ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രമായ കുറുപ്പ് തരംഗമായി മാറിയിരിക്കുകയാണ്. ചിത്രത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടതായിരുന്നു ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ച ഭാസി പിള്ള എന്ന കഥാപാത്രം.
9 വര്‍ഷം സഹസംവിധായകനായി പ്രവര്‍ത്തിച്ച ശേഷമായിരുന്നു 2011 ല്‍ കമല്‍ ചിത്രമായ ഗദ്ദാമയിലൂടെ ഷൈന്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. 2014 ല്‍ പുറത്തിറങ്ങിയ ഇതിഹാസയാണ് ഷൈന്റെ കരിയറിലെ നിര്‍ണായക ചിത്രമായത്.
അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാറുള്ള ഷൈന്‍ ടോം ചാക്കോയ്ക്ക് മലയാള സിനിമയെ പറ്റിയും തന്റേതായ കാഴ്ചപ്പാടുകളുണ്ട്. ലോക്ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ സിനിമകളുണ്ടായത് മലയാളത്തിലാണെന്നാണ് തോന്നുന്നുവെന്ന് പറഞ്ഞ ഷൈന്‍ ലോകത്ത് ഏറ്റവും നല്ല സിനിമകളിറങ്ങുന്നത് മലയാളത്തിലാണെന്നും അഭിപ്രായപ്പെട്ടു.
ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മലയാള സിനിമയെ പറ്റിയുള്ള തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞത്. ലോക്ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ സിനിമകളുണ്ടായത് മലയാളത്തിലാണെന്നാണ് തോന്നുന്നതെന്നും ലോകത്ത് ഏറ്റവും നല്ല സിനിമകളിറങ്ങുന്നത് മലയാളത്തിലാണെന്നും താന്‍ പറയും.
ചെറിയ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന, മനുഷ്യജീവിതവുമായി ഏറെ അടുത്ത് നില്‍ക്കുന്ന കഥകള്‍ പറയുന്ന സിനിമകളാണ് മലയാളത്തില്‍ നിന്നും വരുന്നതെന്നും ഷൈന്‍ അഭിപ്രായപ്പെട്ടു.
വീടനകത്ത് തന്നെ ഇരിക്കണം എന്ന് വരികയാണെങ്കില്‍ ഇവിടെയുള്ളവരും വീടനകത്തുവെച്ച് സിനിമയുണ്ടാക്കും. കൊവിഡ് കാലത്ത് നമ്മള്‍ അത് വ്യക്തമായി കണ്ടു.
പുറത്തൊന്നുമിറങ്ങാതെ പടം ചെയ്യാമെന്ന് സീ യു സൂണ്‍ കാണിച്ചുതന്നു. അതിനുശേഷം ലവ് ഞങ്ങളൊരു ഫ്‌ളാറ്റിനുള്ളില്‍ വെച്ച് ചെയ്തു. പിന്നീട് എത്രയോ ഇന്‍ഡോര്‍ പടങ്ങള്‍ വന്നു. ഓരോ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകാന്‍ മലയാള സിനിമക്ക് കഴിയും. വളരെ ഫ്‌ളെക്‌സിബിളായ ഇടമാണിതിതെന്നും മറ്റുള്ളവര്‍ക്ക് ആലോചിച്ചാല്‍ പോലും അടുത്തെത്താനാകില്ലെന്നും ഷൈന്‍ പറയുന്നു.
ഒ.ടി.ടി, തിയേറ്റര്‍ ചര്‍ച്ചകളെ പറ്റിയും ഷൈന്‍ തുറന്ന് പറഞ്ഞു. എല്ലാവരും കൂടി ഒന്നിച്ചിരുന്നു കാണേണ്ട കലാരൂപമാണ് സിനിമ. അതിനുള്ള അവസരമില്ലാത്ത സമയങ്ങളില്‍ ഒ.ടി.ടി പോലുള്ളവയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. അങ്ങനെയാണ് ഈ സാഹചര്യത്തെ കാണേണ്ടതെന്ന് കരുതുന്നു.
സിനിമ ഏറ്റവും കൂടുതല്‍ ആസ്വദിക്കാനാകുക തിയേറ്ററിലാണ്. നമ്മള്‍ മികച്ച സിനിമകള്‍ നിര്‍മ്മിക്കുമ്പോള്‍ പ്രേക്ഷകന്‍ തിയേറ്ററിലേക്ക് തന്നെ കൂടുതലായി വരുമെന്നും ഷൈന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actor Shine Tom Chacko about Malayalam Cinema