| Saturday, 23rd January 2016, 7:30 pm

അര്‍ച്ചന കവി വിവാഹിതയായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ മറ്റൊരു താരവിവാഹം കൂടി. നടി അര്‍ച്ചന കവി വിവാഹിതയായി. കോട്ടയം സ്വദേശിയും സോളോ സ്‌റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനുമായ അബീഷ് മാത്യുവാണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ റിമ കല്ലിങ്കലും മാളവിക മോഹനും പങ്കെടുത്തു. ലാല്‍ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അര്‍ച്ചന കവി സിനിമാലോകത്തേക്ക് കടന്നുവരുന്നത്.

റേഡിയോ ജോക്കിയായി കരിയര്‍ തുടങ്ങിയ അബീഷ് കോമഡി ഷോകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഗായകന്‍, നടന്‍ എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ട അബീഷ് ചില ബോളിവുഡ് സിനിമകളിലും വേഷമിട്ടിട്ടുണ്ട്.  കുടുംബ സുഹൃത്തുക്കളായ ഇവരുടെ വിവാഹം വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ചതാണ്. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം.

കണ്ണൂര്‍ സ്വദേശിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ജോസ് കവിയിലിന്റെയും റോസമ്മയുടെയും മകളാണ് അര്‍ച്ചന. മമ്മി ആന്റ് മി, സാള്‍ട്ട് ആന്റ് പെപ്പര്‍, ഹണി ബീ, നാടോടി മന്നന്‍ തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ അര്‍ച്ചന അഭിനയിച്ചിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more