| Wednesday, 16th October 2019, 10:11 pm

നിര്‍മ്മാതാവ് ജോബി ജോര്‍ജ് വധ ഭീഷണി മുഴക്കിയെന്ന് ഷെയ്ന്‍ നിഗം; താരസംഘടനയ്ക്ക് അയച്ച പരാതി പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തനിക്കെതിരെ നിര്‍മ്മാതാവ് ജോബി ജോര്‍ജ് വധഭീഷണി മുഴക്കിയെന്ന് നടന്‍ ഷെയ്ന്‍ നിഗം. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ഷൈനിന്റെ വെളിപ്പെടുത്തല്‍.

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന സിനിമയായ വെയിലില്‍ അഭിനയിക്കുകയായിരുന്നു ഷെയ്ന്‍ ഇതിനിടെയായിരുന്നു സംഭവം.

ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രവും മറ്റൊരു പടമായ കുര്‍ബാനിയും ഒരുമിച്ചാണ് ചിത്രീകരണം നടക്കുന്നത്. ഇരു ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പിലാണ് താന്‍ വരുന്നതെന്നും വെയിലിനായി, മുന്നിലെ മുടി നീട്ടിയ ഒരു ഗെറ്റപ്പുണ്ട്. എന്നാല്‍ കുര്‍ബാനി മറ്റൊരു ഗെറ്റപ്പ് വേണ്ടതിനാല്‍ പിന്നിലെ മുടി അല്‍പ്പം മാറ്റി. ഇതില്‍ തെറ്റിദ്ധരിച്ച് നിര്‍മ്മാതാവ് ജോബി, ഞാന്‍ വെയില്‍ ഷൂട്ട് മുടക്കാനാണ് ഇത് ചെയ്തത് എന്ന് ആരോപിച്ച് തനിക്കെതിരെ വധ ഭീഷണി മുഴക്കിയെന്നാണ് ഷൈന്‍ പറയുന്നത്.

അഭിക്കയുടെ മകനായത് കൊണ്ട് താന്‍ അനുഭവിക്കുന്നത് ചില്ലറയല്ല എന്നും ലൈവില്‍ ഷെയ്ന്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവത്തില്‍, താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ജോബിക്കെതിരെ പൊലീസിനെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും താരം പറയുന്നു.

തനിക്കെതിരെ ജോബിജോര്‍ജ് നടത്തിയ ഭീഷണിയുടെ വോയിസ് മെസേജ് അടക്കം സെക്രട്ടറി ഇടവേള ബാബുവിന് ഷെയ്ന്‍ അയച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more