| Friday, 26th February 2016, 1:06 pm

വരനെ പ്രഖ്യാപിച്ച് നടി ഭാവന; വിവാഹം ഈ വര്‍ഷം തന്നെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

നടി ഭാവന വിവാഹിതയാകുന്നു. കന്നഡയിലെ യുവ നിര്‍മാതാവാണ് തന്റെ ജീവിതപങ്കാളിയായി വരുന്നതെന്ന് ഭാവന പറഞ്ഞു. മാതൃഭൂമിയുടെ കപ്പ ടി.വി നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍.

വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് കന്നഡയിലെ ഒരു യുവ നിര്‍മാതാവുമായി താന്‍ സീരിയസ് റിലേഷനിലാണെന്നായിരുന്നു ഭാവനയുടെ മറുപടി.

വിവാഹം ഉടന്‍ തന്നെയുണ്ടാകുമെന്നും തന്റെ വിവാഹവുമായി ബന്ധപ്പെട്ടു വരുന്ന ഗോസിപ്പുകള്‍ക്ക് ഇനി ഫുള്‍ സ്റ്റോപ് ഇടാമെന്നും താരം പറയുന്നു. എന്നാല്‍ ഭാവി വരന്റ പേര് വെളിപ്പെടുത്താന്‍ ഭാവന തയ്യാറായില്ല

ജീവിതത്തെ അല്പം സീരിയസായി സമീപിക്കുന്ന ആളെയാണ് താന്‍ കാത്തിരുന്നതെന്നും ഇപ്പോള്‍ അത്തരത്തിലൊരാളെ കണ്ടെത്തിയെന്നും ഭാവന പറയുന്നു.


Related: സണ്ണി ലിയോണിനെ സ്വീകരിച്ച മലയാളികള്‍ തന്നെ അവഗണിക്കുന്നതില്‍ വേദനയുണ്ട്: ഷക്കീല


ഭാവനയുടെ വിവാഹവുമായി ബന്ധപ്പെട്ട ഏറെ ഗോസിപ്പുകളും ആരോപണങ്ങളും വന്ന സാഹചര്യത്തിലായിരുന്നു ഭാവനയുടെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രണ്ട് ചിത്രങ്ങള്‍ മാത്രമാണ് ചെയ്തത്. എന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന ടീമിനൊപ്പമേ താന്‍പ്രവര്‍ത്തിക്കാറുള്ളൂവെന്നും, തിരക്കഥയ്‌ക്കൊപ്പം പ്രതിഫലത്തിനും പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് താനെന്നും ഭാവന അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു.

മൂന്ന് വര്‍ഷത്തോളമായി മലയാള സിനിമയില്‍ ഭാവന സജീവമല്ല. ഇതിന് പിന്നില്‍ മലയാളത്തിലെ ഒരു പ്രമുഖ നടനാണെന്നും അതല്ല അന്യഭാഷകളില്‍ സജീവമായതിനാലാണ് മലയാളത്തില്‍ കാണാത്തതെന്നും സംസാരം ഉണ്ടായിരുന്നു.

കോഹിന്നൂരാണ് ഭാവന മലയാളത്തില്‍ അഭിനയിച്ച ഏറ്റവും അവസാനത്തെ ചിത്രം. ഇതില്‍ അതിഥി വേഷമായിരുന്നു. ആസിഫ് നായകനാകുന്ന അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ ആണ് ഭാവനയുടെ വരാനിരിക്കുന്ന മലയാള ചിത്രങ്ങള്‍.

We use cookies to give you the best possible experience. Learn more