| Tuesday, 5th May 2026, 8:44 am

നടൻ സന്തോഷ് കെ.നായർ വാഹനാപകടത്തിൽ മരിച്ചു; ഇന്ന് പുലർച്ചെയായിരുന്നു അപകടം

നന്ദന എം.സി

വാഹനാപകടത്തിൽ നടൻ സന്തോഷ് നായർ അന്തരിച്ചു. ഇന്ന് പുലർച്ചെ പത്തനംതിട്ട ഏനാത്തു വച്ചായിരുന്നു അപകടം.

സന്തോഷ് നായർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും ലോറി ഡ്രൈവർ സുധീഷ് എന്നിവർക്കും പരിക്ക് പറ്റിയിട്ടുണ്ട്.

അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ സന്തോഷിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
100 ലേറെ സിനിമകളിൽ അഭിനയിച്ച താരത്തിന്റെ അവസാന ചിത്രമായ മോഹിനിയാട്ടം തീയേറ്ററുകളിൽ ഹിറ്റ് ആയി പ്രദർശനം തുടരുകയാണ്.

1982ൽ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമാരംഗത്തേക്ക് എത്തിയത്. വില്ലൻ, നായകൻ, സഹനടൻ, ഹാസ്യനടൻ എന്നിങ്ങനെ വൈവിധ്യമാർന്ന വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Content Highlight: Actor Santosh K. Nair died in a car accident; the accident happened this morning

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more