| Saturday, 24th December 2022, 6:09 pm

കളയിലെ ഇന്റിമേറ്റ് സീന്‍ എടുത്ത് കൊണ്ടിരിക്കുമ്പോള്‍ ടൊവിനോ തമാശ പറയും; അത്തരം സീന്‍സ് ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല: ദിവ്യ പിള്ള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തിയ ആക്ഷന്‍ ചിത്രമാണ് കള. ചിത്രത്തില്‍ ടൊവിനോ തോമസിനൊപ്പം ചെയ്ത ഇന്റിമേറ്റ് സീനിനെക്കുറിച്ച് പറയുകയാണ് നടി ദിവ്യ പിള്ള. കളയുടെ സെറ്റില്‍ ചെല്ലുമ്പോഴെല്ലാം താന്‍ ആദ്യം ചോദിക്കുക ആ സീനിനെക്കുറിച്ചായിരുന്നുവെന്നും നല്ല ടെന്‍ഷനുണ്ടായിരുന്നുവെന്നുമാണ് ദിവ്യ പറഞ്ഞത്.

ഇന്റിമേറ്റ് സീന്‍ എടുത്ത് കൊണ്ടിരിക്കുമ്പോള്‍ ടൊവിനോ തമാശ പറയുമായിരുന്നുവെന്നും അത് തന്നെ കംഫേര്‍ട്ടാക്കാനായിരുന്നുവെന്നും താരം പറഞ്ഞു. ഇന്റിമേറ്റ് സീന്‍ ചെയ്യുന്നതില്‍ ഒരു കുഴപ്പവും ഇല്ലെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെക്കുറിച്ച് ദിവ്യ പറഞ്ഞത്.

”കള കണ്ടിട്ടാണ് ആമസോണ്‍ വെബ് സീരിസ് വന്നത്. കൂടാതെ ആദ്യ തെലുങ്ക് ഫിലിമിലേക്ക് അഭിനയിക്കാന്‍ വിളിക്കുന്നതൊക്കെ കളയിലെ എന്റെ പെര്‍ഫോമന്‍സ് കണ്ടിട്ടാണ്.

കളയില്‍ അഭിനയിക്കാനുള്ള കോണ്‍ഫിഡന്‍സ് എനിക്ക് തന്നത് രോഹിത്താണ്. എന്നും സെറ്റില്‍ ചെല്ലുമ്പോള്‍ ഞാന്‍ രോഹിത്തിനോട് ആ സീനിനെക്കുറിച്ച് ചോദിക്കും. ഇന്നാണോ ആ ഇന്റിമേറ്റ് സീന്‍ എടുക്കുന്നത് എന്നാണ് ആദ്യം സെറ്റില്‍ ചെല്ലുമ്പോള്‍ ചോദിക്കുക.

എന്നെ ഒന്ന് പേടിപ്പിക്കാതെ വിടുമോയെന്നായിരിക്കും അവന്റെ മറുപടി. എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. ഞാന്‍ അത് പറഞ്ഞ് ബാക്കി ഉള്ള ആളുകളെയും ടെന്‍ഷനാക്കും. കോസ്റ്റിയൂമായിട്ട് സാരി തരുമ്പോള്‍ ഇന്നും ആ സീന്‍ എടുക്കുന്നില്ലെന്ന് തന്നെയായിരിക്കും ആദ്യം മുതലേ എന്റെ ടെന്‍ഷന്‍.

ആ ഇന്റിമേറ്റ് സീന്‍ എടുത്ത് കഴിഞ്ഞാല്‍ സമാധാനമാവുമല്ലോയെന്ന് വിചാരിച്ചിട്ടാണ് ഞാന്‍ ഓരോ ദിവസവും ചെല്ലുക. ടൊവി ഇന്റിമേറ്റ് സീന്‍ എടുക്കുമ്പോള്‍ കുറേ തമാശ പറയുമായിരുന്നു. എല്ലാം എന്നെ ഓക്കെ ആക്കാന്‍ വേണ്ടിയാണ്.

റോമാന്റിക് സീന്‍ എടുക്കുമ്പോള്‍ ഭയങ്കര ബുദ്ധിമുട്ടാണ്. കാരണം മുന്നില്‍ നില്‍ക്കുന്ന ആളിനോട് നമുക്ക് റൊമാന്‍സ് തോന്നില്ല. പക്ഷെ ആ റൊമാന്‍സ് അഭിനയത്തില്‍ നമ്മള്‍ ഉണ്ടാക്കണം. എങ്ങനെ ഞാന്‍ അത് ചെയ്യും എന്നാണ് ഉള്ളില്‍ മുഴുവനും ഉണ്ടാകുക.

ഇന്റിമേറ്റ് സീന്‍ ചെയ്യുന്നതില്‍ ഒരു തെറ്റും ഇല്ല. പല തരം ഇമോഷണല്‍ സീന്‍സ് ചെയ്യുന്നില്ലെ. ആ കൂട്ടത്തില്‍ ഒന്ന് മാത്രം. സിനിമയെ സിനിമയായി കാണുന്നു,” ദിവ്യ പിള്ള പറഞ്ഞു.

ബിജു മേനോനും ഗുരു സോമസുന്ദരവും ഒന്നിച്ച് അഭിനയിക്കുന്ന നാലാം മുറയാണ് ദ്യവ്യയുടെ പുതിയ ചിത്രം. ക്രിസ്മസ് റിലീസായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

content highlight: actress divya pillai about kala movie

Latest Stories

We use cookies to give you the best possible experience. Learn more