വളരെ ചെറിയ ചിത്രമെന്ന ലേബലില്‍ തിയേറ്ററുകളില്‍ എത്തി ബോക്‌സ് ഓഫീസിനെ പഞ്ഞിക്കിട്ട ചിത്രമാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് ഓണം റിലീസായ ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ പുറത്തിറങ്ങിയ ചിത്രത്തെ കുടുംബപ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ 260 കോടിയും കടന്ന് വമ്പന്‍ കുതിപ്പ് തുടരുകയാണ്. കേരള ബോക്‌സ് ഓഫീസില്‍ നിന്നും 120 കോടി പിന്നിട്ടതോടെ ഇന്‍ഡസ്ട്രി ഹിറ്റടിച്ച വാഴ 2വിന്റെ കളക്ഷനും മലയാളത്തിലെ ഹൈയസ്റ്റ് ഗ്രാസറായ ലോകഃയുടെ റെക്കോര്‍ഡും തുലാസിലായിരിക്കുകയാണ്.
സോള്‍മേറ്റ്സ് ഒരു സാത്തുക്കുടി പ്രണയം. Photo: Screen Grab/ Bhavana studios/ youtube.com
ഏജ് ഗ്യാപ് റൊമാന്‍സിനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതായതോടെ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും പോസിറ്റീവ് റെസ്‌പോണ്‍സ് ലഭിക്കുകയാണ്. നിവിനും മമിതയ്ക്കും പുറമെ സുരേഷ് കൃഷ്ണ, ശ്യാം മോഹന്‍, സംഗീത് പ്രതാപ്, മീനാക്ഷി, ശ്രിന്ദ തുടങ്ങി വമ്പന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്.
ബെത്‌ലഹേമില്‍ സംഗീത് പ്രതാപ് അവതരിപ്പിച്ച ജോയല്‍ ഡേവിസിന്റെ ഷോട് ഫിലിമിലെ അഭിനേതാക്കളായി വേഷമിട്ടത് വിനീത് വിശ്വവും പാര്‍വതി അയ്യപ്പദാസുമായിരുന്നു. ചിത്രത്തിലെ ഷോട് ഫിലിം പിന്നീട് ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ സോള്‍മേറ്റ്സ് ഒരു സാത്തുക്കുടി പ്രണയം എന്ന പേരില്‍ റിലീസ് ചെയ്തിരുന്നു. ഒരു കോടിയിലധികം പേരാണ് ഷോട് ഫിലിം യൂട്യൂബില്‍ കണ്ടത്.
ഷോട് ഫിലിമില്‍ അഭിനയിച്ചതിന്റെ അനുഭവത്തെ കുറിച്ച് വിനീത് റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. എത്ര മോശമായി അഭിനയിക്കാമെന്നും എത്ര മോശമായി ഷൂട്ട് ചെയ്യാമെന്നുമാണ് ഷോട് ഫിലിം ചെയ്യുമ്പോള്‍ ഏവരുടെയും ശ്രദ്ധയെന്നും ഇത് വേറിട്ടൊരു അനുഭവമായിരുന്നുവെന്നും വിനീത് പറഞ്ഞു.
‘സാത്തുക്കുടി കണ്ടാല്‍ തന്നെ അറിയാം അതില്‍ ബീച്ചില്‍ ഷൂട്ട് ചെയ്യുമ്പോള്‍ പിന്നില്‍ ഒരു ചേട്ടന്‍ കുടയുമായി വരുന്നുണ്ട്. നമ്മള്‍ സിനിമയാണെങ്കില്‍ അദ്ദേഹത്തോട് മാറി നില്‍ക്കാന്‍ പറയും പക്ഷേ അതില്‍ അത് ഓക്കെയാണ്. അതുകൊണ്ട് തന്നെ ഷോട് ഫിലിമില്‍ നമ്മള്‍ എന്ത് ചെയ്താലും ഓക്കെയാണ്. അതൊരു സ്പൂഫ് മെറ്റീരിയലാണല്ലോ. അതുപോലെ ഒരു ഷോട്ടില്‍ ക്യാമറ വെച്ചത് കുറച്ച് ചെരിഞ്ഞാണ് നില്‍ക്കുന്നത്. അത് കണ്ടിട്ട് കളയല്ലേ അത് അങ്ങനെ തന്നെ വെക്ക് എന്നാണ് ഗിരീഷേട്ടന്‍ പറഞ്ഞത്.
Photo: Screen Grab/ Reporter Films/ Youtube.com
അത്തരത്തില്‍ ഇതില്‍ എന്തും വര്‍ക്കാവുന്നതാണ്. അതുകൊണ്ട് തന്നെ മോശമായിട്ട് റീടേക്ക് പോകേണ്ടി വന്ന സിറ്റുവേഷന്‍ ഉണ്ടായിട്ടില്ല. അഭിനയം മോശമാകുമോ എന്ന ടെന്‍ഷനില്ലായിരുന്നു. നമ്മള്‍ തെറ്റിച്ച് ചെയ്താല്‍ പോലും ആള്‍ക്കാര്‍ പറയുന്നത് അവര്‍ നന്നായിട്ട് മോശമായിട്ട് അഭിനയിക്കുന്നുണ്ട് എന്നാണ്,’ വിനീത് പറഞ്ഞു.
Content Highlight: Actor Vineeth Vishwam talks about short film Soulmate oru sathukudi pranayam in Bethlehem Kudumba unit Movie