| Saturday, 26th September 2026, 7:54 pm

അന്നേ നസ്‌ലെന്റെ പൊട്ടൻഷ്യൽ തിരിച്ചറിഞ്ഞിരുന്നു, ഗിരീഷ് അവന്റെ സിനിമാ യാത്രയിലെ പ്രധാന വ്യക്തി; വിനീത് വിശ്വം

അജ്മല്‍ കെ

വളരെ ചെറിയ ചിത്രമെന്ന ലേബലിൽ തിയേറ്ററുകളിൽ എത്തി ബോക്‌സ് ഓഫീസിനെ പഞ്ഞിക്കിട്ട ചിത്രമാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് ഓണം റിലീസായ ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ പുറത്തിറങ്ങിയ ചിത്രത്തെ കുടുംബപ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ 260 കോടിയും കടന്ന് വമ്പൻ കുതിപ്പ് തുടരുകയാണ്. കേരള ബോക്‌സ് ഓഫീസിൽ നിന്നും 120 കോടി പിന്നിട്ടതോടെ ഇൻഡസ്ട്രി ഹിറ്റടിച്ച വാഴ 2വിന്റെ കളക്ഷനും മലയാളത്തിലെ ഹൈയസ്റ്റ് ഗ്രാസറായ ലോകഃയുടെ റെക്കോർഡും തുലാസിലായിരിക്കുകയാണ്.

ഏജ് ഗ്യാപ് റൊമാൻസിനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതായതോടെ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും പോസിറ്റീവ് റെസ്‌പോൺസ് ലഭിക്കുകയാണ്. നിവിനും മമിതയ്ക്കും പുറമെ സുരേഷ് കൃഷ്ണ, ശ്യാം മോഹൻ, സംഗീത് പ്രതാപ്, മീനാക്ഷി, ശ്രിന്ദ തുടങ്ങി വമ്പൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്.

നസ്‌ലെൻ. Photo. Screen Grab/ Youtune

ബെത്‌ലഹേമിൽ സംഗീത് പ്രതാപ് അവതരിപ്പിച്ച ജോയൽ ഡേവിസിന്റെ ഷോട് ഫിലിമിലെ അഭിനേതാക്കളായി വേഷമിട്ടത് വിനീത് വിശ്വവും പാർവതി അയ്യപ്പദാസുമായിരുന്നു. ചിത്രത്തിലെ ഷോട് ഫിലിം പിന്നീട് ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ സോൾമേറ്റ്സ് ഒരു സാത്തുക്കുടി പ്രണയം എന്ന പേരിൽ റിലീസ് ചെയ്തിരുന്നു. ഒരു കോടിയിലധികം പേരാണ് ഷോട് ഫിലിം യൂട്യൂബിൽ കണ്ടത്.

ഇപ്പോഴിതാ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ നസ്‌ലെൻ മലയാള സിനിമയിലെ ശ്രദ്ധേയ താരമായി മാറുന്നതിന് മുമ്പേ തന്നെ അവന്റെ അഭിനയസാധ്യത തിരിച്ചറിഞ്ഞിരുന്നുവെന്ന് തുറന്നു പറയുകയാണ് നടനും തിരക്കഥാകൃത്തുമായ വിനീത് വിശ്വം. ‘തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് മുമ്പ് നടന്ന അഭിനയ ക്യാമ്പിനിടെയാണ് നസ്‌ലെന്റെ ഡയലോഗ് ഡെലിവറിയും അഭിനയരീതിയും ശ്രദ്ധയിൽപ്പെട്ടതെന്നും വിനീത് പറഞ്ഞു.

‘തണ്ണീർമത്തൻ ദിനങ്ങൾ സിനിമയ്ക്ക് മുന്നേ പത്ത് ദിവസത്തെ ഒരു ക്യാമ്പ് ഉണ്ടായിരുന്നു. ഞാൻ സ്ഥിരമായി പോയിട്ടില്ലെങ്കിലും ആ ക്യാമ്പ് വിസിറ്റ് ചെയ്തിട്ടുണ്ട്. അന്ന് ഇവരെയൊക്കെ ഷഫിൾ ചെയ്തിട്ട് അഭിനയിപ്പിക്കുമായിരുന്നു. നസ്‌ലെൻ എല്ലാ കഥാപാത്രങ്ങളും ചെയ്യുമ്പോൾ തന്നെ അവന്റെ ഡയലോഗ് ഡെലിവറി ഒക്കെ ഭയങ്കര ഇൻട്രസ്റ്റിങ്ങായിരുന്നു,’ വിനീത് വിശ്വം പറഞ്ഞു.

അന്ന് തന്നെ നസ്‌ലെന് സിനിമയിൽ നല്ലൊരു ഭാവിയുണ്ടാകുമെന്ന് തോന്നിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

‘അന്ന് തന്നെ നമുക്ക് തോന്നിയിരുന്നു, പുള്ളി സിനിമയിൽ അടിപൊളിയായി വർക്ക് ചെയ്യും, പുള്ളിക്ക് സിനിമയിൽ നല്ലൊരു ഫ്യൂച്ചർ ഉണ്ടെന്ന്. പിന്നെ തണ്ണീർ മത്തൻ കഴിഞ്ഞപ്പോൾ നസ്‌ലെന് മലയാളി പ്രേക്ഷകർക്കിടയിൽ ഒരു സ്ഥാനം കിട്ടി. ഗിരീഷുമായിട്ടുള്ള സിനിമാ യാത്രയിൽ ‘പ്രേമലു’ അവന്റെ വലിയ ഹിറ്റായിരുന്നു,’ വിനീത് പറഞ്ഞു.

നസ്‌ലെൻ. Photo. Screen Grab/ Youtune. IMDb

‘പ്രേമലു’യുടെ വിജയത്തോടെ നസ്‌ലെൻ മലയാളത്തിൽ മാത്രമല്ല, സൗത്ത് ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയിലും ശ്രദ്ധേയനായ താരമായി മാറിയെന്നും വിനീത് വിശ്വം കൂട്ടിച്ചേർത്തു. എന്നാൽ അതിനൊക്കെ മുമ്പ് തന്നെ നസ്‌ലെനിൽ വലിയൊരു പൊട്ടൻഷ്യൽ ഉള്ള നടനെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നുവെന്നും നടൻ വ്യക്തമാക്കി.

Content Highlight: Actor Vinod viswam talks about naslen

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more