| Thursday, 5th February 2026, 10:15 am

കൂടെ നില്‍ക്കും എന്ന് കരുതിയിട്ട് കൂടെനില്‍ക്കാത്ത ചില സഹതാരങ്ങളുണ്ട്, പക്ഷേ പരാതിയില്ല: ഭാവന

നന്ദന എം.സി

മലാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് ഭാവന. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ടിട്ടും അതെല്ലാം ധൈര്യത്തോടെ അതിജീവിച്ച് മുന്നോട്ടു പോയ താരത്തെ മലയാളികൾ ഒരിക്കലും കൈവിട്ടിരുന്നില്ല. ജീവിതത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധികളെ കുറിച്ച് തുറന്നുപറയുകയാണ് താരമിപ്പോൾ. അരുൺ രാഘവനുമായുള്ള അഭിമുഖത്തിൽ സംസാരിക്കവെ, താൻ നേരിട്ട ഇൻസിഡന്റിനുശേഷം എടുത്ത തീരുമാനങ്ങളെയും, അതിനിടയിൽ ലഭിച്ച പിന്തുണയെകുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഭാവന

ഭാവന , Photo: YouTube/Screengrab

‘എന്റെ ജീവിതത്തിൽ ഞാൻ എടുത്തതിൽ ഏറ്റവും ശരിയായ തീരുമാനം ആ ഇൻസിഡന്റിന് ശേഷം കേസ് ഫയൽ ചെയ്തതായിരുന്നു. ഞാൻ തെറ്റ് ചെയ്തിട്ടില്ലാത്തിടത്തോളം അത് പുറത്തുപറഞ്ഞത് തന്നെയാണ് ശരി എന്ന് എനിക്ക് തോന്നി. അത് ചെയ്തില്ലായിരുന്നെങ്കിൽ എന്റെ ജീവിതവും മനസ്സമാധാനവും നഷ്ടപ്പെടുമായിരുന്നു,’ ഭാവന പറഞ്ഞു.

ഒരു പബ്ലിക് ഫിഗർ ആയതിനാൽ സ്വകാര്യ പ്രശ്നങ്ങൾ പോലും പൊതുചർച്ചയാകുന്ന അവസ്ഥയെക്കുറിച്ചും താരം സംസാരിച്ചു. ‘ഒരു സാധാരണ കുടുംബപ്രശ്നമാണെങ്കിൽ അത് നാലു ചുവരുകൾക്കുള്ളിൽ തീരും. പക്ഷേ പബ്ലിക് ഫിഗർ ആകുമ്പോൾ അത് എല്ലാവർക്കും അറിയാം. ഇനി ഇതിനെക്കുറിച്ച് സംസാരിക്കരുത് എന്ന് പറഞ്ഞ് നമുക്ക് നിയന്ത്രിക്കാൻ കഴിയില്ല. അപ്പോൾ നമുക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം ആ നെഗറ്റീവ് സ്പേസിൽ നിന്ന് മാറിനിൽക്കുക എന്നതാണ്. അതാണ് ഞാൻ ചെയ്തത്,’ ഭാവന പറഞ്ഞു.

ഈ യാത്രയിൽ ഏറ്റവും വലിയ കരുത്തായതും താൻ തന്നെയാണെന്നും താരം കൂട്ടിച്ചേർത്തു. ‘എന്റെ ഫ്രണ്ട്സും ഫാമിലിയും എപ്പോഴും ഒപ്പമുണ്ടായിരുന്നു. എങ്കിലും ഒടുവിൽ ആ വേദന സഹിക്കുന്നത് ഞാൻ ഒരാളാണ്. ആ പെയിൻ മറ്റാരുമായും പൂർണ്ണമായി ഷെയർ ചെയ്യാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഇത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ ആരൊക്കെ കൂടെയുണ്ടാകും എന്ന് ആലോചിക്കാതെയാണ് തീരുമാനങ്ങൾ എടുക്കുക,’ ഭാവന വ്യക്തമാക്കി.

ഭാവന , Photo: YouTube/Screengrab

അതേസമയം, കൂടെ നിൽക്കും എന്ന് പ്രതീക്ഷിച്ചിട്ടും മാറിനിന്ന ചില സഹപ്രവർത്തകരെക്കുറിച്ചും താരം സൂചിപ്പിച്ചു. ‘കൂടെ നിൽക്കും എന്ന് കരുതിയിട്ട് കൂടെനിൽക്കാത്ത കുറച്ച് കോ-സ്റ്റാർസ് ഉണ്ടായിരുന്നു. പക്ഷേ അത് ഞാൻ മനസ്സിൽ വെച്ചിട്ടില്ല. ഇപ്പോൾ ആലോചിക്കുമ്പോൾ അത്ര ഷോക്കിങ് ഒന്നുമല്ല,’ ഭാവന പറഞ്ഞു.

പരിചയമില്ലാത്തവരിൽ നിന്നുള്ള പിന്തുണ പോലും തന്നെ ഇമോഷണലി ശക്തയാക്കിയതായും, പ്രേക്ഷകരുടെ സ്നേഹമാണ് ഇന്നും ഏറ്റവും വലിയ ധൈര്യമെന്നും താരം പറഞ്ഞു.

‘ഒരുപാട് പേർ എന്നെ സ്നേഹിക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. അവരോടുള്ള നന്ദി ഒരു വാക്കിൽ ഒതുക്കാൻ കഴിയില്ല. പ്രേക്ഷകരുടെ പിന്തുണ തന്നെയാണ് എന്റെ ഏറ്റവും വലിയ ശക്തി,’ ഭാവന കൂട്ടിച്ചേർത്തു.

മറ്റൊരാളുടെ വേദന പൂർണ്ണമായി മനസ്സിലാക്കാൻ കഴിയുന്നത് ആ അനുഭവങ്ങൾ സ്വന്തം ജീവിതത്തിൽ സംഭവിക്കുമ്പോഴാണെന്നും തന്റെ അച്ഛൻ മരിച്ചപ്പോഴാണ് ആ വേദന എന്താണെന്ന് യഥാർത്ഥത്തിൽ മനസിലാക്കിയതെന്നും താരം പറഞ്ഞു.
തന്നെ പിന്തുണച്ച പല ആക്ടേഴ്സിനും സിനിമയിൽ അവസരങ്ങൾ നഷ്ടമായത് തന്നെ ഏറെ വേദനിപ്പിച്ചെന്നും താരം കൂട്ടിച്ചേർത്തു.

Content Highlight: Actress Bhavana talks about her life’s challenges

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more