| Monday, 28th October 2019, 12:21 pm

'നടപടിയെടുക്കാന്‍ ഓരോ തവണയും സോഷ്യല്‍ മീഡിയ ഇടപെടേണ്ടതുണ്ടോ?'; വാളയാര്‍ കേസില്‍ പൃഥ്വിരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വാളയാര്‍ കേസില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജ്. ഓരോ തവണയും ഭരണകൂടം നടപടിയെടുക്കാന്‍ സോഷ്യല്‍മീഡിയയിലെ കൂട്ടം ഇടപെടേണ്ടതുണ്ടോയെന്നും അപകടകരമായ സാഹചര്യത്തില്‍ നമ്മള്‍ കീഴടങ്ങാന്‍ തയ്യാറായി കഴിഞ്ഞിരിക്കുന്നതായാണ് തനിക്കു തോന്നുന്നതെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

ഒരു ജനതയ്ക്ക് അവരുടെ ഘടന നിലനിര്‍ത്തുന്ന സംവിധാനത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെടുമ്പോഴാണ് വിപ്ലവം സംഭവിക്കുകയെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു..

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വീണ്ടും അത്തരത്തിലൊരു സമയം വന്നിരിക്കുന്നു സുഹൃത്തുക്കളെ..

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സോഷ്യല്‍മീഡിയില്‍ അല്പമെങ്കിലും ഫോളോവേഴ്‌സ് ഉള്ളവര്‍ (ഞാന്‍ ഉള്‍പ്പെടെ) ഓരോരുത്തരും വൈകാരികമായി, എന്നാല്‍ മനോഹരമായ വാക്കുകള്‍ ഉപയോഗിച്ച് സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചുകൊണ്ടിരിക്കുന്നു…രണ്ട് പെണ്‍കുട്ടികളും അവരുടെ കുടുംബങ്ങളും എങ്ങനെ നീതിക്ക് അര്‍ഹരാണ്, ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ എങ്ങനെ നീതിക്ക് അര്‍ഹരാണ്, എന്നും ”ഹാഷ്ടാഗ്” ഉപയോഗിച്ച് ജാഗ്രതയോടെ ഒരു കൂട്ടമായി എങ്ങനെ പ്രതികരിക്കാമെന്നതിനെ കുറിച്ചുമെല്ലാമാണ് അത്.

തുറന്നുപറയട്ടെ, യഥാര്‍ത്ഥത്തില്‍ ഈ സംഭവത്തെക്കാള്‍ എന്നെ ഭയപ്പെടുത്തുന്ന കാര്യം, ഈ എഴുത്തുകളില്‍ ഒരു ഏകസ്വരമുണ്ട് എന്ന വസ്തുതയാണ്. ഒരു പ്രത്യേക രീതി.

എങ്ങനെ ആരംഭിക്കണമെന്ന് നിങ്ങള്‍ക്ക് അറിയാം. അഭിപ്രായ വ്യത്യാസങ്ങളെ എങ്ങനെ അവതരിപ്പിക്കാമെന്നും തീവ്രമായ വികാരത്തോടെ പരിഹാരം പറഞ്ഞുകൊണ്ട് എങ്ങനെ അവസാനിപ്പിക്കാമെന്നും നിങ്ങള്‍ക്കറിയാം. കാരണം നിങ്ങള്‍ വിദഗ്ദ്ധരാണ്. നിങ്ങള്‍ അങ്ങനെ ആയി കഴിഞ്ഞിരിക്കുന്നു..

”അവര്‍ നീതിക്ക് അര്‍ഹരാണ്”. ”വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണം”- ”ബലാത്സംഗികളെ ശിക്ഷിക്കണം’…. ശരിക്കും?

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതും ഇങ്ങനെ പറയേണ്ടതുണ്ടോ? ഇത്തരത്തില്‍ ഓരോ തവണയും ഭരണകൂടം നടപടിയെടുക്കാന്‍
സോഷ്യല്‍മീഡിയയിലെ കൂട്ടം ഇടപെടേണ്ടതുണ്ടോ?

അപകടകരമായ സാഹചര്യത്തില്‍ നമ്മള്‍ കീഴടങ്ങാന്‍ തയ്യാറായി കഴിഞ്ഞിരിക്കുന്നതായാണ് എനിക്കു തോന്നുന്നത്. ഒരു ജനതയ്ക്ക് അവരുടെ ഘടന നിലനിര്‍ത്തുന്ന സംവിധാനത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെടുമ്പോഴാണ് വിപ്ലവം സംഭവിക്കുക. ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍.

പൃഥ്വിരാജ് സുകുമാരന്‍.

We use cookies to give you the best possible experience. Learn more