| Friday, 6th November 2026, 2:38 pm

‘മമിത എപ്പോഴും കൂടെയുണ്ടാകുന്ന ഒരാളാണ്, വിഷമഘട്ടങ്ങളിൽ കൈപിടിച്ച് കൂടെ നിന്നിട്ടുണ്ട്’; അനശ്വര രാജൻ

അജ്മല്‍ കെ

2017 ൽ പുറത്തിറങ്ങിയ ഉദാഹരണം സുജാതയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് അനശ്വര രാജൻ. പിന്നീട് 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങളിലൂടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട അനശ്വര നിലവിൽ മലയാളത്തിലെ മുൻ നിര നായിക നടിമാരിൽ ഒരാളാണ്. ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം നേരിലൂടെ അഭിനേത്രി എന്ന നിലയിൽ തന്റെ കഴിവ് തെളിയിച്ച അനശ്വര ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമകളിലെ സജീവ സാന്നിധ്യമാണ്.

ഇപ്പോൾ തെലുങ്ക് സിനിമയിൽ സജീവമായ താരം 2025ൽ പുറത്തിറങ്ങിയ ചാമ്പ്യൻ എന്ന സിനിമയിലൂടെയാണ് തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഇതല്ലു അർജുന,വിത്ത് ലവ്, 7/G റെയിൻ ബോ കോളനി 2, അന്ത രാമുലൊരു ചൂസ്‌കുണ്ടാരു തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. തെലുങ്കിൽ മെഗാസ്റ്റാർ ചിരഞ്ജീവിയോടപ്പമുള്ള ‘കാക്ക’ ചിത്രവും താരത്തിന്റെതായി റിലീസിന് തയ്യാറെടുക്കുകയാണ്.

അനശ്വര രാജൻ, മമിത ബൈജു. Photo. Screen Grab/ Youtube

ഇപ്പോഴിതാ നടി മമിത ബൈജുവുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസുതുറന്ന് സംസാരിക്കുകയാണ് അനശ്വര രാജൻ. സൂപ്പർ ശരണ്യയുടെ ചിത്രീകരണത്തിനിടെ ഒരുമിച്ച് ഒരുപാട് നല്ല ഓർമകളും നിമിഷങ്ങളും ഉണ്ടായിട്ടുണ്ടെന്നും തനിക്ക് ശാരീരികമായി ബുദ്ധിമുട്ടുണ്ടായ പല സാഹചര്യങ്ങളിലും മമിത കൂടെനിന്നിട്ടുണ്ടെന്നും അനശ്വര പറഞ്ഞു. മമിത ഒരു നല്ല സുഹൃത്ത് മാത്രമല്ല, അഭിനേത്രി എന്ന നിലയിലും തനിക്ക് ഏറെ പ്രിയപ്പെട്ടയാളാണെന്നും താരം വ്യക്തമാക്കി.

‘സൂപ്പർ ശരണ്യയുടെ സമയത്ത് ഞങ്ങൾക്ക് ഒരുപാട് നല്ല ഓർമകളും സന്തോഷമുള്ള നിമിഷങ്ങളുമുണ്ട്. മമിത എപ്പോഴും എന്തിനും നമ്മളോടൊപ്പം ഉണ്ടാകുന്ന ഒരാളാണ്. എനിക്ക് ശാരീരികമായി സുഖമില്ലാതിരുന്ന പല സാഹചര്യങ്ങളിലും അവൾ എന്റെ കൈപിടിച്ച് കൂടെ നിന്നിട്ടുണ്ട്. അവൾ നൽകുന്ന ആ കരുതലും ഉറപ്പും എനിക്ക് ഒരുപാട് വിലപ്പെട്ടതാണ്. അതിനെ ഞാൻ വളരെ അധികം ഇഷ്ടപ്പെടുകയും അഭിനന്ദിക്കുകയും ചെയ്യുന്നു,’ അനശ്വര പറഞ്ഞു.

മമിതയെ വ്യക്തിപരമായും അഭിനേത്രി എന്ന നിലയിലും ഒരുപാട് ഇഷ്ടമാണെന്നും അനശ്വര കൂട്ടിച്ചേർത്തു.

അനശ്വര രാജൻ, മമിത ബൈജു. Photo. Screen Grab/ Youtube

‘ഒരു വ്യക്തി എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും എനിക്ക് അവളെ ഒരുപാട് ഇഷ്ടമുള്ള ആളാണ് മമിത’ എന്നായിരുന്നു അനശ്വരയുടെ വാക്കുകൾ.

Content Highlight: Actress Anaswara Rajan Talks about mamitha baiju

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more