മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ അഭിനേതാവാണ് സ്ഫടികം ജോര്‍ജ്. ജോര്‍ജ് ആന്റണി എന്നാണ് തന്റെ യഥാര്‍ത്ഥ പേരെങ്കിലും 1995ല്‍ മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ സ്ഫടികം എന്ന ചിത്രത്തിലെ പൊലീസ് വേഷത്തിലൂടെയാണ് താരത്തിന് സ്ഫടികം ജോര്‍ജെന്ന പേര് ലഭിക്കുന്നത്. പിന്നീടിങ്ങോട്ട് ഈ പേരിലാണ് താരം ഇന്‍ഡസ്ട്രിയില്‍ അറിയപ്പെട്ടിരുന്നത്.
ഇത്തരത്തില്‍ മലയാള സിനിമയില്‍ തങ്ങള്‍ അഭിനയിച്ച സിനിമകളുടെ പേരില്‍ അറിയപ്പെടുന്ന അഭിനേതാക്കളെ കുറിച്ചുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സ്ഫടികം ജോര്‍ജിന് പുറമെ ഭീമന്‍ രഘു, മണിയന്‍ പിള്ള രാജു, ഇടവേള ബാബു തുടങ്ങിയവരാണ് ഇത്തരത്തില്‍ തങ്ങള്‍ അഭിനയിച്ച ചിത്രങ്ങളുടെ പേരില്‍ അറിയപ്പെടുന്ന മലയാളത്തിലെ മറ്റ് പ്രമുഖ നടന്മാര്‍.
Photo: Ricky/ Facebook.com
ബാലചന്ദ്ര മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള എന്ന ചിത്രത്തിലൂടെയാണ് സുധീര്‍ കുമാര്‍ എന്ന പേര് മാറി മണിയന്‍ പിള്ള രാജു എന്ന ആര്‍ട്ടിസ്റ്റ് നെയിമിലേക്ക് താരം മാറുന്നത്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായിട്ടായിരുന്നു മണിയന്‍ പിള്ള രാജു വേഷമിട്ടത്. പിന്നീട് പേരില്‍ മാറ്റമൊന്നും വരുത്താത്ത താരം ഇന്ന് മലയാള സിനിമയിലെ മുന്‍നിര നടനും നിര്‍മാതാവുമാണ്.
ഇത്തരത്തില്‍ പേര് മാറ്റിയ മറ്റൊരു അഭിനേതാവാണ് ഇടവേള ബാബു. ബാബു ചന്ദ്രന്‍ എന്ന് യഥാര്‍ത്ഥ പേരുള്ള താരം താന്‍ അരങ്ങേറ്റം കുറിച്ച ഇടവേള എന്ന ചിത്രത്തിന്റെ ടൈറ്റിലാണ് തന്റെ പേരിനൊപ്പം ചേര്‍ത്തിരിക്കുന്നത്. പത്മരാജന്‍ തിരക്കഥയെഴുതി മോഹന്‍ സംവിധാനം ചെയ്ത ചിത്രം 1982ലായിരുന്നു പുറത്തിറങ്ങിയത്.
ഈ കാറ്റഗറിയില്‍ മൂന്നാമത്തെ അഭിനേതാവാണ് ഭീമന്‍ രഘു. രഘു ദാമോദരന്‍ എന്ന് സര്‍ട്ടിഫിക്കറ്റില്‍ പേരുള്ള താരം 1982ല്‍ പുറത്തിറങ്ങിയ ഭീമന്‍ എന്ന സിനിമയിലൂടെയാണ് അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ചിത്രത്തിന്റെ ടൈറ്റില്‍ തന്നെ താരം തന്റെ പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു. നടന്‍ ജയന്റെ പകരക്കാരനെന്ന് പലരും വിലയിരുത്തിയ താരം മലയാളത്തില്‍ നാനൂറിലധികം ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും വില്ലന്‍ വേഷങ്ങളാണെന്നും കാണാം.
Photo: Ricky/ Facebook.com
എന്നാല്‍ ഇത്തരത്തില്‍ പലരും ചര്‍ച്ചയിലേക്ക് കൊണ്ടുവരുന്ന പേരാണ് സന്ദീപിന്റേത്. താരത്തിന്റെ ഹിറ്റ് ചിത്രമായ പടക്കളം എന്ന സിനിമയുടെ പേര് ചേര്‍ത്ത് താരത്തെ അഭിസംബോധന ചെയ്യുന്ന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിരവധിയാണ്. എന്നാല്‍ ഇതിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിക്കൊണ്ടും പലരും രംഗത്തെത്തിയിരുന്നു. സ്വപ്രയത്‌നത്തിലൂടെ വളര്‍ന്നുവരുന്ന സന്ദീപിനെ അവഹേളിക്കാനുള്ള നീക്കമാണിതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Content Highlight: Actors Who added their first movie title with their name