| Tuesday, 12th May 2026, 8:35 am

ആ സമയത്ത് ഞങ്ങൾക്ക് സങ്കടമായി… പക്ഷെ അതാണ് പിന്നീടൊരു വലിയ തിരിച്ചറിവായത്: വിഷ്ണു ഉണ്ണികൃഷ്ണൻ

നന്ദന എം.സി

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടനും തിരക്കഥാകൃത്തുമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. വളരെ കുറച്ച് സിനിമകളിലൂടെ തന്നെ പ്രേക്ഷക മനസിൽ ഇടം നേടിയ താരം, ബാലതാരമായി സിനിമയിലെത്തിയ ശേഷമാണ് പിന്നീട് നായകനായും തിരക്കഥാകൃത്തായും ശ്രദ്ധിക്കപ്പെട്ടത്.

വിഷ്ണു ഉണ്ണികൃഷ്ണൻ, Photo: Vishnu unnikrishnan/ Facebook

എന്റെ വീട് അപ്പൂന്റേം എന്ന ജയറാം ചിത്രത്തിലൂടെയായിരുന്നു വിഷ്ണുവിന്റെ അരങ്ങേറ്റം. പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായി മാറി.

സുഹൃത്തായ ബിബിൻ ജോർജിന് ഒപ്പമാണ് വിഷ്ണു അമർ അക്ബർ അന്തോണി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഇപ്പോഴിതാ ആ സിനിമയുടെ കഥ പറയാൻ പോയപ്പോൾ ഉണ്ടായ ഒരു അനുഭവമാണ് താരം തുറന്ന് പറഞ്ഞിരിക്കുന്നത്. ഷെഫ് നളൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വിഷ്ണുവിന്റെ പ്രതികരണം.

‘ഞങ്ങൾ ഒരു ആക്ടറിന്റെ അടുത്ത് കഥ പറയാൻ പോയിട്ട് നടപടി ആകൂല എന്ന് മനസിലായി. കാരണം പുള്ളി കഥ കേട്ടിട്ട് കഥയെക്കുറിച്ച് ഒന്നും പറയുന്നില്ല.

കേട്ട് കഴിഞ്ഞിട്ട് അതിനെ കുറിച്ച് ഒന്നും പറയാതെ വേറെ കാര്യങ്ങളാണ് പറയുന്നത്. ‘എന്റെ വണ്ടിയുടെ ടയർ മാറ്റാൻ സമയമായി’ എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നത്.

അമർ അക്ബർ അന്തോണി, Photo: IMDb

അതെന്തിന് ഇവടെ പറയണം എന്നാണ് ഞങ്ങൾ ചിന്തിച്ചത്. എന്നിട്ട് ഇക്കയുടെ വണ്ടിയുടെ ടയർ എവിടുന്നാ എന്നൊക്കെ ചോദിച്ചു,’ എന്നാണ് വിഷ്ണു പറഞ്ഞത്.

ആ സമയത്ത് തങ്ങൾക്ക് വലിയ സങ്കടമായിരുന്നുവെന്നും താരം തുറന്നു പറഞ്ഞു. ‘ഞങ്ങൾക്കപ്പോൾ സങ്കടമായി. പക്ഷെ പുള്ളി അത് ശ്രദ്ധിക്കാത്തതിന് വേറെ റീസൺ ഉണ്ടായിരുന്നു. അതാണ് പിന്നീടൊരു വലിയ തിരിച്ചറിവായത്,’ എന്നും വിഷ്ണു കൂട്ടിച്ചേർത്തു.

പിന്നീട് ഈ കഥയുമായി ജയസൂര്യയെ സമീപിച്ചെന്നും അദ്ദേഹം പൂർണ സമ്മതം അറിയിക്കുകയും ചെയ്‌തെന്നും താരം പറഞ്ഞു.

‘അവിടുന്ന് ഇറങ്ങി ഊണ് കഴിക്കാൻ നേരത്താണ് ജയസൂര്യയെ ഒന്ന് വിളിച്ചാലോ എന്ന് ഇക്ക പറയുന്നത്. അങ്ങനെ ജയസൂര്യയെ വിളിച്ചപ്പോൾ ഓക്കേ പറയുകയും ചെയ്തു,’ വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞു.

Content Highlight: Actor Vishnu Unnikrishnan shares his experience of narrating the story of the film Amar Akbar Anthony.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more