| Thursday, 8th October 2026, 9:40 am

മമ്മൂക്കയുടെ കൂടെ അഭിനയിക്കണം, ഇതുവരെ സാധിച്ചിട്ടില്ല, ഒരിക്കൽ ഞാൻ അത് പറഞ്ഞിട്ടുണ്ട്; അനന്യ

അജ്മല്‍ കെ

മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലെ ശ്രദ്ധേയ താരമാണ് അനന്യ. 2008-ൽ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തെത്തിയത്. മോഹൻലാലിനൊപ്പം അഭിനയിച്ച ശിക്കാർ അനന്യയ്ക്ക് വലിയ ശ്രദ്ധ നേടികൊടുത്തു. തുടർന്ന് ഇതു നമ്മുടെ കഥ, സീനിയേഴ്സ്, കുഞ്ഞളിയൻ, നാടോടി മന്നൻ, അപ്പൻ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഇപ്പോഴിതാ റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം ഇതുവരെ സാധിച്ചിട്ടില്ലെന്നും, ഇപ്പോഴും ആ ആഗ്രഹം മനസിലുണ്ടെന്നും നടി അനന്യ പറഞ്ഞു. മമ്മൂട്ടിക്കൊപ്പം മാത്രമല്ല, ടൊവിനോ തോമസ്, നിവിൻ പോളി തുടങ്ങിയ നിരവധി താരങ്ങൾക്കൊപ്പവും അഭിനയിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും അനന്യ പറഞ്ഞു.

അനന്യ.photo. Screen Grab/ Youtube. Facebook.com

‘മമ്മൂക്കയുടെ കൂടെ അഭിനയിക്കാൻ ഇപ്പോഴും അവസരം കിട്ടിയിട്ടില്ല. മമ്മൂക്കയുടെ കൂടെ അഭിനയിക്കുക എന്നത് എപ്പോഴും ആഗ്രഹമുള്ള കാര്യമാണ്. ഇതുവരെ അതിന് സാധിച്ചിട്ടില്ല. മമ്മൂക്ക മാത്രമല്ല, ടൊവിനോ, നിവിൻ എന്നിങ്ങനെ കുറേ പേരുണ്ട്. ഇവരുടെയൊന്നും കൂടെ ഞാൻ അഭിനയിച്ചിട്ടില്ല. ഇപ്പോഴുള്ള കുറെ ആളുകളുടെ കൂടെയും അഭിനയിക്കാൻ സാധിച്ചിട്ടില്ല,’ അനന്യ പറഞ്ഞു.

ഒരിക്കൽ മമ്മൂക്കയെ കണ്ടപ്പോൾ എനിക്ക് മമ്മൂക്കയുടെ ഒരു സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. മമ്മൂക്ക ‘ആ, നമുക്ക് നോക്കാം’ എന്നാണ് പറഞ്ഞത്,’ അനന്യ പറഞ്ഞു.

അഭിനയത്തിനൊപ്പം പാട്ടിലും അനന്യ സജീവമാണ്. എന്നാൽ സ്വയം മുൻകൈയെടുത്ത് പാട്ടുപാടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ആളല്ല താനെന്നും, സുഹൃത്തുക്കളുടെ നിർബന്ധത്തിലാണ് പലപ്പോഴും പാടുന്നതെന്നും അനന്യ വ്യക്തമാക്കി.

‘ചെറുപ്പം മുതലേ പാടാറുണ്ട്. പക്ഷേ പാട്ടുപാടി സോഷ്യൽ മീഡിയയിലൊക്കെ ഇടാൻ എനിക്ക് മടിയാണ്. എന്റെ അനിയൻ ഒരു മ്യൂസിഷ്യനാണ്. അവൻ മ്യൂസിക് ചെയ്യും, പാടും. മ്യൂസിക് ടീച്ചറുമാണ്. അഭിനയവും ചെയ്യുന്നുണ്ട്.

അനന്യ.photo. Screen Grab/ Youtube. Facebook.com

അനിയന്റെ ഫ്രണ്ട് നിർബന്ധിച്ചപ്പോഴാണ് ഞാൻ ആദ്യമായി പാടിയത്. ‘ചുട്ടുമല്ലെ’ എന്ന തെലുങ്ക് പാട്ടാണ് ആദ്യം പാടിയത്. നല്ല അഭിപ്രായം കിട്ടി. പിന്നെ കുറച്ചുനാൾ ഞാൻ അത് വിട്ടു. പിള്ളേർ വിളിക്കുമ്പോഴാണ് ഞാൻ പാടാൻ പോകുന്നത്. അല്ലാതെ എന്റെ ഭാഗത്തുനിന്ന് ഒരു ശ്രമവുമില്ല. അവർ വിളിച്ച് പ്രഷർ ചെയ്യുമ്പോഴാണ് ഞാൻ പാടാറുള്ളത്. അവർ നിർദേശിക്കുന്ന പാട്ടുകളാണ് പാടി നോക്കുന്നത്. അതെനിക്ക് ഒരു രസമാണ്. അവിടെ എത്തി അവരോടൊപ്പം സംസാരിച്ച് വൈബായി പാടുന്നു എന്നേയുള്ളൂ,’ അനന്യ പറഞ്ഞു.

Content Highlight: Actress Ananya said that her wish to act alongside Mammootty has not yet been fulfilled, but she still holds onto that desire

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more