| Tuesday, 10th November 2026, 6:35 pm

എന്റെ ഡാൻസ് ഓൺസ്ക്രീനിൽ അത്ര ഭംഗിയുണ്ടാകില്ലെന്ന് കരുതി; ഇപ്പോൾ ഇൻസെക്യൂരിറ്റികളില്ല, കൂടുതൽ ആത്മവിശ്വാസം; ഫെമിന ജോർജ്

അജ്മല്‍ കെ

‘മിന്നൽ മുരളി’യിലെ ബ്രൂസ്‌ലി ബിജിയിൽ നിന്ന് ‘ഡിസ്കോ’യിലെ മന്നയിലേക്കെത്തുമ്പോൾ അഭിനയത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് പറയുകയാണ് നടി ഫെമിന ജോർജ്. മുൻപ് ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോഴും സംവിധായകനോട് അഭിപ്രായങ്ങൾ പറയുമ്പോഴും തനിക്ക് ഒരുപാട് ഇൻസെക്യൂരിറ്റികൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ കൂടുതൽ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുണ്ടെന്നും ഫെമിന പറയുന്നു. ‘ഡിസ്കോ’യുടെ ചിത്രീകരണ അനുഭവങ്ങളും അഭിനയത്തിലെ മാറ്റങ്ങളും ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയായിരുന്നു താരം.

ഫെമിന ജോർജ്. Photo. Screen Grab/ Youtube

ആക്ഷനും ത്രില്ലറിനും പ്രാധാന്യമുള്ള ചിത്രമാണ് ‘ഡിസ്കോ’. എന്നാൽ സിനിമയിലെ തന്റെ കഥാപാത്രത്തിന് ആക്ഷൻ രംഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഫെമിന പറയുന്നത്. മന്ന എന്ന കഥാപാത്രത്തെക്കുറിച്ചും അവളെ സ്വാധീനിക്കുന്ന കാര്യങ്ങളെക്കുറിച്ചും മാത്രമാണ് സംവിധായകൻ തന്നോട് പറഞ്ഞിരുന്നത്. സിനിമയുടെ മുഴുവൻ കഥ പോലും അറിയാതെയാണ് അഭിനയിച്ചതെന്നും അതുകൊണ്ടുതന്നെ വലിയ മുന്നൊരുക്കങ്ങളോ സമ്മർദങ്ങളോ ഉണ്ടായിരുന്നില്ലെന്നും താരം വ്യക്തമാക്കി.

‘എന്റെ കഥാപാത്രത്തിന് ആക്ഷനില്ലാത്തതുകൊണ്ട് അത്തരം ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടിവന്നില്ല. എന്നോട് മന്ന എന്ന കഥാപാത്രത്തെക്കുറിച്ചും അവളെ സ്വാധീനിക്കുന്ന കാര്യങ്ങളെക്കുറിച്ചും മാത്രമാണ് പറഞ്ഞിരുന്നത്. സിനിമയുടെ മുഴുവൻ കഥയും എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ വലിയ മുന്നൊരുക്കങ്ങളോ ടെൻഷനോ ഒന്നുമില്ലാതെയാണ് അഭിനയിച്ചത്,’ ഫെമിന പറഞ്ഞു.

ചിത്രീകരണത്തിനിടെ നേരിട്ട ചെറിയൊരു വെല്ലുവിളി ഡാൻസായിരുന്നുവെന്നും ഫെമിന പറയുന്നു. താൻ വലിയ ഡാൻസറല്ലെന്നും ആരെങ്കിലും പഠിപ്പിച്ചുതന്നാൽ കുറച്ചുനേരം പരിശീലിച്ച് ചെയ്യാൻ കഴിയുമെന്നുമാണ് താരം പറയുന്നത്. സ്ക്രീനിൽ തന്റെ ഡാൻസ് അത്ര ഭംഗിയുണ്ടാകില്ലെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ ‘ഇതിനോ ആദാമേ’ എന്ന ഗാനം പുറത്തിറങ്ങിയപ്പോൾ ലഭിച്ച പ്രതികരണം സന്തോഷം നൽകിയെന്നും ഫെമിന കൂട്ടിച്ചേർത്തു.

‘എന്റെ ഡാൻസ് ഓൺസ്ക്രീനിൽ അത്ര ഭംഗിയുണ്ടാകില്ലെന്നാണ് ആദ്യം കരുതിയത്. പക്ഷേ, ‘ഇതിനോ ആദാമേ’ ഇറങ്ങിയപ്പോൾ സന്തോഷമായി. കണ്ടവരൊക്കെ എനിക്ക് ഡാൻസ് അറിയാമല്ലോ എന്നാണ് പറഞ്ഞത്. അതുകേട്ടപ്പോൾ നല്ല സന്തോഷം തോന്നി,’ നടി പറഞ്ഞു.

ഫെമിന ജോർജ്. Photo. Screen Grab/ Youtube

ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്ത ഡിസ്കോയിൽ ഫെമിന ജോർജ് പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ചെമ്പൻ വിനോദ്, ദേവ് മോഹൻ, അർജുൻ അശോകൻ, ആന്റണി വർഗീസ്, ലുഖ്മാൻ അവറാൻ തുടങ്ങിയ വമ്പൻ താര നിരകൾ അണിനിരന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിലെത്തിയത്. എന്നാൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

Content Highlight:  Actress Femina George says that there has been a significant evolution in her acting—from her role as ‘Bruce Lee Biji’ in Minnal Murali to ‘Manna’ in Disco

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more