മലയാളത്തില്‍ സുരാജ് വെഞ്ഞാറമൂടിന്റെ സീരിയസ് വേഷങ്ങളിലേക്കുള്ള മാറ്റം പോലെ തമിഴ് പ്രേക്ഷകരെ ഒട്ടാകെ ഞെട്ടിച്ച ട്രാന്‍സ്ഫോമേഷനായിരുന്നു സൂരിയുടെത്. കോമഡി നടനായി കരിയര്‍ ആരംഭിച്ച സൂരി ഏറെക്കാലം ഹാസ്യവേഷങ്ങളില്‍ തുടരുകയും പിന്നീട് വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈ എന്ന ചിത്രത്തിലൂടെ സീരിയസ് കഥാപാത്രങ്ങളും തനിക്ക് ചേരുമെന്ന് താരം തെളിയിക്കുകയായിരുന്നു. ചിത്രത്തിലെ കോണ്‍സ്റ്റബിള്‍ കുമരേഷനായുള്ള പ്രകടനം സൂരിയ്ക്ക് വലിയ പ്രശംസ നേടി നല്‍കിയിരുന്നു.
താരത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ മണ്ടാടിയ്ക്ക് ആദ്യദിനം മുതല്‍ തന്നെ മികച്ച പ്രതികരണം ലഭിക്കുകയും പിന്നാലെ ബോക്‌സ് ഓഫീസില്‍ വലിയ കളക്ഷന്‍ സ്വന്തമാക്കാന്‍ സാധിക്കുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ ഏഴിന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം 80 കോടിയിലധികം നേടിയാണ് തിയേറ്ററുകളില്‍ മുന്നേറുന്നത്. മണ്ടാടിയ്‌ക്കൊപ്പം ക്ലാഷിനെത്തിയ കാര്‍ത്തിയുടെ സര്‍ദാരിനെ ബഹുദൂരം പിന്നിലാക്കിയാണ് ചിത്രം മുന്നേറുന്നത്.
സൂരി. Photo: X.com
ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ നല്‍കിയ പ്രസ് മീറ്റില്‍ തന്റെ കരിയറിന്റെ തുടക്കകാലത്ത് പലരും പൊറോട്ട സൂരിയെന്ന് വിളിച്ചതിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ പേര് അന്നും സൂരി എന്ന് തന്നെയായിരുന്നുവെന്നും ആളുകളാണ് തന്നെ പൊറോട്ട സൂരി എന്ന് വിളിച്ചതെന്നും താരം പറഞ്ഞു.
‘പറോട്ട സൂരിയെന്ന ഒരു പേരേ എനിക്കുണ്ടായിരുന്നില്ല. സൂരി എന്നാണ് എന്റെ പേര്. സിനിമ കാണുന്ന നിങ്ങള്‍ തന്നെയാണ് അങ്ങനെ വിളിച്ചത്. എന്റെ കരിയറിന്റെ തുടക്കം മുതല്‍ ഒരു ടൈറ്റില്‍ മാത്രമാണ് എനിക്കുണ്ടായിരുന്നത്. അത് സൂരി എന്നാണ്. ആദ്യം കോമഡി റോളുകള്‍ ചെയ്തതില്‍ നിന്നും മാറി ഇപ്പോള്‍ നായകകഥാപാത്രങ്ങള്‍ ചെയ്യുന്ന സ്ഥിതിയിലേക്ക് എന്നെ കൊണ്ടുവന്നത് ജനങ്ങളാണ്. അതിന് എല്ലാവര്‍ക്കും നന്ദി,’ സൂരി പറഞ്ഞു.
മണ്ടാടി. Photo: X.com
കടലിലെ പായ് വഞ്ചിറേസിനെ പശ്ചാത്തലമാക്കി വന്‍ ബജറ്റില്‍ ഒരുക്കിയ ചിത്രമാണ് മണ്ടാടി. പുഗഴേന്തി മാരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബോട്ടിന്റെ ക്യാപ്റ്റനായാണ് സൂരി വേഷമിടുന്നത്. ആവേശത്തിലൂടെ ശ്രദ്ധ നേടിയ മിഥുനും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക് താരം സുഹാസാണ് മണ്ടാടിയിലെ വില്ലന്‍. മഹിമ നമ്പ്യാര്‍, സത്യരാജ്, അച്യുത് കുമാര്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.
Content Highlight: Actor Soori talks about his title people gave him