| Saturday, 13th December 2025, 4:53 pm

മമ്മൂക്കയുടെ പെരുമാറ്റം, ഷോട്ടിന് മുന്‍പുള്ള ആ ചോദ്യം, അതൊക്കെയാണ് എന്നെ കംഫര്‍ട്ടാക്കിയത്: കളങ്കാവലിലെ കണ്മണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജിതിൻ കെ. ജോസിന്റെ സംവിധാനത്തിൽ തിയേറ്ററിൽ വമ്പൻ വിജയം നേടിയ ചിത്രമാണ് കളങ്കാവൽ. ചിത്രത്തിൽ മമ്മൂട്ടി നായകനും വിനായകൻ പ്രതിനായകനും എന്നതുപോലെ പ്രധാനപെട്ടതാണ് ഇരുപത്തൊന്നോളം നായികമാർ ചിത്രത്തിലുള്ളത്. അനൗൺസ്‌മെന്റ് ദിവസം മുതൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് കളങ്കാവൽ.

മമ്മൂട്ടിയുടെ നായികമാരിൽ ഏറെ ശ്രദ്ധിക്കപെട്ട ഒരു കഥാപാത്രമാണ് കണ്മണി. കണ്മണിയായി വേഷമണിഞ്ഞത് മലയാള സിനിമയിൽ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ധന്യ അനന്യയാണ്. ഭീഷ്മ, അയ്യപ്പനും കോശിയും എന്നീ സിനിമയിലെ ഇവരുടെ പ്രകടനം മികച്ചതായിരുന്നു. അയ്യപ്പനും കോശിയും എന്ന സിനിമയിലെ ജെസ്സി എന്ന പൊലീസ് ഓഫീസറുടെ കഥാപത്രം ഓരോ മലയാളി പ്രേക്ഷകരുടെ മനസിൽ ഇന്നും തങ്ങി നിൽക്കുന്ന ഒന്നാണ്.

ധന്യ അനന്യ,Photo: Dhanya ananya/Facebook

മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുമ്പോൾ ഉണ്ടായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ധന്യ അനന്യ. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുമ്പോൾ ഓരോ കലാകാരന്മാർക്കും അവരുടെ കഴിവ് തെളിയിക്കാനുള്ള അവസരം ഉണ്ടെന്നും അതിന് ഉള്ള സ്‌പെയ്‌സ് ഉണ്ടെന്നും ധന്യ പറയുന്നു. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോൾ ഏറ്റവും എടുത്തു പറയേണ്ട കാര്യം അവരവരുടെ കഴിവ് തെളിയിക്കാനുള്ള ഒരു സ്പെയ്സ് അഭിനയിക്കുമ്പോൾ നമുക്ക് ലഭിക്കും എന്നുള്ളതാണ്. അതിനാൽ തന്നെ കൂടുതൽ കംഫർട്ടബിൾ ആയി പെർഫോം ചെയ്യാൻ സാധിക്കും. കൂടാതെ എടുത്തുപറയേണ്ട ഒന്നാണ് മമ്മൂക്ക നമ്മളെ തിരിച്ചറിയുന്നത് നമ്മൾ മുൻപ് ചെയ്ത ഓരോ വർക്കിലൂടെയും നമ്മളുടെ കഴിവിലൂടെയുമാണ് എന്നുള്ളത്,’ ധന്യ അനന്യ പറഞ്ഞു.

അയ്യപ്പനും കോശിയും എന്ന സിനിമയിലെ ജെസ്സി എന്ന ക്യാരക്ടർ ചെയ്ത കുട്ടിയല്ലേ എന്ന് മമ്മൂട്ടി തന്നോട് ചോദിച്ചെന്നും അതെല്ലാം ഒരു കലാകാരിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അച്ചീവ്‌മെന്റ് ആണെന്നും ധന്യ പറഞ്ഞു. അത്രയും കംഫേർട്ടബിൾ ആയി മമ്മൂട്ടി പെരുമാറിയതിനാൽ തന്റെ കഥാപാത്രം നന്നായി ചെയ്യാൻ കഴിഞ്ഞെന്നും തരാം കൂട്ടി ചേർത്തു.

കണ്ണൂർ സ്‌ക്വാഡ്, ടർബോ, ഭ്രമയുഗം സിനിമകൾക്ക് ശേഷം 50 കോടി ക്ലബ്ബിൽ ഇടം പിടിച്ച സിനിമയാണ് കളങ്കാവൽ. ജിഷ്ണു ശ്രീകുമാറും ജിതിൻ. കെ. ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രമാണ്. ബിനു പപ്പു, ഗായത്രി അരുൺ, അസീസ് നെടുമങ്ങാടി, മാളവിക, രജിഷ വിജയൻ, ശ്രുതി രാമചന്ദ്രൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

Content Highlight: Actress Dhanya ananya talk about Actor Mammootty

We use cookies to give you the best possible experience. Learn more