തുടര്‍ച്ചയായ ഹിറ്റുകളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ യുവനടനാണ് സന്ദീപ് പ്രദീപ്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോയിലൂടെ വീണ്ടും ചര്‍ച്ചകളില്‍ സജീവമാകുകയാണ് താരം. എക്കോയുടെ വിജയത്തിന് ശേഷം സിനിമയുടെ തിരക്കുകളെ ഏത് വിധത്തിലാണ് കൈകാര്യം ചെയ്യുന്നതെന്നും സിനിമയിലെ ഭാവിയെക്കുറിച്ചും സംസാരിക്കുകയാണ് താരം ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍.
സന്ദീപ് പ്രദീപ്. Photo: screen grab/ alapuzha gymkhana/ youtube.com
‘ഒരു തിന്‍ ലൈനിലാണ് ഇപ്പോള്‍ എന്റെ കരിയറുള്ളത് എന്ന് പറയാം. ഏറ്റവും കൂടുതല്‍ തെറ്റിദ്ധാരണ ഉണ്ടാവുന്ന ഘട്ടത്തിലാണ് ഇപ്പോള്‍ ഞാനുളളത് എന്ന് തോന്നിയിട്ടുണ്ട്. ഇതൊന്ന് ഫിഗര്‍ ഔട്ട് ചെയ്യാന്‍ ആണ് ഞാനിപ്പോള്‍ ശ്രമിക്കുന്നത്. പരമാവധി മിസ്അണ്ടര്‍സ്റ്റാന്‍ഡിങ് ഒഴിവാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. പണ്ട് ഞാനും ആലോചിച്ചിട്ടുണ്ട് വിളിക്കുമ്പോള്‍ ആ ഫോണെടുക്കാന്‍ എന്താണ് ഇത്ര ബുദ്ധിമുട്ടെന്ന്.
എക്കോയുടെ പ്രൊമോഷന്‍ സമയത്താണ് എനിക്കത് മനസ്സിലായത്. നിന്നു തിരിയാന്‍ സമയം കിട്ടിയിരുന്നില്ല. തിയേറ്റര്‍ വിസിറ്റിലോ, ഇന്റര്‍വ്യൂവിലോ, അതിനുവേണ്ടിയുള്ള യാത്രയിലോ ഒക്കെയായിരിക്കും. ഇതിനെല്ലാം അവസാനം നമ്മുക്കെന്ന് പറഞ്ഞ് ഇരിക്കാന്‍ ഒരു സമയം ഉണ്ടാവില്ല. ഇതിനിടയില്‍ ഒരുപാട് പേര്‍ വിളിക്കുന്നുണ്ട്. ഇതിലേതാണ് പ്രധാനപ്പെട്ടതെന്നോ അല്ലാത്തതെന്നോ നമുക്ക് മനസ്സിലാവില്ല,’ താരം പറഞ്ഞു.
‘ഇങ്ങനെ എടുക്കാന്‍ പറ്റാത്ത കോളുകളില്‍ പലതും പുതിയ പ്രൊജക്ടുകളുമായി ബന്ധപ്പെട്ടതായിരിക്കാം അധികം വൈകാതെ നമുക്ക് തിരിച്ച് വിളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ചിലപ്പോള്‍ വലിയ നഷ്ടമായിരിക്കും. അതുകൊണ്ട് ഇതെല്ലാം ശ്രദ്ധിക്കാന്‍ കൂടെ ഒരാളെ സഹായത്തിന് നിര്‍ത്തിയിട്ടുണ്ട്. ഞാനിപ്പോള്‍ വലിയ തിരക്കായി എന്നല്ല പറയുന്നത്, എന്നാലും കഴിഞ്ഞ കുറച്ച് കാലങ്ങളായി വരുന്ന വ്യത്യാസം എനിക്കറിയാന്‍ സാധിക്കുന്നുണ്ട്,’ സന്ദീപ് പറഞ്ഞു.
സന്ദീപ് പ്രദീപ്. Photo: screen grab/ eko/ youtube.com
ആലപ്പുഴ ജിംഖാന, പടക്കളം, എക്കോ തുടങ്ങി മികച്ച ചിത്രങ്ങളാണ് താരത്തിന്റേതായി കഴിഞ്ഞ വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയത്. കോസ്മിക് സാംസണ്‍ എന്ന് പേരിട്ടിരിക്കുന്ന ഫാന്റസി വിഭാഗത്തില്‍പെടുന്ന ചിത്രമാണ് താരത്തിന്റെ ഷൂട്ട് തുടങ്ങാനിരിക്കുന്ന പുതിയ ചിത്രം. കിഷകിന്ധാ കാണ്ഡത്തിനു ശേഷം ബാഹുല്‍ രമേശ്-ദിന്‍ജിത്ത് അയ്യത്താന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പിയൂസ് എന്ന കഥാപാത്രം ചെയ്ത സന്ദീപിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.
Content Highlight: actor sandeep pradeep talks about how he manages his career