| Tuesday, 25th November 2025, 1:03 pm

നടിയെ ആക്രമിച്ച കേസ്; വിധി ഡിസംബർ എട്ടിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് അന്തിമ വിധി പറയുമെന്ന് കോടതി. കുറ്റകൃത്യം നടന്ന് എട്ട് വർഷത്തിന് ശേഷമാണ്. കോടതി കേസിൽ വിധി പറയുന്നത്.

നടൻ ദിലീപ് എട്ടാം പ്രതിയായിട്ടുള്ള കേസിലാണ് വിധി പറയുക. ദിലീപ് അടക്കം ഒമ്പത് പ്രതികളാണ് കേസിൽ വിചാരണ നേരിട്ടത്. 261 സാക്ഷികളും 1700 രേഖകളുമാണ് കേസിലുള്ളത്. ഈ വർഷം ഏപ്രിൽ 11നായിരുന്നു കേസിലെ വാദം പൂർത്തിയായത്.

2017 ജൂലൈ പത്തിനായിരുന്നു ദിലീപ് അറസ്റ്റിലായത്. 2018 മാർച്ചിനായിരുന്നു കേസിന്റെ വിചാരണ നടപടികൾ തുടങ്ങിയത്. എന്നാൽ വിചാരണയ്ക്കിടയിൽ 11 മാസത്തെ ഇടവേള വരികയും
2022 നവംബറിൽ കേസിൽ വിചാരണ പുനരാരംഭിക്കുകയായിരുന്നു.

2017 ഫെബ്രുവരി 17 നാണ് തൃശ്ശൂർ നഗരത്തിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടെന്നാണ് കേസ്. അക്രമികൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ശേഷം വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്യുകയായിരുന്നു.

Content Highlight: Actress attack case; verdict on December 8

We use cookies to give you the best possible experience. Learn more