| Saturday, 27th June 2026, 7:53 am

നസ്രിയ വല്ലപ്പോഴും മെസേജ് അയക്കും, എങ്കിലും അന്നത്തെ കാര്യങ്ങള്‍ എല്ലാം ഓര്‍മയുണ്ട്: എസ്തര്‍ അനില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുറഞ്ഞ കാലം കൊണ്ട് ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമായി മലയാളി പ്രേക്ഷകര്‍ക്ക് പരിചിതയായി അഭിനേത്രിയാണ് എസ്തര്‍ അനില്‍. ബാലതാരമായി സിനിമയിലെത്തിയ എസ്തര്‍ രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം. മോഹന്‍ലാല്‍ നായകനായ ക്രൈം ത്രില്ലര്‍ ചിത്രം വമ്പന്‍ ഹിറ്റായതോടെ ചിത്രത്തിന്റെ തമിഴ് റീമേക്കിലും അനുമോള്‍ എന്ന കഥാപാത്രമായി എസ്തര്‍ തിളങ്ങിയരുന്നു. ദൃശ്യത്തിന്റെ രണ്ടാമത്തെയും അടുത്തിടെ പുറത്തിറങ്ങിയ മൂന്നാമത്തെയും ഭാഗത്തില്‍ എസ്തര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

തിയേറ്ററുകളില്‍ നിന്നും വലിയ വിജയമായിരുന്നു ദൃശ്യം 3യ്ക്ക് ലഭിച്ചിരുന്നത്. 240 കോടിയോളം ബോക്‌സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയ ചിത്രം പ്രൈം വീഡിയോ വഴി ഒ.ടി.ടി സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ എസ്തര്‍ തന്റെ കരിയറിന്റെ തുടക്കകാലത്തെ കുറിച്ചും നടി നസ്രിയ നസീമുമൊത്ത് അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

എസ്തര്‍ അനില്‍. Photo: Kerala9.com

‘നല്ലവനാണ് എന്റെ ആദ്യം റിലീസായ ചിത്രം. അതിന് ശേഷം ഞാന്‍ രണ്ടാമതായി അഭിനയിച്ചത് ഒരു നാള്‍ വരും എന്ന ചിത്രത്തിലായിരുന്നു. അതില്‍ നസ്രിയയും പ്രധാനവേഷത്തിലുണ്ടായിരുന്നു. നസ്രിയയുടെ കൂടെയുള്ള സമയമെല്ലാം നല്ല ഓര്‍മയുണ്ട്. നസ്രിയ ശ്രീനി അങ്കിളിന്റെ മകളും ഞാന്‍ ലാല്‍ അങ്കിളിന്റെ മകളുമായിട്ടാണ് അഭിനയിക്കുന്നത്. പക്ഷേ സിനിമയില്‍ ഞങ്ങള്‍ ഒരേ സ്‌കുളിലാണ് പഠിക്കുന്നത്. ഷൂട്ടിന്റെ സമയത്ത് ഭയങ്കര കൂട്ടായിരുന്നു. ഒരു സിസ്റ്റര്‍ലി ഫിഗറായിരുന്നു ആ സമയത്ത്.

സമീറ റെഡ്ഡി അഭിനയിക്കുന്ന ഫിലിമായിരുന്നു ഒരു നാള്‍ വരും. ഞാന്‍ അവരുടെ ഫിലിം ഒന്നും കണ്ടിട്ടില്ലായിരുന്നു. പക്ഷേ നസ്രിയ അവരുടെ വലിയ ഫാനാണ്. വാ നമുക്ക് കാണാം എന്ന് പറഞ്ഞ് ജനലിന്റെ അവിടെ പോയി നോക്കുന്നതെല്ലാം ഇപ്പോള്‍ ഓര്‍മയുണ്ട്. വളരെ സ്വീറ്റായിട്ടുള്ള ആളാണ് നസ്രിയ. ഇപ്പോഴും വലപ്പോഴും മേസേജ് അയക്കും, പക്ഷേ ആളുടെ കൂടെയുള്ള എക്‌സ്പീരിയന്‍സെല്ലാം ഓര്‍മയുണ്ട്,’ എസ്തര്‍ പറഞ്ഞു.

നാള്‍ വരും. Photo: Pintrest/ Spotify

ശ്രീനിവാസന്‍ തിരക്കഥയെഴുതി ടി.കെ രാജീവന്‍ സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഒരു നാള്‍ വരും. മണിയന്‍ പിള്ള രാജു നിര്‍മിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍, ശ്രീനിവാസന്‍, സമീറ റെഡ്ഡി, ദേവയാനി തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയരുന്നു.

Content Highlight: Actress Esther Anil  talks about her experience with Nazriya Nazeem

We use cookies to give you the best possible experience. Learn more