ഇന്ത്യയുടെയും ഇസ്‌റഈലിന്റെയും പട്ടാളക്കാര്‍ വരെ യുദ്ധത്തിന് ലഹരി ഉപയോഗിച്ചാണ് പോകുന്നതെന്നും താനൊരു മുന്‍നിര പോരാളിയാണെന്നും തനിക്ക് എന്തും ഉപയോഗിക്കാമെന്നും നടന്‍ വിനായകന്‍. കളങ്കാവല്‍ സിനിമയുമായി ബന്ധപ്പെട്ട് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
വിനായകന്‍. Photo: Onlookers media
ജീവിതം യുദ്ധമാണെന്ന് താരം പറഞ്ഞപ്പോള്‍ ആ യുദ്ധത്തില്‍ ലഹരിക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് ലഹരി ഉപയോഗത്തെ കുറിച്ച് വിനായകന്‍ മറുപടി നല്‍കിയത്.
‘മിലിട്ടറിയില്‍ ലഹരിയില്ലാതെ എന്ത് യുദ്ധം, നിങ്ങള്‍ ഇന്ത്യന്‍ മിലിട്ടറിയിലും ഇസ്രായേല്‍ മിലിട്ടറിയിലും പോയി ചോദിച്ചു നോക്ക്. ഫ്രന്റ് ലൈന്‍ പോരാളികള്‍ എപ്പോഴും ഡ്രഗ് അടിച്ചിട്ടാണ് പോവുന്നത്, കാരണം അവര്‍ എപ്പോഴും മരിക്കാന്‍ തയ്യാറായിട്ടാണ് പോവുന്നത്. അങ്ങനെ തന്നെയാണ് എന്റെ ജീവിതവും എപ്പോഴും മരിക്കാന്‍ തയ്യാറായിട്ടാണ് ഞാനും നടക്കുന്നത്.
വിനായകന്‍. Photo: screen grab/ kalamkaaval/ trailer
എന്നെ നിയന്തിക്കാന്‍ ആര്‍ക്കും പറ്റിയിട്ടില്ല, പക്ഷേ ഒരു നിയന്ത്രണം എനിക്ക് ആവശ്യമാണ്. സര്‍ക്കാര്‍ വരെ എന്നെ തുറന്നു വിട്ടിരിക്കയാണ്. അതുകൊണ്ടാണ് ഞാന്‍ ഗോവയില്‍ പോകുന്നത്, അവിടെ എന്നെ നിയന്ത്രിക്കാനും ഇനഫ് ഇനഫ് എന്നു പറയാനും ആളുകളുണ്ട്. ഇവിടെ ആ ഇനഫ് ഇല്ല. ഇവിടെ എന്റെ ലാന്‍ഡാണ് എന്നെ തടയാനോ എന്ത് ചെയ്യരുതെന്ന് പറയാനോ ആരുമില്ല. പക്ഷേ അവിടെ നിയന്ത്രണം വിട്ടാല്‍ നല്ല ഇടി കിട്ടും’ വിനായകന്‍ പറഞ്ഞു.
മറുപടിക്കു ശേഷം നിര്‍ത്ത് മതിയെന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ വിനായകന്‍ , തനിക്കിട്ട് പണി തരാന്‍ വേണ്ടി നിങ്ങള്‍ ചോദിക്കുമെന്ന് അറിയാമായിരുന്നുവെന്ന് പറഞ്ഞ് ക്ഷുഭിതനായി.
Kalamkaaval/ Theatrical Poster
ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തുന്ന കളങ്കാവലാണ് താരത്തിന്റെ പുതിയ ചിത്രം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജിബിന്‍ ഗോപിനാഥ്, രജിഷ വിജയന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. വിനായകന്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടി പ്രതിനായക വേഷം കൈകാര്യം ചെയ്യുന്നുവെന്ന പ്രത്യേകതയുണ്ട്.
Content Highlight: Actor Vinayakan talks in favor of drug usage