| Thursday, 12th March 2020, 12:01 pm

തിലകന്റെ മകന്‍ ഷാജി തിലകന്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടന്‍ തിലകന്റെ മകനും സീരിയല്‍ താരവുമായ ഷാജി തിലകന്‍ അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 55 വയസായിരുന്നു. ചാലക്കുടി എലിഞ്ഞിപ്ര കടുങ്ങാടാണ് ഇദ്ദേഹം താമസിക്കുന്നത്.

സീരിയല്‍ മേഖലയില്‍ സജീവമായ ഇദ്ദേഹം 1998 ല്‍ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അപ്പോളോ ടയേഴ്‌സ് ജീവനക്കാരനാണ്.

അമ്മ, ശാന്ത, സഹോദരങ്ങള്‍, ഷമ്മി തിലകന്‍, ഷോബി തിലകന്‍, ഷിബു തിലകന്‍, സോഫിയ തിലകന്‍

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more