2017 ൽ പുറത്തിറങ്ങിയ ഉദാഹരണം സുജാതയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് അനശ്വര രാജൻ. പിന്നീട് 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങളിലൂടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട അനശ്വര നിലവിൽ മലയാളത്തിലെ മുൻ നിര നായിക നടിമാരിൽ ഒരാളാണ്. ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം നേരിലൂടെ അഭിനേത്രി എന്ന നിലയിൽ തന്റെ കഴിവ് തെളിയിച്ച അനശ്വര ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമകളിലെ സജീവ സാന്നിധ്യമാണ്.
സിനിമയിൽ സജീവമായ താരം 2025ൽ പുറത്തിറങ്ങിയ ചാമ്പ്യൻ എന്ന സിനിമയിലൂടെയാണ് തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് വിത്ത് ലവ്, 7/G റെയിൻ ബോ കോളനി 2, അന്ത രാമുലൊരു ചൂസ്‌കുണ്ടാരു തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. തെലുങ്കിൽ മെഗാസ്റ്റാർ ചിരഞ്ജീവിയോടപ്പമുള്ള ‘കാക്ക’ ചിത്രവും ഇട്ലു അർജുനയും താരത്തിന്റെതായി റിലീസിന് തയ്യാറെടുക്കുകയാണ്.
ഇപ്പോഴിതാ ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രം ‘കാക്ക’യിൽ മലയാളി താരം അനശ്വര രാജനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. എന്നാൽ ചിത്രത്തിൽ അനശ്വര അവതരിപ്പിക്കുന്ന കഥാപാത്രം എന്താണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇതിനിടെ, അനശ്വരയുടെ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടൻ രാം ചരൺ. ചിത്രത്തിലെ അനശ്വരയുടെ പ്രകടനം മികച്ചതായിട്ടുണ്ടെന്നും താരം പറഞ്ഞു.
നാഗാർജുന അവതരിപ്പിക്കുന്ന ‘ഇട്ലു അർജുന’ എന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ മ്യൂസിക് ഇവന്റിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു രാം ചരണിന്റെ പ്രതികരണം. സായി അനീഷും അനശ്വര രാജനുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. അനശ്വര ഈ മാസം ‘ ഇട്ലു അർജുന’യിലൂടെ വിജയം നേടുമെന്നും സംക്രാന്തിക്ക് ‘കാക്ക’യിലൂടെ മറ്റൊരു ഹിറ്റ് നേടുമെന്നും രാം ചരൺ പറഞ്ഞു.
‘ഇട്ലു അർജുന’യിലൂടെ അനശ്വര ഈ പ്രാവശ്യം വിജയം നേടും ശേഷം സംക്രാന്തിക്ക് ‘കാക്ക’യിലൂടെ മറ്റൊരു ഹിറ്റും കൂടി നടക്കും. കാക്കയിൽ ഡാഡിയുടെ കൂടെ അനശ്വര അഭിനയികുന്നുണ്ട്. ചിത്രത്തിൽ ചിരഞ്ജീവി സാറുമായുള്ള അനശ്വരയുടെ ബന്ധം എന്താണെന്ന് ഞാൻ വെളിപ്പെടുത്തുന്നില്ല,ഞാൻ ചിരു ലീക്ക്സ് നടത്തുന്ന പോലെയാകും അത്,’ അനശ്വര പറഞ്ഞു.
ചിരഞ്ജീവിയുടെ മകളായാണ് അനശ്വര ചിത്രത്തിൽ അഭിനയിക്കുന്നതെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രാം ചരണിന്റെ പ്രതികരണത്തോടെ അനശ്വരയുടെ കഥാപാത്രത്തെക്കുറിച്ചുള്ള ആകാംക്ഷ വീണ്ടും വർധിച്ചിരിക്കുകയാണ്.
അനശ്വര രാജന്‍. Photo: screen grab/ sony south music/ youtube.com
ബോബി സംവിധാനം ചെയ്യുന്ന ‘കാക്ക’ സംക്രാന്തി റിലീസായാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുമെന്ന വാർത്തകൾക്കിടയിൽ രാം ചരണിന്റെ പരാമർശം സിനിമ സംക്രാന്തിക്ക് തന്നെ എത്തുമെന്ന സൂചനയും നൽകുന്നു.
Content Highlight: Actor Ram Charan spoke about Anaswara’s character