‍ എന്ത് ഫങ്ഷന്‍ വന്നാലും പപ്പയാണ് ഡാന്‍സ് കളിക്കുന്നത്,’ ഗ്രേസ് പറഞ്ഞു.

അഭിമുഖത്തില്‍ ആദ്യത്തെ ഓഡിഷന് പോയ അനുഭവങ്ങളും ഗ്രേസ് പങ്കുവെച്ചിരുന്നു. വലിയ ഹാളില്‍ നടന്ന ഓഡിഷനില്‍ പാട്ട് പാടാനാണ് ആവശ്യപ്പെട്ടതെന്നും എല്ലാവരും നന്നായി പാടിയപ്പോള്‍ താന്‍ നല്ല വെറുപ്പിച്ചാണ് പാടിയതെന്നും ഗ്രേസ് പറഞ്ഞു. ഹാപ്പി വെഡിങ് സിനിമയിലേക്കുള്ള ഓഡിഷനാണ് അന്ന് നടന്നതെന്നും ഗ്രേസ് വെളിപ്പെടുത്തി.

Content Highlights: Actress Grace Antony talking about her parents

Latest Stories

We use cookies to give you the best possible experience. Learn more